Connect with us

Hi, what are you looking for?

Exclusive

ബാലാവകാശ കമ്മീഷൻ എന്തിന്…?സെ നോ ടു ഡ്രഗ്സ് എന്ന പ്രഹസനം..!

വടകര അഴിയൂരിൽ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ലഹരി മരുന്നിന് അടിമയാക്കി ലഹരി കടത്തിന് ഉപയോഗിച്ചെന്ന പരാതി അന്വേഷിക്കാനെത്തിയ ബാലവാകാശ കമ്മീഷന്‍ പെണ്‍കുട്ടിയെ കാണാതെ മടങ്ങി.സ്കൂളില്‍ സിറ്റിംഗ് നടത്തി അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയ കമ്മീഷന്‍ പൊലീസിന് പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു. പെണ്‍കുട്ടിയില്‍ നിന്ന് പിന്നീട് വിവരങ്ങള്‍ തേടുമെന്നാണ് കമ്മീഷന്‍റെ വിശദീകരണം.വടകര അഴിയൂരിലെ പ്രമുഖ സ്കൂളില്‍ എട്ടാം ക്ളാസില്‍ പഠിക്കുന്ന പെണ്‍കുട്ടി. സ്കൂളിലെ സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് ഗ്രൂപ്പിലും കബഡി ടീമിലും സജീവമായിരുന്ന മിടുമിടുക്കി.
തലശേരിയില്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച്‌ നല്‍കിയതായും
ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും
പതിമൂന്നുകാരി വെളിപ്പെടുത്തിയത് നിയമസഭയിലടക്കം കോളിളക്കം സൃഷ്ടിച്ചു. തനിക്ക് ലഹരി നല്‍കിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയ സംഘത്തെക്കുറിച്ചും കേസ് അന്വേഷണത്തില്‍ ചോമ്ബാല പൊലീസ് വരുത്തിയ ഗുരുതര വീഴ്ചയെക്കുറിച്ചും പൊലീസിലെ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം എങ്ങും എത്തിയില്ല സ്കൂള്‍ പരിസരങ്ങളില്‍ എക്സൈസ് തുടങ്ങിവച്ച പരിശോധന നടക്കുന്നു ഈ നടപടികളെല്ലാം പുരോഗമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ വന്ന് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ മനോജ് കുമാര്‍ അഴിയൂരിലെത്തിയത്. കുട്ടിയെയോ കുട്ടിയുടെ വീട്ടുകാരെയോ കാണാതെ നേരെ സ്കൂളിലെത്തിയ കമ്മീഷന്‍ സ്കൂള്‍ അധികൃതരില്‍ നിന്നും പൊലീസ് എക്സൈസ് ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ തേടി.പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുളളതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ലഹരി ഉപയോഗത്തെക്കുറിച്ച്‌ പെണ്‍കുട്ടി തന്നോട് പറഞ്ഞ കാര്യങ്ങള്‍ സിറ്റിംഗില്‍ പങ്കെടുത്ത അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ കമ്മീഷന്‍ ചെയര്‍മാനെ അറിയിച്ചു. സ്കൂളില്‍ വച്ച്‌ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ കണ്ട അസ്വഭാവിക മാറ്റങ്ങള്‍ അധ്യാപകരും അറിയിച്ചു. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴി തൃപ്തികരമല്ലെന്ന പൊലീസ് വാദം അതേപടി ആവര്‍ത്തിച്ച കമ്മീഷന്‍ ചെയര്‍മാന്‍ അന്വേഷണ സംഘത്തിന് ഗുഡ് സര്‍ട്ടിഫിക്കറ്റും നല്‍കി.