Connect with us

Hi, what are you looking for?

Exclusive

നാണം കേട്ട് പിണറായി :ക്രൈംമിനു കമ്പ്യൂട്ടർതിരിച്ച നൽകി കോടതി ഉത്തരവ് .

ക്രൈം നന്ദകുമാറിനോട് ഏറ്റുമുട്ടിയ പിണറായി വിജയന് കോടതിയുടെ കനത്ത തിരിച്ചടി. ക്രൈം നന്ദകുമാറിന്റെ ഓഫീസിനു നേരെ നിരന്തരമായി പിണറായി വിജയൻ നടത്തുന്ന ദുഷ്പ്രവർത്തികൾക്ക് എ സി ജെ എം കോടതിയാണ് വമ്പൻ തിരിച്ചടി കൊടുത്തത്. പിണറായി വിജയൻറെ അഴിമതി ഭരണത്തിന് മേലുള്ള ഒരു കരിനിഴലായി മാറിയ ക്രൈം നന്ദകുമാറിനെയും ക്രൈം ചാനെലിനെയും ഏറെ ഭയപ്പാടോടെയാണ് പിണറായി വിജയൻ കണ്ടത് എന്നതിനുള്ള തെളിവായിരുന്നു നിരന്തരം ക്രൈമിന് നേരിടേണ്ടിവന്ന കള്ള കേസുകളും ക്രൈം നന്ദകുമാറിന് അനുഭവിക്കേണ്ടി വന്ന ജയിൽ ജീവിതവുമെല്ലാം. എന്നാൽ തീയിൽ കുരുത്തത് വെയിലിൽ വാടില്ല എന്നത് പോലെ ഓരോ തവണ കള്ളക്കേസുകളിലൂടെ തകർക്കാൻ ശ്രമിക്കുമ്പോഴും കൂടുതൽ ശക്തിയോടെ ക്രൈം തിരികെ വന്നിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ പിണറായി വിജയനെ അസഭ്യം പറഞ്ഞു എന്ന പേരിൽ ഒരിക്കലും നിലനിൽക്കാത്ത വകുപ്പുകൾ ചേർത്ത് കള്ളക്കേസെടുത്ത് നന്ദകുമാറിനെ കുടുക്കാൻ ശ്രമിച്ച പിണറായി നാണം കേട്ട തോൽവി സ്വയം ചോദിച്ചു വാങ്ങുകയായിരുന്നു.
കെ റെയിലിനെതിരെ, ഇരയായ മാർക്സിസ്റ്റുകാരന്റെ തന്നെ പ്രതികരണം ഉപയോഗിച്ച് മുഖ്യമന്ത്രിയെ വിമർശിച്ചതിനാണ് ഒരിക്കലും നിലനിൽക്കാത്ത വകുപ്പുകൾ ചുമത്തി ക്രൈം നന്ദകുമാറിനെതിരെ കള്ള കേസ് ചമച്ചത്.
153,120 (O) എന്നീ വകുപ്പുകൾക്ക് പുറമേ മതസ്പർദ്ധ ഉണ്ടാക്കുന്നതിനുള്ള 505(2) എന്ന ജാമ്യം ഇല്ലാത്ത വകുപ്പ് കൂടി ചേർത്തു കൊണ്ടാണ് നന്ദകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. പുലർച്ചെ ലഭിച്ച പരാതിയിൽ അതിരാവിലെ തന്നെ എഫ് ഐ ആർ തയ്യാറാക്കി ഓഫീസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ ക്രൈമിന്റെ കലൂരിലുള്ള ഓഫീസിലെത്തി നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഓഫീസ് സീൽ ചെയ്തു കമ്പ്യൂട്ടറുകളും ഹാർഡ് ഡിസ്കുകളും മറ്റ് വിലപിടിച്ച രേഖകളും പിടിച്ചെടുക്കുകയും ഓഫീസ് പ്രവർത്തനം പൂർണമായും നിർത്തിവെപ്പിക്കുകയും ചെയ്തു .
എന്നാൽ ഇതിനെതിരെ ബഹു . എ സി ജെ എം കോടതിയെ സമീപിച്ച നന്ദകുമാർ നിയമ പോരാട്ടത്തിലൂടെ അനുകൂല വിധി നേടിയെടുത്തിരിക്കുകയാണ്. പോലീസിനെ ഉപയോഗിച്ചു പിണറായി അനധികൃതമായി പിടിച്ചെടുത്ത ഹാർഡ് ഡിസ്‌ക്കുകളും കംപ്യൂട്ടറുകളുമെല്ലാം തന്നെ തിരികെ കൊടുക്കാൻ ബഹു . കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നന്ദകുമാറിനെതിരേയും ചുമത്തിയിരിക്കുന്ന വകുപ്പുകൾ ഒന്നും തന്നെ നിലനിൽക്കുന്നതല്ല എന്ന് ബോധ്യമായതോടെയാണ് കോടതി ഇത്തരത്തിൽ ഒരു സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
കെ റെയിലിനെതിരെ ഇരയുടെ പ്രതികരണം ഉപയോഗിച്ച് മുഖ്യമന്ത്രിയെ വിമർശിച്ചതിനാണ് മതസ്പർദ്ധ യുണ്ടാക്കുന്നതിനുള്ള 505 (2) എന്ന ജാമ്യം കിട്ടാത്ത വകുപ്പ് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലെ സമ്മർദ്ദത്തിന് വഴങ്ങി 6/ 12/ 2022 പുലർച്ചയ്ക്ക് കൊടുത്ത പരാതിയിൽ അന്ന് രാവിലെ തന്നെ അറസ്റ്റ് ചെയ്യുകയും ഓഫീസ് സീൽ ചെയ്ത് കമ്പ്യൂട്ടറുകൾ എല്ലാം പിടിച്ചെടുക്കുകയും ഓഫീസ് പ്രവർത്തനം നിർത്തി വെപ്പിക്കുകയും ചെയ്തത്.
പിണറായി വിജയന് ലാലിൻ കേസ് തുടങ്ങി ഇതുവരെ അദ്ദേഹത്തിനെ ശക്തമായി വിമർശിക്കുകയും നിയമ പോരാട്ടം നടത്തുകയും ചെയ്തതിനുള്ള പ്രതികാരമാണ് തന്റെ അറസ്റ്റും ഓഫീസ് റെയ്ഡും എന്നത് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല.
കൂടാതെ ഇപ്പോൾ ഈ കേസുമായി ബന്ധമില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും പിടി കിട്ടാ പുള്ളിയായ ഡെന്നി തോമസ് ചെമ്പഴിയുമായി ബന്ധപ്പെട്ട് സുപ്രധാന വാർത്ത പുറത്തുവിട്ടതോടെയാണ് ഇപ്പോൾ അതിന്റെ രഹസ്യങ്ങൾ തേടി ഓഫീസ് കമ്പ്യൂട്ടേഴ്സ് മുഴുവൻ പോലീസ് ഉപയോഗിച്ച് കടത്തിക്കൊണ്ടുപോയത് എന്ന് നന്ദകുമാർ പരസ്യമായി ആരോപിക്കുകയും ചെയ്തിരുന്നു.
എന്തായാലും ഈ അവസരത്തിൽ നന്ദകുമാറിന് അനുകൂലമായ ഈ കോടതി വിധി ചരിത്ര പ്രധാനം തന്നെയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...