Connect with us

Hi, what are you looking for?

Exclusive

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകൾ പിണറായിക്കെതിരെ ആയുധമാക്കി ഗവർണർ

സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കി കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് എങ്ങനെയാണ് ജോലി ലഭിച്ചതെന്ന് ചോദ്യം അദ്ദേഹം ഉന്നയിച്ചു. വിവാദ വനിതയെ ഹിൽസ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്. വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്നിട്ടില്ലെയെന്നും അദ്ദേഹം ചോദിച്ചു. സ്വപ്ന സുരേഷിന്റെ പേര് പരാമർശിക്കാതെയായിരുന്നു ഗവർണറുടെ വിമർശനം.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ രാജിവെച്ചത് ഏത് സാഹചര്യത്തിലാണ്. ഇതൊക്കെ കേരളത്തിലെ ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. തന്റെ പ്ലഷർ വിഷയമാണോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ മതി. മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവർ സ്വർണക്കടത്തിൽ ഉൾപ്പെട്ടാൽ തനിക്ക് ഇടപെടാമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാന സർക്കാർ ഇടപെട്ട് സർവകലാശാലകളിൽ സ്വന്തക്കാരെ നിയമിച്ചിട്ടുണ്ടെങ്കിലും താൻ ഇടപെടും. ഇത്തരത്തിലുള്ള എല്ലാ നിയമവിരുദ്ധ നടപടികളിലും മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുന്നത് എങ്ങനെയാണെന്നും ഗവർണർ ചോദിച്ചു.

നേരത്തെ സിപിഎം നേതാക്കൾക്കെതിരെ ലൈംഗിക ആരോപണവുമായാണ് സ്വപ്‌ന സുരേഷ് രംഗത്തുവന്നത്. മുൻ മന്ത്രിമാരായ കടംകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് സ്വപ്ന രംഗത്തെത്തിയത്. തോമസ് ഐസക് തന്നെ മൂന്നാറിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് ക്ഷണിച്ചതായി സ്വപ്ന ആരോപിച്ചു. പി ശ്രീരാമാകൃഷ്ണൻ ഔദ്യോഗിക വസതിയിലേക്ക് ഒറ്റയ്ക്ക് വരാനാണ് ആവശ്യപ്പെട്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

സ്വപ്ന സുരേഷിന്റെ വാക്കുകൾ ഇങ്ങനെ: കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ എല്ലാം ലൈംഗികമായി ഫ്രസ്‌ട്രേറ്റഡ് ആണ്. ശ്രീരാമകൃഷ്ണൻ കോളേജ് കുട്ടികളെ പോലെയാണ് പെരുമാറിയിരുന്നത്. അനാവശ്യമായി സന്ദേശമയക്കുക, ഐലവ് യു മെസേജിടുക, വീട്ടിലേക്ക് വിളിക്കുക, മുറിയിലേക്ക് വിളിക്കുക എന്നതൊക്കെയായിരുന്നു ചെയ്തിരുന്നത്. ശിവശങ്കർ സാറിനോട് ഞാനിക്കാര്യം പറഞ്ഞിരുന്നു. ഞാൻ എന്റെ ഭർത്താവിനേയും ശിവശങ്കർ സാറിനേയും കൂട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഭവനത്തിൽ പോയിരുന്നു. അവിടെ വെച്ച് അദ്ദേഹം മദ്യം കഴിച്ചു, പാട്ട് പാടി, കോളേജ് കുട്ടികളെ പോലെ വളരെ ബാലിശമായാണ് പെരുമാറിയത്. ഞാൻ ഇതിരെ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു. എങ്ങനെയാണ് തന്നോട് മോശമായി പെരുമാറുന്നതെന്ന് ഞാൻ ചോദിച്ചു, സൗഹൃദത്തിന്റെ അർത്ഥം അറിയുമോയെന്നും ചോദിച്ചു.

