Connect with us

Hi, what are you looking for?

Exclusive

ബബിയ എന്ന വിളിപ്പേരുള്ള മുതല ഇനി ഓർമ്മ മാത്രം; അത്ഭുത മുതലയുടെ മരണം ഇങ്ങനെ

മഹത്തായ ആചാര സംരക്ഷണത്തിന്റെ ഭാഗമായി തന്റെ ജീവിതം മാറ്റിവെച്ച കാസർഗോഡ് കുമ്പള അനന്തപുരം ക്ഷേത്രത്തിലെ അത്ഭുത മുതല ബബിയ യാത്രയായി. ഞായറാഴ്ച രാത്രിയിലാണ് 75 വയസ്സുള്ള മുതലയുടെ മരണം സംഭവിച്ചത്. വർഷങ്ങളായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്ക് സസ്യാഹാരിയായ ബബിയ എന്ന മുതല അത്ഭുതമായിരുന്നു. പേര് വിളിച്ചാൽ ആളുകളെ കാണാനായി അമ്പലകുളത്തിലെ വെള്ളത്തിൽ നിന്നും തല പൊക്കി നോക്കും. തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മൂലക്ഷേത്രമാണ് കുമ്പളയിലെ ഈ ക്ഷേത്രം. ഇന്ത്യയിലെ ഏക തടാക ക്ഷേത്രം കൂടിയാണിത്. 1945 ൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടീഷ് സൈനികൻ വെടിവെച്ച് കൊന്നതായി പറയപ്പെടുന്നു. ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകൾക്കുശേഷം നൽകുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം. മുതലയ്ക്ക് നിവേദ്യമാണ് ഇവിടെ പ്രധാന വഴിപാട്. ഇഷ്ട്ടകാര്യ സാധ്യത്തിനാണ് ഭക്തർ വഴിപാട് നടത്താറുള്ളത്. ക്ഷേത്രത്തിലെ കാർമ്മികൻ ചോറുമായി കുളക്കരയിൽ എത്തിയാൽ ബബിയ വെള്ളത്തിനടിയിൽ നിന്നും പൊങ്ങിവന്ന് ഇട്ട് കൊടുക്കുന്ന ചോറുരുളകൾ കഴിക്കും.

തടകത്തിൽ എല്ലായ്പ്പോഴും വെള്ളം ഉണ്ടാവും. ഇവിടെയാണ് ബബിയയുടെ വാസം താടകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട ഗുഹകളുണ്ട്. പകൽ മുതല ഈ ഗുഹയിൽ ആയിരിക്കും. ക്ഷേത്രപരിസരം വിജനമായാൽ കരക്ക് കയറി പ്രധാന വീഥിയിലൂടെ ക്ഷേത്രമുറ്റത്തും ശ്രീകോവിലിലും ഇഴഞ്ഞ് എത്തും. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല സസ്യാഹാരം മാത്രം കഴിക്കുന്ന, അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ വിസ്മയത്തോടു കൂടിയാണ് ഭക്തർ കാണുന്നത്. ബാബിയയോടുള്ള സ്നേഹസൂചകമായി ശരീരം പൊതുദർശനത്തിന് വെച്ചു. അതിനുശേഷം മൃതദേഹം ക്ഷേത്രവളപ്പിൽ സംസ്ക്കരിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...