Connect with us

Hi, what are you looking for?

Exclusive

നാഷണൽ ബാങ്ക് തട്ടിപ്പ് : ഇ ഡി ഇടപെടുന്നു

കോഴിക്കോട് പഞ്ചാബ് നാഷനല്‍ ബാങ്ക് സീനിയർ മാനേജര്‍ എം പി റിജിൽ കോഴിക്കോട് കോര്‍പറേഷന്റെ 12.60 കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഏജന്‍സികളുടെ വരവ് രാഷ്ട്രീയ ചര്‍ച്ചയാകുന്നു.
കോഴിക്കോട് കോര്‍പറേഷന്റെ പണം തട്ടിയെടുത്ത പശ്ചാത്തലത്തില്‍ മറ്റ് തദ്ദേശ സ്ഥാപനങ്ങളിലേക്കു കൂടി അന്വേഷണം നടത്താനുള്ള നീക്കത്തില്‍ രാഷ്ട്രീയതാല്‍പര്യങ്ങളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മാസത്തിനുള്ളില്‍ അന്വേഷണം സംബന്ധിച്ചു കൃത്യമായസൂചനകൾ ലഭിക്കും.
നിലവില്‍ കേന്ദ്ര അന്വേഷണ സംഘങ്ങള്‍ പ്രാഥമിക വിവര ശേഖരണമാണു നടത്തുന്നത്. മാനേജരുമായി അടുപ്പമുള്ള ചിലരില്‍ നിന്നു മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാം ഘട്ട വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനാണ് ആലോചന. റിസര്‍വ് ബാങ്കിനു കീഴിലുള്ള പൊതുമേഖല ബാങ്ക് എന്ന നിലയില്‍ സിബിഐക്കു നേരിട്ട് വിഷയത്തില്‍ ഇടപെടാമെന്നാണ് നിയമവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റു ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വേണം. എന്നാല്‍ ഇക്കാര്യത്തില്‍ അതിന്റെ ആവശ്യമില്ല.
സര്‍ക്കാരോ കോടതിയോ ആവശ്യപ്പെടാതെയുള്ള കേന്ദ്ര ഏജന്‍സികളുടെ തിടുക്കപ്പെട്ടുള്ള ഇടപെടല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു കടന്നുകയറാനുള്ള ബിജെപിയുടെ സജീവ ശ്രമത്തെ സഹായിക്കുന്നതിനാണോ എന്ന ആശങ്ക സിപിഎമ്മിനുണ്ട്. നേരത്തേ സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വലിയ തോതില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവരശേഖരണം നടത്തിയിരുന്നു.
സിബിഐ ഏതു തരത്തിലുള്ള ഇടപെടല്‍ നടത്തുന്നതിനെയും ബിജെപി സ്വാഗതം ചെയ്യുകയാണ്. കേരളത്തിലെ നഗര കേന്ദ്രീകൃത വോട്ടുകളാണ് ബിജെപിയെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്നത്. കോര്‍പറേഷനുകള്‍ ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതുമാണ്. ഈ സാഹചര്യത്തില്‍ തട്ടിപ്പിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കവും
ബിജെപി നടത്തുന്നുണ്ട്.


അതേസമയം, കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതു യുഡിഎഫും ആലോചിക്കുന്നുണ്ട്. തട്ടിപ്പില്‍ ബാങ്ക് മാനേജര്‍ മാത്രമല്ല, കോര്‍പറേഷനുമായി രാഷ്ട്രീയമായി അടുപ്പമുള്ളവര്‍ക്കും ബന്ധമുണ്ട്. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ അതു പുറത്തുവരില്ല. അതുകൊണ്ട് സിബിഐ വരണമെന്നാണ് യുഡിഎഫും ആവശ്യപ്പെടുന്നത്.
ഭരണസ്വാധീനം ഉപയോഗിച്ച്‌ സിപിഎം മായ്ച്ചുകളയാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും സിബിഐ അന്വേഷണത്തില്‍ വെളിപ്പെടുമെന്നാണ് ഇവരും പ്രതീക്ഷിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...