Connect with us

Hi, what are you looking for?

Exclusive

ടിക്ക് നീതിയില്ല; ദിലീപ് രക്ഷപെടും … തെളിവ് പുറത്ത്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് സാഹചര്യങ്ങൾ പ്രതിയായ ദിലീപിന് അനുകൂലമാകുന്നു എന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. ഫെബ്രുവരി 28നകം ഈ കേസ് തീരുമെന്നും അന്ന് കേസിന്റെ ജാതകം തെളിയുമെന്നും ശാന്തിവിള ദിനേശ് പറയുന്നു. സുപ്രംകോടതി നിര്‍ദശം ഫെബ്രുവരിക്കകം കേസ് തീര്‍ക്കണം എന്നാണ്. അതു കഴിഞ്ഞ് സിനിമയില്‍ ദിലീപ് സജീവമാകും. കേസുള്ളത് കൊണ്ടാണ് സജീവമാകാന്‍ കഴിയാത്തത്. കേസിന്റെ കാര്യങ്ങള്‍ക്ക് രാമന്‍പിള്ള വക്കീലുമായി ചര്‍ച്ചകള്‍ നടത്താനൊക്കെ സമയം വേണ്ടേ എന്നും ശാന്തിവിള ദിനേശ് പറയുന്നു. ദിലീപിന്റെ ജനപ്രീതിക്ക് കുറവ് വന്നിട്ടില്ല എന്നും ഇനിയും ഒരങ്കത്തിന് ബാല്യമുണ്ട് എന്നും അദ്ദേഹം പറഞ്ഞു . ജോഷി, സത്യന്‍ അന്തിക്കാട്, ലാല്‍ജോസ് എന്നിവരുടെ സിനിമയെല്ലാം വരാനിരിക്കുകയാണ്. വിധി വന്നാല്‍ ദിലീപ് കേസില്‍ നിന്ന് രക്ഷപ്പെടും. ശേഷം സിനിമയില്‍ സജീവമാകുമെന്നും ശാന്തിവിള ദിനേശ് പറയുന്നു.ഇത്ര ആത്മവിശ്വാസത്തോടെ ശാന്തിവിള ഇത് പറയണമെങ്കിൽ കേസ് ദിലീപിന് അനുകൂലമാക്കുന്ന തരായത്തിൽ എന്തൊക്കെയോ തിരിമറികൾ നടന്നിട്ടുണ്ട് എന്ന് തന്നെ വേണം അനുമാനിക്കാൻ . ഇനിയും ഒരങ്കത്തിനുള്ള ബാല്യം ദിലീപിനുണ്ട് എന്ന വെല്ലുവിളിയും ഈ ആത്മവിശ്വാസത്തിന്റെ തെളിവ് തന്നെയാണ്.ഈ കേസിൽ ദിലീപിനെ പിന്തുണയ്ക്കുന്നവരും എതിര്‍ക്കുന്നവരുമായ വ്യക്തികളുടെ നിരവധി പ്രതികരണങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. എന്നാൽ ആദ്യം മുതൽക്കു തന്നെ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ കുടുക്കിയതാണെന്നും വിശ്വസിക്കുന്ന വ്യക്തിയാണ് സംവിധായകന്‍ ശാന്തിവിള ദിനേശ്. കേസുമായി ബന്ധപ്പെട്ട് ആറ് വര്‍ഷം മുമ്പ് പറഞ്ഞത് തന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും ശാന്തിവിള പറയുന്നു..
ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ്ടും തന്റെ അഭിപ്രായങ്ങൾ ആവർത്തിക്കുകയാണ് ശാന്തിവിള.ഒരു ചെറുപ്പക്കാരനെ എങ്ങനെ നശിപ്പിക്കാമെന്ന് വളരെ ആസൂത്രിതമായി ഉണ്ടാക്കിയ കേസാണിതെന്ന് ശാന്തിവിള ദിനേശ് പറയുന്നു. ദിലീപിന് കേസില്‍ പങ്കില്ലെന്ന് അന്ന് ഞാന്‍ പറഞ്ഞു. അന്ന് അത് പറയുമ്പോള്‍ ദിലീപിനെ എനിക്ക് പരിചയമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അടുത്ത ബന്ധമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നു.കൈരളി ചാനലില്‍ ഒരു സന്ധ്യക്ക് ഞാന്‍ ആറ് വര്ഷം മുമ്പ് എന്താണോ താൻ പറഞ്ഞത്, അതു തന്നെയാകും കേസിലെ വിധി എന്നും അതില്‍ മാറ്റമുണ്ടാകില്ലെന്നും ശാന്തിവിള ദിനേശ് ആത്മവിശ്വാസത്തോടെ പറയുന്നു.2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷന്‍ സംഘങ്ങള്‍ ആദ്യം പിടിയിലായ കേസില്‍ മാസങ്ങള്‍ പിന്നിട്ടപ്പോഴാണ് ദിലീപിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതേ വര്‍ഷം ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ തുടങ്ങിയെങ്കിലും ഇടയ്ക്ക് പുതിയ വെളിപ്പെടുത്തലുണ്ടായി. ഇക്കാര്യങ്ങള്‍ അന്വേഷിച്ച ശേഷമാണ് ഇപ്പോള്‍ വീണ്ടും വിചാരണ തുടങ്ങിയിരിക്കുന്നതും അന്തിമഘട്ടത്തിലേക്ക് കടന്നിരിക്കുന്നതും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...