Connect with us

Hi, what are you looking for?

Exclusive

മന്ത്രി വീണേ സൂക്ഷിച്ചോ … വീട്ടിൽ പട്ടി കേറി നിരങ്ങും…

പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ ആക്രമിക്കുകയാണ് പേപ്പട്ടി . പേപ്പട്ടിയുടെ കടിയേറ്റ് വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്നത് പതിവായതോടെ നാട്ടുകാർ പരാതിയുമായി പഞ്ചായത്ത് പ്രേസിടെന്റിനെ സമീപിച്ചു എങ്കിലും തൃപ്തികരമായ മറുപടി അദ്ദേഹത്തിൽ നിന്നും ലഭിച്ചില്ല എന്ന് മാത്രമല്ല തന്റെ ജോലി പട്ടി പിടുത്തമല്ല എന്ന ആക്ഷേപം നാട്ടുകാർക്ക് നേരെ ചൊരിയുകയും ചെയ്തു ഈ ജനപ്രതിനിധി . പിന്നീട് ഈ വിഷയം കൂടുതൽ കുരുക്കായതോടെ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ താൻ ഒരു കൂടുണ്ടാക്കി തരാം എന്നും നാട്ടുകാർ ആരെയെങ്കിലും വെച്ച് പട്ടിയെ പിടിക്കാനും ഇങ്ങനെ പിടിക്കുന്നവർക്ക് ഒരു പട്ടിക്ക് 3000 രൂപ വെച്ച് തരാം എന്നും പ്രസിഡന്റ് വാക്കു പറഞ്ഞു . ഇതോടെ വാർഡ് മെമ്പർ ഉൾപ്പെടെയുള്ള ആളുകൾ ഒറ്റക്കെട്ടായി ഈ പേപ്പട്ടിയെ പിടിക്കുകയും. അതിനെ കൂട്ടിൽ ആക്കുകയും ചെയ്തു. എന്നാൽ പിന്നീട് പഞ്ചായത്ത് പ്രസിഡണ്ടുമായി സംസാരിച്ചപ്പോൾ പൈസയൊന്നും തരാൻ പറ്റില്ല എന്നും കൂട്ടിലാക്കിയ പട്ടിയെ നിങ്ങൾ പോയി എന്തെങ്കിലും ചെയ്യ് എന്നും പറഞ്ഞു കൈയൊഴിയുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിക്കുന്നു.

പേപ്പട്ടി കടിയേറ്റു മരിച്ച അഭിരാമി എന്ന കുഞ്ഞിന്റെ വീടിനു ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയാണ് ഈ സ്ഥലം . പേപ്പട്ടി ആക്രമണത്തിൽ ഒരു ജീവൻ തന്നെഇല്ലാതായ സംഭവം കണ്മുന്നിൽ നിൽക്കുമ്പോഴും മനുഷ്യ ജീവന് വില നൽകാതെ പഞ്ചായത്ത് പ്രസിഡന്റ് വളരെ ധിക്കാരപരമായാണ് വാർഡ് മെമ്പറോടും നാട്ടുകാരോടും പ്രതികരിച്ചത്. പത്തനംതിട്ടയിൽ സിപിഎം നേതാക്കളുടെ ഭീഷണിയെത്തുടർന്ന് ആത്മഹത്യ ചെയ്ത ബാബുവിന്റെ ആത്മഹത്യ കുറുപ്പിൽ തന്റെ മരണത്തിനു കാരണക്കാരായവരുടെ പേരുകളുടെ കൂട്ടത്തിൽ ഈ പഞ്ചായത്ത് പ്രെസിഡന്റിന്റെ പേരും ഉണ്ട് .

ഇത്രയും ധിക്കാരപരമായ പെരുമാറുന്ന ഒരു പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ടിനെ ഞങ്ങൾക്ക് ആവശ്യമിലഎന്നാണ് നാട്ടുകാർ പറയുന്നത്. പേപ്പട്ടിയെ പിടിച്ചു എന്നറിയിച്ചു കൊണ്ട് വിളിച്ച വാർഡ് മെമ്പറോട് പഞ്ചായത്ത് പ്രസിഡന്റ പറഞ്ഞത് അതിനെ അങ്ങ് തുറന്നു വിട്ടേക്ക് എന്നാണ്. പഞ്ചായത്ത് പ്രസിഡണ്ടുമായി നാട്ടുകാർ സംസാരിക്കുന്ന ദൃശ്യങ്ങൾ ക്രൈം പുറത്തുവിടുന്നു. പിടിച്ച പട്ടികളെ എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയാണ് നാട്ടുകാർ. എന്തായാലും എത്രയും വേഗം ഈ വിഷയത്തിൽ കൃത്യമായ ഒരു തീരുമാന എടുത്തില്ല എങ്കിൽ പിടിച്ച പട്ടികളെ പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ കൊണ്ട് വെക്കാനാണ് നാട്ടുകാരുടെ തീരുമാനം

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...