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം പൂര്‍ത്തിയായിട്ടില്ല. പെണ്‍കുട്ടിയുടെ ശരീരത്തില്‍ രാസ രഹരിയുടെ സാന്നിധ്യം കണ്ടെത്താനായി നടത്തിയ ഫോറന്‍സിക് പരിശോധന ഫലം വന്നിട്ടില്ല.വിശദമായ കൗണ്‍സിലിംഗ് നടത്തിയ ശേഷം വേണം പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കാനെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി നേരത്തെ നല്‍കിയ നിര്‍ദ്ദേശം. ഇതെല്ലാം പൂര്‍ത്തിയാകും പൂര്‍ത്തിയാകും മുമ്ബെയാണ് ഇരയെ കേള്‍ക്കാതെ തന്നെ പൊലീസിനെ ന്യായീകരിച്ചുളള കമ്മീഷന്‍റെ പ്രതികരണം.കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ ലോകത്തേക്കുള്ള പെൺകുട്ടിയുടെ കാൽവെപ്പ്. പിന്നീട് അദ്നാന്‍ എന്ന യുവാവും ഇതിൽ പങ്കു ചേർന്നു. ഈ അദ്നാൻ എന്ന യുവാവിനെ വെറും പോക്സോ കേസ് മാത്രം എടുത്ത്, തെളിവുകൾ ഇല്ലെന്നു പറഞ്ഞ് പോലീസ് വിട്ടയച്ചു.നിരഞ്ജനയെയും അദ് നാനെയും വേണ്ട രീതിയിൽ ചോദ്യം ചെയ്താൽ ലഹരിയുടെ പിന്നാമ്പുറങ്ങൾ തുറക്കപ്പെടും എന്ന് കേരള പോലീസിന് നന്നായി അറിയാം. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് അവർക്കു മാത്രം അറിയാവുന്ന രഹസ്യം. ഒരു കാര്യം വളരെ വ്യക്തമാണ്… പോലീസിന് എല്ലാം അറിയാം… ഇത്രയുമൊക്കെ മതി എന്ന് അവർ തീരുമാനിച്ചിട്ടുണ്ട്. വെറും പതിമൂന്നു വയസ്സ് മാത്രമുള്ള ഒരു കൊച്ചു പെൺകുട്ടി… അവൾ പറഞ്ഞ മൊഴിയെക്കാളും എന്ത് തെളിവാണ് കേരള പോലീസിന് ഇനി വേണ്ടത്.സൗഹൃദങ്ങൾ പോലും നമ്മുടെ കുഞ്ഞുങ്ങൾക്ക്കെണിയൊ രുക്കുന്നു എന്ന തിരിച്ചറിവിലേക്കാണ് കേരളം പൊയ്ക്കൊണ്ടിരിക്കുന്നത്. ലഹരിമരുന്നിനെതിരെ സര്‍ക്കാരും സന്നദ്ധ സംഘടനകളുമെല്ലാം ഒരു ഭാഗത്ത് പ്രചാരണം തുടരുമ്ബോഴാണ് പിഞ്ചു കുട്ടികള്‍ പോലും ലഹരി മാഫിയയുടെ കെണിയിൽ അകപ്പെടുന്നത് എന്നതാണ് വിരോധാഭാസം.Say നോ to ഡ്രഗ്ഗ്‌സ് എന്നു പറഞ്ഞു കേരളം മൊത്തം സർക്കാർ ആവർത്തിക്കുന്ന പ്രഹസനങ്ങൾ എന്തിനുവേണ്ടി ആണെന്ന് പൊതുജനങ്ങൾക്ക് മനസ്സിലാകുന്നില്ല.മനസ്സിലാകും.സ്കൂളിലും കോളേജിലും പോകുന്ന ഓരോ മക്കളുടെയും അച്ഛൻ അമ്മമാരുടെ നെഞ്ചിന്റെ മിടിപ്പ് തൊട്ടു തന്നെ അറിയണം.മനസ്സിലാകും അഴിയൂരിലെ പെൺകുട്ടിയോ അടിമാലിയിലെ പെൺകുട്ടിയോ ആവരുത് ലഹരി ഉപയോഗിക്കുന്നതും കടത്തുന്നതും. മറിച്ച്, പോലീസിലും ബാലാവകാശ കമ്മീഷനിലും ജോലി ചെയ്യുന്നവരുടെ മക്കൾ ആയിരിക്കണം. അങ്ങനെ ആകാതിരിക്കട്ടെ. പക്ഷേ പ്രതികരിക്കാതിരിക്കാൻ കേരളത്തിലെ ഓരോ സാധാരണക്കാരനും ആവില്ല…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...