Connect with us

Hi, what are you looking for?

Exclusive

രാഹുലിനോടൊക്കെ കളിക്കുമ്പോ ഇച്ചിരി സൂക്ഷിക്കണ്ടേ സരിത

കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത സോളാർ കേസ് പ്രതി സരിത എസ് നായർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് മാരായ എ എസ് ബൊപണ്ണ,ദീപാങ്കർ ദത്ത എന്നിവ അടങ്ങിയ ബെഞ്ച് ആണ് ഹർജി തള്ളിയത്. എസ് എ ബോബ് ഡേ ചീഫ് ജസ്റ്റിസ് ആയിരുന്ന കാലയളവിൽ ഈ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. സരിതയുടെ അഭിഭാഷകൻ നിരന്തരം ഹാജരായില്ലെന്ന ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത് എന്നാൽ കോടതി നടപടികളിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കാൻ തന്റെ അഭിഭാഷകന് സാങ്കേതിക തടസ്സം നേരിട്ടുവെന്ന ചൂണ്ടിക്കാട്ടി ഹർജി പുനസ്ഥാപിക്കാൻ സരിത അപേക്ഷ നൽകി. ഈ ആവശ്യം അംഗീകരിച്ച കോടതി ഇന്ന് ഹർജി മെറിറ്റിൽ പരിഗണിച്ച ശേഷമാണ് തള്ളിയത്. വിവാദത്തിൽ നിന്ന് വിവാദത്തിലേക്ക് ആണ് സരിത പോയിക്കൊണ്ടിരിക്കുന്നത് കഴിഞ്ഞ ദിവസം. സരിത എസ് നായരുടെ വലംകൈയായിരുന്ന വിനു കുമാറിനെതിരെ ഈ മാസം എട്ടിനാണ് വദശ്രമത്തിന് ക്രൈംബ്രാഞ്ച് കേസെടുതത്. ജ്യൂസിൽ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ചു എന്നായിരുന്നു സരിതയുടെ പരാതി. എന്നാൽ വിനു പരാതി തള്ളുകയും സത്യം പുറത്തു കൊണ്ടുവരികയും ചെയ്തു. അതിനുശേഷം ശാരീരിക അസ്വസ്ഥതകൾ ഉണ്ട് കാലുകൾ തളരുന്നു എന്നൊക്കെ പറഞ്ഞ് സരിതയുംരംഗത്തുവന്നിരുന്നു.എന്നാൽ സരിത നായർക്ക് നേരെ എന്തൊക്കെ കുറ്റങ്ങൾ വന്നാലും ജനങ്ങൾ വളരെ പുച്ഛത്തോടെയാണ് ഇവരെ കാണുന്നത് എന്നുള്ളത് ഒരു നഗ്നസത്യം തന്നെയാണ്. ഇപ്പോൾ അവസാനമായി കിട്ടിയ തിരിച്ചടിയാണ് സരിതയ്ക്ക് രാഹുൽഗാന്ധി വിഷയത്തിൽ വന്നത്. വയനാട് ലോക്സഭ മണ്ഡലത്തിൽ നിന്നും മത്സരിച്ചു വിജയിച്ച തെരഞ്ഞെടുപ്പ് ഫലം ഒരു ആവശ്യമില്ലാത്ത ചോദ്യം ചെയ്യൽ തന്നെയായിരുന്നു. ഒരു തഴമ്പുമില്ലാതെയാണ് രാഹുൽ ഗാന്ധിക്കെതിരെ സരിത പരാതി നൽകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...