സൗഹൃദം എന്ന് പറഞ്ഞാൽ നമ്മുക്ക് സ്ത്രീക്കും പുരുഷനുമെല്ലാം ഒരുമിച്ചിരുന്ന് മദ്യപിക്കാനാകും. ഞാൻ മദ്യകുപ്പി പിടിച്ച് ശിവശങ്കറിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങൾ അത്രയും അടുപ്പത്തിലായിരുന്നുവെന്ന് കാണിക്കാൻ വേണ്ടിയാണ് ഞാൻ ആ ചിത്രങ്ങൾ പങ്കിട്ടത്. ശ്രീരാമകൃഷ്‌ന്റെ വീട്ടിലും തിരിച്ചും ഞങ്ങൾ പോകുകയും മദ്യപിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അതൊക്കെ സൗഹൃദമായി എന്തുകൊണ്ട് കണ്ടൂട? അപ്പോഴേക്കും അദ്ദേഹം ഔദ്യോഗിക വസതിയിൽ ഒറ്റയ്ക്ക് വരുമോയെന്നൊക്കെ ചോദിച്ച് സന്ദേശമയക്കുകയാണ്. വളരെ ചീപ്പായിട്ടാണ് സംസാരിച്ചത്’.

തോമസ് ഐസക് സാറിന്റെ അടുത്തേക്ക് എന്റെ മുൻ ഭർത്താവിന്റെ ഒരു ആവശ്യത്തിനായി ഞാനും പിആർഒയും കോൺസുലേറ്റിൽ നിന്ന് പോയപ്പോൾ ഞങ്ങളെ മുകളിലെ നിലയിൽ ഇരുത്തി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ടായിരുന്നില്ല. നമ്മുക്ക് സിഗ്‌നൽ തരികയായിരുന്നു. ഞാൻ നിന്നെ മൂന്നാർ കൊണ്ടുപോകാമെന്ന് ഐസക് പറഞ്ഞിരുന്നു. സുന്ദരമായ സ്ഥലമാണ് മൂന്നാർ എന്നായിരുന്നു ഐസക് പറഞ്ഞത്. എന്നെ എന്തിനാണഅ അദ്ദേഹം മൂന്നാറിലേക്ക് കൊണ്ടുപോകുന്നത്?, ഇതൊക്കെ താൻ പുസ്തകത്തിലും പറഞ്ഞിട്ടുണ്ട്’, സ്വപ്ന സുരേഷ് പറഞ്ഞു.

എംഎൽഎയോ മന്ത്രിയോ ആയിരിക്കാൻ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളിയെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. വീട്ടിൽ കയറ്റാൻ കൊള്ളാത്ത വ്യക്തിയാണ് കടകംപള്ളി. അയാൾ തന്നെ മുറിയിലേക്ക് വരാൻ പറഞ്ഞ് വിളിച്ച് ശല്യം ചെയ്തതിരുന്നു. ഇതിന് താൻ അദ്ദേഹത്തോട് ക്ഷോഭിച്ചിട്ടുണ്ട്. വളരെ മോശപ്പെട്ട സന്ദേശങ്ങൾ അയച്ചിരുന്നുവെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.

ശിവശങ്കർ സാറിന്റെ വ്യക്തിത്വവും പക്വതയും എല്ലാം വെച്ച് അദ്ദേഹം പെരുമാറിയപ്പോൾ തന്നെ മാനിപ്പുലേറ്റ് ചെയ്യുകയാണെന്ന് മനസിലാക്കാൻ തനിക്ക് സാധിച്ചില്ല. കാരണം അതിൽ സെക്‌സ് ഉണ്ടായിരുന്നില്ല. അത് ആത്മവിന്റെ ബന്ധമായിരുന്നു. വയസ് കാലത്ത് പോലും അദ്ദേഹത്തിന് നോക്കാൻ ഞാൻ തയ്യാറായിരുന്നു. ആ അർത്ഥത്തിൽ ഉള്ളതായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധം, സ്വപ്നം സുരേഷ് പറഞ്ഞു. എന്നെ സെകഷ്വലി ഉപയോഗിക്കാനായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം എങ്കിൽ തുടക്കത്തിലെ തന്നെ തടയുമായിരുന്നു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...