Connect with us

Hi, what are you looking for?

Exclusive

ഇന്ത്യയിപ്പോഴും ഹിജാബിന് പിറകെ.സൗദിയിൽ മാറ്റത്തിന്റെ അലയടി.

ഇന്ത്യ ഒരു ജനാധിപത്യ,മതേതര രാഷ്ട്രം ആണെന്ന് നമുക്കറിയാം. ഇന്ത്യയില്‍ ഇക്കഴിഞ്ഞ നീറ്റ് പരീക്ഷക്കിടെ, ഹിജാബ് ധരിച്ച്‌ എത്തിയ വിദ്യാര്‍ത്ഥികളെ പരിശോധിച്ചതിന്റെ പേരില്‍ ഉണ്ടായ കോലാഹാലങ്ങള്‍ ഇനിയും അടങ്ങിയിട്ടില്ല. അതുപോലെ പര്‍ദയും ഹിജാബും ചോയ്സാണെന്നും യൂണിഫോമിന് പകരമാക്കണമെന്ന് പറഞ്ഞ്ചി.ല ഇസ്ലാമിക സംഘടനകള്‍ പ്രേക്ഷോഭത്തിലാണ്. എന്നാല്‍ ശരീയത്ത് നിയമം പിന്തുടരുന്ന, മതകാര്യപൊലീസ് ഉള്ള സൗദി അറേബയില്‍ ഇക്കഴിഞ്ഞ ദിവസം, ഉണ്ടായ ഒരു ഉത്തരവ് ശ്രദ്ധിയ്ക്കപ്പെടേണ്ടതാണ് .പരീക്ഷാഹാളില്‍ അബായ ( പര്‍ദ) നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ ഉത്തരവിറക്കി.എല്ലാ പരീക്ഷാഹാളുകളിലും വിദ്യാര്‍ത്ഥികള്‍ യൂണിഫോം നിര്‍ബന്ധമായും ധരിക്കണം എന്നാണ് സൗദിയിലെ പുതിയ ഉത്തരവ്. യൂണിഫോമിന് മേലെ അബായ അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ പറയുന്നു.അറേബ്യന്‍ ബിസിനസ് അടക്കമുള്ള മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടു. പരീക്ഷ ഹാളിന് പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യമനുവദിക്കുന്ന ഏത് വേഷത്തിലും യാത്ര ചെയ്യാം. പരീക്ഷ എഴുതുന്ന ഹാളിനകത്ത് മാത്രമാണ് ഈ നിരോധനംഇപ്പോള്‍ഏർപ്പെടുത്തിയിരിക്കുന്നത്.


സൗദി അറേബ്യയുടെഅമരത്ത് രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്ന എംബിഎസ്
വന്നതോടെ സൗദി അറേബ്യ ഏറെ നാളുകളായി പുരോഗതിയുടെ പടവുകള്‍ ചവിട്ടി കയറുകയാണ്.
സൗദി അറേബ്യന്‍ പ്രവിശ്യകളില്‍ പര്‍ദ നിര്‍ബന്ധിത വസ്ത്രം അല്ല എന്ന് 2018 ലാണ് ലോകം മുഴുവന്‍ വീക്ഷിച്ച ഒരു പ്രഖ്യാപനം, വരുന്നത്.വിദേശത്തുനിന്നും രാജ്യത്തെത്തുന്ന അമുസ്ലീങ്ങളായ സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരുന്നു സൗദിയുടെ ഈ പ്രഖ്യാപനം. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ പരീക്ഷാഹാളില്‍ പര്‍ദയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ ആകട്ടെ യൂണിഫോം ബഹിഷ്‌കരിച്ച്‌ പര്‍ദ അണിയാന്‍ വേണ്ടി സമരം ഇപ്പോഴും ചൂടുപിടിച്ച് തുടരുന്നു.

സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചത് വലിയൊരു മുന്നേറ്റം ആയിരുന്നു. ഉച്ചഭാഷിണികള്‍ വച്ചുള്ള പള്ളികളില്‍ നിന്നുള്ള പ്രഭാഷണങ്ങളും സൗദിയില്‍ നേരത്തെ വിലക്കിയിട്ടുണ്ട്. ഇനി അഥവാ ഇങ്ങനെ ഏതെങ്കിലും ഒരു ഉത്തരവ് ഉണ്ടായാൽ ഭരണകൂട ഭീകരത എന്നുപറഞ്ഞ് നിരത്തിലിറങ്ങാൻ വെമ്പുന്ന ഒരു ജനതയാണ് ഇപ്പോഴും ഇന്ത്യയിലുള്ളത് പുതിയ അബായ ഉത്തരവും ലോകമെമ്ബാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. പ്രത്യേകിച്ച്‌ താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിച്ച സാഹചര്യത്തിലും ഇറാനിലെ പോരാട്ടങ്ങളുടെ സാഹചര്യത്തിലും സൗദിയുടെ ഈ ഒരു നീക്കം പ്രശംസ അര്‍ഹിക്കുന്നതാണെന്ന് പറയാതിരിക്കാൻ വയ്യ.സൗദി രാജാവ് സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാനെ രാജ്യത്തിന്റെ പുതിയ കീരീടാവകാശിയായി പ്രഖ്യാപിക്കുന്നത് 2017 ജൂണ്‍ 21 നാണ്. പുതിയ പ്രഖ്യാപനത്തോടെ സൗദി പ്രതിരോധ മന്ത്രിയുടെ സ്ഥാനത്തുനിന്ന് രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി പദത്തിലേക്കും സല്‍മാന്‍ ഉയര്‍ത്തപ്പെട്ടു. അതോടെയാണ് സൗദിയിലെ മാറ്റങ്ങള്‍ക്ക് വേഗം കൂടിയത്. മി. എവരത്തിങ് എന്നാണ് പശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തിന് നല്‍കിയ വിശേഷണം. നിലവില്‍ സൗദി രാജാവിന് ശേഷം രാജ്യത്തെ ഏറ്റവും അധികാരമുള്ള വ്യക്തിയാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍.നിയമ ബിരുദമുള്ള സല്‍മാന്‍ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതി മുമ്ബ് സ്വകാര്യമേഖലയിലെ വ്യവസായ സംരഭങ്ങലില്‍ മികവ് തെളിയിച്ചിട്ടുണ്ട്.രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിവില്‍ സൗദിയുടെ പ്രധാന വരുമാന സ്രോതസ്സില്‍ വിള്ളല്‍ വീണപ്പോള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വിഷന്‍ ഫോര്‍ ദ് കിംങ്ഡം ഓഫ് ദി സൗദി അറേബ്യ അവതരിപ്പിക്കപ്പെട്ടത്. സൗദിയുടെ സമ്ബദ് വ്യവസ്ഥയില്‍ കാലോചിതമായ മാറ്റങ്ങള്‍ക്കും സാമൂഹിക സാമ്ബത്തിക പരിഷ്‌ക്കരണങ്ങള്‍ക്കും ഉന്നം വെച്ചുകൊണ്ടുള്ള പദ്ധതിയായിരുന്നു ഇത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സും നല്‍കാനും രാജ്യത്ത് ശിയാ നിയമം ബാധകമല്ലാത്ത പുതിയ സാമ്ബത്തികമേഖലയ്ക്ക് തുടക്കമിടാനുമുള്ള തീരുമാനങ്ങള്‍ മുഹമ്മദ് സല്‍മാന് ലോകജനതക്ക് മുന്‍പില്‍ ഒരു പരിഷ്‌കര്‍ത്താവിന്റെ രൂപമാണ് നല്‍കിയിത്.ആചാരങ്ങളില്‍ മാറ്റം വരണമെന്ന് തുറന്നു പറഞ്ഞിട്ടുള്ള അത്ര യാഥാസ്ഥിതികനല്ലാത്ത ഭരണാധികാരിയാണ് സല്‍മാന്‍.സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിനുള്ള അനുമതിയും സൗദി നല്‍കി. അതിനിടെ സൗദിയില്‍ സിനിമാ തീയേറ്ററുകള്‍ വന്നു. ടൂറിസ്റ്റുകള്‍ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തുന്നു, ഇങ്ങിനെ മാറ്റത്തിന്റെ നിരവധി വാതിലുകള്‍ തുറക്കുകയാണെന്ന പ്രതീതി ജനിപ്പിക്കാന്‍ പുതിയ കിരീടാവകാശിക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി.പക്ഷേ ഇതിനേക്കാള്‍ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങളായഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങൾ സൗദി അറേബ്യ റദ്ദാക്കി. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയുമാണ് സൗദി അറേബ്യന്‍ ഭരണ കൂടം നിര്‍ത്തലാക്കിയത്ഇങ്ങനെ തുടര്‍ച്ചയായ പരിഷ്‌ക്കരണങ്ങളുടെ ആകെത്തുകയാണ് ഇപ്പോള്‍ സൗദിയില്‍ ആവര്‍ത്തിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...