Connect with us

Hi, what are you looking for?

Exclusive

ബ്രിട്ടാസിനെ പൊട്ടാസാക്കി നിർമല സീതാരാമൻ…നാണംകെട്ടു വാലും പൊക്കി ഓടി

രാജ്യസഭയിൽ നാണം കെട്ട് ഉത്തരം മുട്ടി സിപിഎം എംപി ജോൺ ബ്രിട്ടാസ് . ജോണ്‍ ബ്രിട്ടാസിനെ നിര്‍ത്തിപ്പൊരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്‍.വിഴിഞ്ഞം തുറമുഖ പദ്ധതിയെ ചൊല്ലി ധനമന്ത്രിയും ജോണ്‍ ബ്രിട്ടാസും തമ്മിൽ തുടങ്ങിയ വാക് യുദ്ധം അവസാനം ചോദ്യവും മറുചോദ്യവുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒടുവില്‍ ജോണ്‍ ബ്രിട്ടാസിന് ഉത്തരമിലാതാവുകയായിരുന്നു . വിഴിഞ്ഞം പദ്ധതിക്കായി അദാനിയെ ക്ഷണിച്ചു കൊണ്ടു വന്നില്ലേ എന്നും അദാനിയെ കേരളത്തിലെ സിപിഎം ക്ഷണിക്കുന്നത് കോർപ്പറേറ്റ് വൽക്കരണം അല്ലേ എന്നുമായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമന്‍റെ സംശയം. വിഴിഞ്ഞം തുറമുഖ പദ്ധതി ഏറ്റെടുക്കാൻ അദാനിക്ക് എല്ലാ സൗകര്യം നല്കിയില്ലേ എന്നും ധനമന്ത്രി ചോദിച്ചു. കോൺഗ്രസും സി പി എമ്മും നടത്തുന്നത് സൗഹൃദ മത്സരം എന്നും ധനമന്ത്രി രാജ്യസഭയിൽ പറഞ്ഞു.വിഴിഞ്ഞം പദ്ധതി യു ഡി എഫ് കാലത്താണ് തുടങ്ങിയതെന്നും വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നടപ്പാക്കാൻ എൽ ഡി എഫ് നിലപാടെടുത്തു എന്നും പറഞ്ഞ് ജോൺ ബ്രിട്ടാസ് എം പി തിരിച്ചടിക്കാന്‍ നോക്കി. വിഴിഞ്ഞം തുറമുഖം പൊതുമേഖലയിൽ നിറുത്തണം എന്നാണ് സി പി എമ്മിന്‍റെ നിലപാടെന്ന് മന്ത്രിക്ക് അറിയാവുന്നതാണെന്നും സി പി എം എം പി കൂട്ടിച്ചേർത്തു.എന്നാൽ ഉടനെ വന്ന നിര്‍മ്മലയുടെ മറു ചോദ്യത്തിൽ ബ്രിട്ടാസ് പകച്ചുപോയി . യു ഡി എഫ് കാലത്തെ നടപടിയാണെങ്കിൽ ഇത് എൽ ഡി എഫ് തിരുത്തിയോ എന്നായിരുന്നു നിർമ്മല സീതാരാമന്‍റെ അടുത്ത ചോദ്യം. എൽ ഡി എഫിനും യു ഡി എഫിനും ഇടയിൽ ഇക്കാര്യത്തിൽ ഒത്തുകളിയാണെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു.പൊതുമേഖലയിലാക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ഏറ്റെടുക്കുകയെന്നും ചട്ടം അനുവദിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടാണ് സി പി എം എം പി ജോൺ ബ്രിട്ടാസ് ഇക്കാര്യം പറയുന്നതെന്നും ധനമന്ത്രി തിരിച്ചടിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...