Connect with us

Hi, what are you looking for?

Exclusive

കെ റെയിലിന് അനുമതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം

രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിന് അനുമതിയില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവേ ബോർഡിന്റെ സത്യവാങ്മൂലം. സിൽവർ ലൈൻ പദ്ധതിക്ക് ഒരു അനുമതിയും നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന് വേണ്ടി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്. സിൽവർ ലൈൻ പദ്ധതിക്ക്‌ ഇതുവരെ അനുമതി നൽകാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു ഫയൽ ചെയ്ത അധിക വിശദീകരണത്തിൽ പറയുന്നു. സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. സർവേ നടത്താൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം അറിയിച്ചു. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത പദ്ധതിക്ക് സർവേ നടത്തുന്നത് അപക്വമായ നടപടിയെന്ന് റെയിൽവേ മന്ത്രാലയം വിമർശിച്ചു. കെ റെയിൽ കോർപ്പറേഷൻ ഒരു സ്വതന്ത്ര കമ്പനിയാണ്. റെയിൽവെക്ക് ഈ സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടെങ്കിലും അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ല. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് നിയമമനുസരിച്ച് സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ചാൽ അതിൽ കേന്ദ്ര സർക്കാരിന് ഇടപെടാൻ സാധ്യമല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
സാമൂഹ്യാഘാത പഠനത്തിനെതിരെ സമർപ്പിച്ച ഹരജികൾ അടുത്ത ദിവസം ഹൈക്കോടതിയുടെ പരിഗണനയിൽ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രം ആവർത്തിച്ച് നിലപാട് വ്യക്തമാക്കിയത്. സർവേയ്ക്കായി കെ-റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ-റെയിലിനു മാത്രമാണ്. അതേസമയം 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഇത്തരമൊരു സർവേ നടത്തുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും വിശദീകരിക്കുന്നു. സർവേ ചോദ്യം ചെയ്ത് ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധിക വിശദീകരണം നൽകിയിരിക്കുന്നത്.. റെയിൽവേ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് നിലപാട് അറിയിച്ചത്. കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്. റെയിൽവേക്ക്‌ 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും കെ-റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ലെന്നും വിശദീകരിക്കുന്നു. സിൽവർലൈൻ പദ്ധതിക്കായി സാമൂഹികാഘാത പഠനത്തിനായി കെ-റെയിൽ എന്ന് രേഖപ്പെടുത്തിയ കല്ലിടുന്നത് ചോദ്യം ചെയ്യുന്ന ഹർജിയാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ടുളള ഭൂമി ഏറ്റെടുക്കൽ ചോദ്യം ചെയ്തുളള ഹർജികളാണ് കേരള ഹൈക്കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജികൾ പരിഗണിക്കുന്നത്.


സംസ്ഥാനത്ത് സിൽവർ ലൈൻ (Silver Line) പദ്ധതിക്കായുള്ള കല്ലിടൽ പൂർണമായി നിർത്തിയിട്ടില്ലെനന്നായിരുന്നു റവന്യൂ മന്ത്രി കെ രാജൻ കഴിഞ്ഞ മാസം പ്രതികരിച്ചിരുന്നത് . കല്ലിടൽ നിർത്തിയെന്നല്ല ഉത്തരവ്. ഉടമകൾക്ക് സമ്മതമെങ്കിൽ അതിരടയാള കല്ലിടുമെന്നും അല്ലെങ്കിൽ കെട്ടിടങ്ങളിൽ അതിരടയാളമോ ജിയോ ടാഗ് സംവിധാനം ഉപയോഗിച്ചോ അടയാളപ്പെടുത്താമെന്നും റവന്യൂ മന്ത്രി വിശദീകരിചിരുന്നു. സാമൂഹികാഘാത പഠനത്തിനുള്ള അതിരടയാളം ഇടൽ ആണ് നടന്നുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ആഘാത പഠനത്തിൻറെ വേഗത വർദ്ധിപ്പിക്കാൻ മൂന്ന് നിർദേശം മുന്നോട്ട് വെച്ചു. ഉത്തരവിൽ ഈ മൂന്ന് രീതിക്കും അനുമതി നൽകിയിട്ടുണ്ടെന്ന് കെ രാജൻ പറഞ്ഞിരുന്നത് . സംസ്ഥാനത്ത് കെ റെയിൽ കുറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ഉണ്ടായിരുന്നു, പക്ഷേ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് കേന്ദ്രം അനുവദിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും മയപ്പെടുകയായിരുന്നു. എന്തായാലും രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതി ഒരു വൻ പരാജയമായി മാറിയിരിക്കുകയാണ്. പിണറായിക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായി ഇതിനെ ലോകം വിലയിരുത്തും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...