Connect with us

Hi, what are you looking for?

Exclusive

ഞെട്ടിക്കുന്ന കഥ ക്രൈം പുറത്തുവിടുന്നു

നമ്മുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യവസായി ഫാരിസ് അബൂബക്കറിൻ്റെ വീട്ടില്‍ സന്ദർശനം നടത്തിയ വാർത്തയെ ഒരു ഇടിമുഴക്കം പോലെ ആയിരുന്നു സിപിഎം പ്രവർത്തകർ കണ്ടത്. മറ്റുള്ളവർക്ക് പക്ഷെ അതൊരു ചെറിയ വാർത്തയാണെങ്കിലും സിപിഎം പ്രവർത്തകർക്ക് അങ്ങനെ ആയിരുന്നില്ല . ഒരുകാലത്ത് സിപിഎമ്മിനെ മുൾമുനയിൽ നിർത്തിയ വിവാദ വ്യവസായിയുമായുള്ള മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ്റെ പരസ്യമായ വാക് പോരും സംസ്ഥാന രാഷ്ട്രീയത്തെ ഇരുട്ടിൽ ആക്കിയിരുന്നു . വിഎസിൻ്റെ വെറുക്കപ്പെട്ടവൻ´ എന്ന വിശേഷണത്തിന് ഫാരിസ് മറുപടി പറഞ്ഞിരുന്നത് , സി പി എമ്മിന്റെ നിയന്ത്രണത്തിൽ വരുന്ന പാർട്ടിചാനലിൽ കയറിയിരുന്ന് വിഎസിനെതിരെ ശബ്ദിച്ചുകൊണ്ടായിരുന്നു. അതിനുള്ള അവസരം ചെയ്തുകൊടുത്ത നമ്മുടെ ജോൺബ്രിട്ടാസ് അങ്ങനെ ആണ് കൈരളി ചാനലിൽ നിന്നും പുറത്താകുന്നത്ഔദ്യോഗികപക്ഷ´ത്തിൻ്റെ പിന്തുണയോടെ തിരിച്ചെത്തുന്നതും കേരളം കണ്ടു. വിഎസ്- പണറായി എന്നീ രണ്ട് അച്ചുതണ്ടുകൾ സംസ്ഥാനത്തെ സിപിഎം രാഷ്ടീയത്തിൽ രൂപം കൊള്ളുന്ന കാഴ്ചകൾക്കാണ് അന്ന് കേരളം സാക്ഷ്യം വഹിച്ചത് എന്ന് തന്നെ പറയാം . വിവിധ പരിപാടികള്‍ക്കായി കോഴിക്കോട് എത്തിയ മുഖ്യമന്ത്രി എട്ട് മണിയോടെ കൊയിലാണ്ടിക്ക് അടുത്തുള്ള ഫാരിസ് അബൂബക്കറിൻ്റെ വീട്ടില്‍ എത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഫാരിസ് അബൂബക്കറിന്റെ പിതാവ് മരണപ്പെട്ടിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലായിരുന്നു പിണറായിയുടെ സന്ദർശനം എന്നായിരുന്നു പുറത്തു വന്ന വിവരം . ദീപിക ദിനപ്പത്രം മുന്‍ ഡയറക്ടറായിരുന്ന ഫാരിസ് അബൂബക്കറിനെ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവര്‍ എന്ന് വിളിച്ച സംഭവം വിവാദങ്ങൾ ഉയർത്തിനയതിനു പിന്നാലെ പിണറായി വിജയന് ഫാരിസ് അബൂബക്കറുമായി ബന്ധമുണ്ടെന്ന ആരോപണവും ആ സമയത്ത് ഒരുപാട് ഉയര്‍ന്നിരുന്നു. ദീപിക പത്രത്തിൻ്റെ മുന്‍ ഉടമസ്ഥൻ കൂടിയായ ഫാരിസ് അബൂബക്കര്‍ നഷ്ടത്തിലായ ദിപികയെ ഏറ്റെടുത്ത് ഒരു കരയ്ക്കു കയറ്റിയ വ്യക്തിയാണ്. ഫാരിസ് പത്രം ഏറ്റെടുത്തതിനെ തുടർന്ന് ദീപികയിലെ ഇരുന്നുറോളം പത്രപ്രവര്‍ത്തകര്‍ സ്വയം വിരമിക്കല്‍ പദ്ധതിയുടെ മറവില്‍ നിര്‍ബന്ധിതമായി പുറത്താക്കിയിരുന്നു. അതുകൊണ്ടു തന്നെ അത് വലിയ വിവാദത്തിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നു .
