Connect with us

Hi, what are you looking for?

Exclusive

ഗവർണറും ജഡ്ജിയും തമ്മിൽ എന്തു ബന്ധം എന്ന് ചോദിക്കാനും വേണ്ടേ ഒരു ധൈര്യം

ഹൈക്കോടതി ജഡ്ജിക്ക് എതിരായ സിപിഎം നേതാവ് എം വി ജയരാജന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം ഇരുമ്പുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ഉള്ള ജയരാജന്റെ വിമർശനം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്നാണ്പൊതു വിലയിരുത്തൽ കഴിഞ്ഞ ദിവസമാണ് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ജഡ്ജിക്കെതിരെ ആക്ഷേപകരമായപരാമർശങ്ങൾ നടത്തുന്നത്. ഇതാദ്യമായി അല്ല സിപിഎം നേതാവ് എംപി ജയരാജൻ നീതി ന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന രീതിയിൽ വിവാദ പരാമർശം നടത്തുന്നത്. തങ്ങളുടെ നിലപാടുകൾക്ക് വിരുദ്ധമായി കോടതി വിധികൾ ഉണ്ടാകുമ്പോൾ ഉത്തരവ് പുറപ്പെടുവിച്ച ന്യായാധിപന്മാർക്കെതിരെ വിമർശനവുമായി രംഗത്ത് വരിക. നീതി നിർവഹണത്തിന്റെ ഭാഗമായി ഉത്തരവാദിത്വം നിറവേറ്റുന്ന ന്യായധിവരെ പൊതുസമൂഹത്തിന് മുന്നിൽ താറടിച്ചു കാണിക്കുവാനുള്ള ഹിഡൻ അജണ്ടയാണ് ഇതിനുപിന്നിൽ. ഏറ്റവും ഒടുവിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ആയിരുന്നു എം വി ജയരാജന്റെ അധിക്ഷേപം. ദേവൻ രാമചന്ദ്രൻ നിയമത്തെക്കുറിച്ച് വീണ്ടും എന്ന തലക്കെട്ട് കൂടിയായിരുന്നു ജയരാജന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് പോയത്. സിംഗിൾ ബെഞ്ച് ജഡ്ജിയുടെ നിയമത്തിന് ഡിവിഷൻ ബെഞ്ച് വിലകൽപ്പിച്ചില്ല എന്നും ഗവർണറും ജഡ്ജിയും തമ്മിൽ എന്തു ബന്ധം തുടങ്ങിയ തെറ്റിദ്ധാരണകൾ പരത്തുന്ന വാചകങ്ങളോടെ ആയിരുന്നു ജയരാജന്റെ പോസ്സ്റ്റു. ന്യായാധിപന്മാർക്കെതിരായ ഇത്തരം കോടതി ഇലക്ഷ്യപരമായ പരാമർശങ്ങൾക്ക് പിന്നിൽ നിക്ഷിപ്ത താൽപര്യങ്ങൾ ഉണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...