Connect with us

Hi, what are you looking for?

Exclusive

പിണറായിക്കിഷ്ടം മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയും- രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് . കേരളത്തിൽ ഈദി അമീന്റെ ഭരണമാണോ എന്ന ചോദ്യവുമായെത്തിയ ചെന്നിത്തല പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് സര്‍ക്കാര്‍ ആളുകളെ ഭീഷണിപ്പെടുത്തുകയാണെന്നും ആഞ്ഞടിച്ചു .
കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കേസിൽ ക്രിമിനൽ നടപടി ചട്ടം 164 –ാം വകുപ്പു പ്രകാരം കുറ്റസമ്മത മൊഴി കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതു കോടതിയലക്ഷ്യമാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കള്ളക്കടത്തു കേസിൽ ഒന്നാം പ്രതി പിണറായി വിജയൻ ആണ്. മഞ്ഞക്കുറ്റിയും സ്വർണക്കട്ടിയുമാണു പിണറായി വിജയനു പ്രിയമെന്ന് ചെന്നിത്തല പരിഹസിച്ചു.
സ്വർണക്കടത്തു കേസിൽ ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നതു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കഴിഞ്ഞദിവസം രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഓരോന്നായി പുറത്തുവരാൻ പോകുകയാണ്. ഏതു ബിരിയാണിച്ചെമ്പു കൊണ്ടു മൂടിയാലും രക്ഷയില്ല. ബിരിയാണിച്ചെമ്പിൽ സ്വർണം കടത്തിയ ആദ്യത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയൻ. എന്തു വന്നാലും ഗൂഢാലോചന എന്നു പറയുമെന്നും ചെന്നിത്തല പറഞ്ഞു .
കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയതിന്റെ‍ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ടുപോകാൻ എന്തധികാരം. ചില പ്രത്യേക കേസുകളിൽ അല്ലാതെ വിജിലൻസിന് ആളുകളെ കസ്റ്റഡിയിൽ എടുക്കാൻ പോലും അധികാരമില്ല. പൊലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.
കേരളത്തില്‍ ഭരണകൂട ഭീകരതയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകിയതിന്റെ‍ പേരിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. വിജിലൻസിന് ആളുകളെ തട്ടിക്കൊണ്ടുപോകാൻ എന്തധികാരം. ചില പ്രത്യേക കേസുകളിൽ അല്ലാതെ വിജിലൻസിന് ആളുകളെ കസ്റ്റഡിയിൽ എടുക്കാൻ പോലും അധികാരമില്ല. പൊലീസിനെ ഉപയോഗിച്ച് കൊണ്ട് സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്.
സ്വര്ണക്കള്ളക്കടത് കേസിലെ ഒന്നാം പ്രതി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയയാണ് തന്നെയാണെന്നും ചെന്നിത്തല ആവർത്തിച്ചു. എത്ര മൂടി വെയ്ക്കാൻ ശ്രമിച്ചാലും ഇനി നടക്കില്ലെന്നും പഴയ കേസ് ആണെന്ന് പറഞ്ഞ് തള്ളിക്കളയാൻ കഴിയില്ലെന്നും ദിവസമാണ് കഴിയും തോറും കൂടുതൽ കൂടുതൽ വസ്തുതകൾ പുറത്ത് വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഉന്നയിച്ച ഓരോ കാര്യവും സത്യമെന്ന് തെളിയുകയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിരിയാണി പാത്രം കൊണ്ടു മറച്ചാലും സത്യം പുറത്തുവരും. ഒരോ വസ്തുതകളും പുറത്തുവരികയാണ്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒന്നാം പ്രതിയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വര്‍ണക്കടത്ത് ജനങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. ഒരു തിരഞ്ഞെടുപ്പ് വിജയിച്ചതിന്റെ പേരില്‍ കയ്യിലെ എല്ലാ അഴിമതിക്കറയും കഴുകിക്കളയാല്‍ സര്‍ക്കാരിന് കഴിയില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...