സക്കീർ അലി ഹുസെെൻ… രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത് 2001ൽ പുറത്തിറങ്ങിയ പ്രജ എന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിച്ച കഥാപാത്രത്തിൻ്റെ പേര്. അധോലോകം അടക്കി ഭരിച്ച്, അതേസമയം കേരളത്തിൽ സാധുജന സംരക്ഷണവും ചാരിറ്റിയുമായി നടക്കുന്ന ഒരു ബിഗ് ഫിഷ്´. ഈ കഥാപാത്രം രഞ്ജിപ്പണിക്കർ എഴുതിയത് വിവാദ വ്യവസായി ഫാരിസ് അബൂബക്കറിനെ മനസ്സിൽകണ്ടാണെന്ന് സിനിമാ ലോകത്ത് നിറഞ്ഞ സംസാരം ഉണ്ടായിരുന്നു രഞ്ജി പണിക്കരും ഫാരിസും തമ്മിൽ അടുത്ത ബന്ധത്തിലും ആയിരുന്നു . 2007ൽ സിപിഎം നിയന്ത്രണത്തിലുള്ള കെെരളി ചാനലിൽ ഫാരിസിൻ്റെ ജോൺ ബ്രിട്ടാസുമായുള്ള വിവാദ അഭിമുഖം സംപ്രഷണം ചെയ്യുകയുണ്ടായി . അതിനു പിന്നാലെ ഫരിസിൻ്റെ നേതൃത്വത്തിൽ കൊച്ചി കേന്ദ്രമാക്കിമെട്രോ വാർത്ത´ ആരംഭിക്കുകയും അതിൻ്റെ ചീഫ് എഡിറ്ററായി രഞ്ജി പണിക്കർ ചുമതലയേൽക്കുകയും ചെയ്തിരുന്നു. അത്ര വലിയ ബന്ധം ഉണ്ടായിരുന്നു അവർ തമ്മിൽ എന്നത് അപ്പോൾ സംശയം ഇല്ലാത്ത കാര്യം ആണ് . വിഎസുും ഫാരിസുമായുള്ള പോര് തുടർന്നുവന്ന സാഹചര്യതതിൽ, ഈ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച് തൊട്ടടുത്ത വർഷം രഞ്ജിപ്പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്ത രൗദ്രം പുറത്തിറങ്ങി. മമ്മൂട്ടി നായകനായ സിനിമയിൽ രാഷ്ട്രീയ നേതാവും മകനുമടങ്ങുന്ന കഥാപാത്രങ്ങളായിരുന്നു വില്ലൻ പക്ഷത്തുണ്ടായിരുന്നത്. ഈ രാഷ്ട്രീയ നേതാവ്- മകൻ കഥാപാത്രങ്ങൾക്ക് കേരള രാഷ്ട്രീയത്തിലെ തലമുതിർന്ന സിപിഎം നേതാവിൻ്റെയും മകൻ്റെയും ഛായയുണ്ടായിരുന്നു എന്നുള്ളതും ഏവർക്കും മനസ്സിലായ ഒരു കാര്യവും ആയിരുന്നു .
ദിപിക ദിനപത്രം കത്തോലിക്ക സഭയ്ക്ക് തിരിച്ചു നൽകിയതിനു പിന്നാലെയാണ് ഫാരിസ് മെട്രോ വാർത്ത ആരംഭിക്കുന്നത് . ആദ്യം ഒരു ടാബ്ലോയിഡ് രൂപത്തിൽ ആയിരുന്നു മെട്രോ വാര്‍ത്ത തുടങ്ങുന്നത് . പിന്നീട് എല്ലാ പേജുകളും കളറില്‍ അച്ചടിക്കുന്ന സമ്പൂര്‍ണ ദിനപത്രമായി ദീപിക മാറി. എല്ലാ പേജും കളറിൽ അച്ചടിക്കുന്ന മലയാളത്തിലെ ആദ്യത്തെ പത്രം കൂടിയായിരുന്നു മെട്രോ വാർത്ത. