Connect with us

Hi, what are you looking for?

Exclusive

ലൈഫ് പദ്ധതിയിൽ ഒന്നാമതായിട്ടുംപഞ്ചായത്ത് മെമ്പറുടെ കൊടും ക്രൂരതയിൽ പൊട്ടിക്കരഞ്ഞ് ബാലചന്ദ്രൻ പിള്ള

ഭിന്ന ശേഷിക്കാരായ വയോധികരായ ഭർത്താവിനോടും ഭാര്യയോടും പഞ്ചായത്ത് ഭരണകൂടത്തിന്റെ ക്രൂരത. ലൈഫ് ഭവന പദ്ധതിയിൽ പെട്ട ഇവർ അര്ഹതപ്പെട്ടവരുടെ ലിസ്റ്റിൽ ഒന്നാമതുണ്ടെങ്കിലും വാർഡ് മെമ്പർ ഈ ലിസ്റ്റ് അട്ടിമറിച്ച് ഇവരെ ലിസ്റ്റിൽ നിന്നും ഒഴിവാക്കുകയാണ്.
കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂയപ്പള്ളി പഞ്ചായത്തിലെ മൈലോടും എന്നു പറയുന്ന സ്ഥലത്താണ് സംഭവം. ബാലചന്ദ്രൻ പിള്ള എന്ന ഇദ്ദേഹം നിരവധി തവണ ലൈഫ് ഭവന പദ്ധതിക്ക് നിരവധി അപേക്ഷകൾ കൊടുത്തിരുന്നു . അപേക്ഷ കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ബാലചന്ദ്രൻ പിള്ളയെ ലിസ്റ്റിൽ ഒന്നാമത് തന്നെ ആയിരുന്നു താനും . എന്നാൽ പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ളവരുടെ രാഷ്ട്രീയാ താലപര്യങ്ങളിൽ പെട്ട് ഈ പാവപ്പെട്ട മനുഷ്യനും ഭാര്യയും പറ്റിക്കപ്പെടുകയാണ് . ബാലചന്ദ്രൻ പിള്ളയ്ക്ക് വീട് കൊടുക്കില്ല എന്ന് വാശിയിലാണ് പഞ്ചായത്ത് മെമ്പർ. ബാലചന്ദ്രൻ പിള്ളയ്ക്ക് വീട് നിഷേധിച്ചതിനുകാരണമായി വാർഡ് മെമ്പർ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് ബാലചന്ദ്രൻ പിള്ളയുടേത് ഇരുനില വീടും കാറുകളും ഉള്ള സമ്പന്നമായ കുടുംബമാണെന്നാണ് . എന്നാൽ വാർഡ് ബാലചന്ദ്രൻ പിള്ളയുടെ യദാർത്ഥ ജീവിത ചുറ്റുപാടുകളിലേക്കാണ് ക്രൈം പ്രേക്ഷകരെ ഇപ്പോൾ കൂട്ടിക്കൊണ്ട് പോകുന്നത്. ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ചെറിയൊരു വീടിനുള്ളിൽ ഭയപ്പാടോടെ രാപ്പകലുകൾ തള്ളി നീക്കുന്ന ബാലചന്ദ്രൻ പിള്ള ഇപ്പോൾ പറയുന്നത് ഞാൻ ഭിക്ഷയെടുത്തോ നാട്ടുകാരുടെ കയ്യിൽ നിന്ന് പൈസ വിരിച്ചിട്ട് ഈ പഞ്ചായത്ത് മെമ്പറിനു കൊണ്ട് കൊടുക്കാം എന്നാണ്. അങ്ങനെയെങ്കിലും അവർ വീട് തന്നാലോ എന്നാണ് ഈ പാവത്തിന്റെ പ്രതീക്ഷ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...