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട്, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് മെട്രോ വാര്‍ത്തക്ക് പ്രധാനമായും എഡിഷനുകളുണ്ടായിരുന്നത്. ഫാരിസ് അബൂബക്കര്‍ തുടങ്ങിവെച്ച മലയാള ദിനപത്രം 2013ലാണ് ഇവൻ്റ് മാനേജ്‌മെൻ്റ് ഗ്രൂപ്പായ കാര്‍ണിവലിന് വിൽക്കുന്നത് . . നേരത്തെ ഫാരിസ് അബൂബക്കര്‍ ചെയര്‍മാനും രഞ്ജി പണിക്കര്‍ ഡയറക്ടറുമായിരുന്നു. പ്രശസ്ത സിനിമാ സംവിധായകനും സൂപ്പര്‍ ഹിറ്റ്‌ തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍ തന്നെയായിരുന്നു പത്രത്തിൻ്റെ എഡിറ്ററും.പ്രഥമ നായനാര്‍ സ്വര്‍ണക്കപ്പ് ഫുട്ബാള്‍ ടൂര്‍ണമെൻ്റിനു വേണ്ടി ഫാരിസ് അറുപതു ലക്ഷം രൂപ വെളിപ്പെടുത്താതെ നല്‍കിയ സംഭവവും ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. ഇതോടെയാണ് വിഎസും ഫാരിസും തമ്മിലുള്ള പോര് മൂദ്ധന്യാവസ്ഥയിലെത്തുന്നത്. 2007 മാര്‍ച്ച് എട്ട്, ഏപ്രില്‍ 3, മെയ് 14 തീയതികളിലാണ് ഫുട്ബോൾ ടൂർണ്ണമെൻ്റിനുള്ള പണം മൂന്നു ഡ്രാഫ്റ്റുകളായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ കണ്ണൂര്‍ ശാഖയിലുളള ടൂര്‍ണമെൻ്റെ സംഘാടക സമിതിയുടെ അക്കൗണ്ടിലേയ്ക്ക് എത്തയത്. ഇതിനെത്തുടർന്ന് വിഎസ് നടത്തിയ വെറുക്കപ്പെട്ടവൻ പരാമര്‍ശം മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പാര്‍ട്ടി ചാനലായ കൈരളിയില്‍ ഫാരിസുമായുള്ള അഭിമുഖം രണ്ടു ദിവസങ്ങളിലായി സംപ്രേഷണം ചെയ്തു. അഭിമുഖത്തില്‍ വിഎസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഫാരിസ് ഉന്നയിച്ചത്. പാർട്ടിയുടെ ഔദ്യോഗിക പക്ഷത്തിൻ്റെ പിന്തുണയോടെ, അതായത അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ അഭിമുഖം നടന്നതെന്ന ആരോപണം അന്നുയർന്നിരുന്നു. ഈ അഭിമുഖത്തിനുശേഷം ഫാരിസ് പി ടി ഉഷയുടെ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്സിന് ഒന്നരക്കോടിരൂപ സംഭാവന നല്കിയിരുന്നു എന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു.


എന്നാൽ വിഎസ് ഫാരിസുമായുള്ള പോര് അവസാനിപ്പിച്ചില്ല. 2008 സെപ്റ്റംബര്‍ മൂന്നിന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാരിസ് വെറുക്കപ്പെട്ടവനാണെന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ആവര്‍ത്തിച്ചിരുന്നു. വിഎസിൻ്റെ എതിർപ്പ് ഉയർന്നുനിന്നുരുന്നെങ്കിലും അതിനെ തെല്ലും വകവയ്ക്കാത്ത രീതിയിലായിരുന്നു പിണറായി ഫാരിസുമായുള്ള ബന്ധം പുലർത്തി വന്നിരുന്നത്. ഇതുവരെ പാർട്ടി പ്രവർത്തകരെ അറിയിക്കാതെ കൊണ്ടുനടന്ന ബന്ധം കഴിഞ്ഞ ദിവസത്തെ സന്ദർശനത്തോടെ പരസ്യമായിക്കഴിഞ്ഞുവെന്നു തന്നെ കരുതാം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...