Connect with us

Hi, what are you looking for?

Exclusive

പച്ചക്കള്ളം വിളിച്ച് പറഞ്ഞ് നരേന്ദ്ര മോദി

ബിജെപി സർക്കാരിന്റെ ഭരണമികവിനെ പറ്റി പ്രധാനമന്ത്രി ഉൾപ്പടെയുള്ള നേതാക്കൾ തള്ളിമറിക്കുന്നത് നാം പല തവണ കേട്ടിട്ടും കണ്ടിട്ടും ഉണ്ട്.ഇപ്പോൾ പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി . ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ ജീവിത നിലവാരം മെച്ചപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദം . രാജ്യത്ത് പട്ടിണി കുറവായെന്ന് ലോകരാജ്യങ്ങൾ അംഗീകരിക്കുന്നുണ്ടെന്നും മോദി പറഞ്ഞു.രാജ്യത്തിന്റെ സുരക്ഷയും സമഗ്രതയും തന്റെ സർക്കാരിനെ മുൻ ഭരണങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതായും മോദി അവകാശപ്പെട്ടു. മുൻ സർക്കാരുകൾ രാജ്യം ഭരിച്ചിരുന്ന കാലത്തേക്കാൾ നിലവിൽ രാജ്യ അതിർത്തികൾ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഷിംലയിൽ നടന്ന ‘ഗരീബ് കല്യാൺ സമ്മേളന’ത്തിലാണ് മോദിയുടെ പരാമർശം.2021ൽ ആഗോള വിശപ്പ് സൂചിക പുറത്തുവിട്ട കണക്കുകൾ പ്രകാരം 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്താണ് ഇന്ത്യ. 2020ൽ പുറത്തുവിട്ട കണക്കിൽ ഇത് 94 ആയിരുന്നു. ജനാധിപത്യ സൂചികയിലും ഇന്ത്യയുടെ റാങ്ക് താഴേക്കല്ലാതെ വളർന്നതായി റിപ്പോർട്ടുകളില്ല.
2020ൽ പുറത്തുവിട്ട മനുഷ്യ സ്വാതന്ത്ര്യ സൂചികയിലും രാജ്യത്തിന്റെ സ്ഥാനം താഴെയാണ്. 167 രാജ്യങ്ങളിൽ 111-ാം സ്താനത്താണ് ഇന്ത്യ.ഇത്തരം വസ്തുതകൾ നിലനിൽക്കെയാണ് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ.
എട്ട് വർഷം പൂർത്തിയാക്കിയ മോദി ഭരണത്തിൽ രാജ്യത്തിന്റെ വളർച്ചയെ എണ്ണിപ്പറഞ്ഞ് ബി.ജെ.പി അധികാരികൾ രംഗത്തെത്തിയിരുന്നു. എന്നാൽ എട്ട് വർഷം നീണ്ട ഭരണകാലം രാജ്യത്തിന് പ്രതിസന്ധികൾ നിറഞ്ഞതാണെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കിയിരുന്നു.
തുടർച്ചയായി മോദി സർക്കാർ ഭരണത്തിലെത്തിയതോടെ രാജ്യത്ത് വർഗീയ പ്രതിഷേധങ്ങൾ ഉയർന്നതായി വിവധ കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 2014 മുതൽ 2020 വരെയുള്ള കാലയളവിൽ നടന്ന കലാപങ്ങളിൽ നേരിയ കുറവ് ചില വർഷങ്ങളിൽ രേഖപ്പെടുത്തിയെങ്കിലും വർഗീയ കലാപങ്ങളുടെ കണക്കിൽ വർധനവ് തന്നെയാണ് നിലനിൽക്കുന്നത്.മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ചൈനയുടെ കൈയ്യേറ്റം രൂക്ഷമായതും.
മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിൽ ചൈനയുടെ കൈയ്യേറ്റം രൂക്ഷമായതും.
ആഗോള വിശപ്പ് സൂചികയിലും ഇന്ത്യ താഴേക്ക് കൂപ്പുകുത്തുന്നകാഴ്ചയാണ് നാം കണ്ടത് എന്നതാണ് സത്യം.2021ലെ പട്ടികയിലാണ് 116 രാജ്യങ്ങളിൽ ഇന്ത്യ ബഹുദൂരം പിന്നിലേയ്ക്ക പോയത്. കഴിഞ്ഞ വർഷം 94 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ചൈന എന്നിവരെല്ലാം ഇന്ത്യയെക്കാൾ മുന്നിലാണ്.


ചൈന, ബ്രസീൽ, കുവൈറ്റ് എന്നിവയടക്കം അഞ്ചിൽ താഴെ പോയിൻ്റ് നേടിയ 18 രാജ്യങ്ങളാണ് സൂചികയിൽ ഏറ്റവും മുന്നിൽ. രാജ്യത്തെ പൗരന്മാർക്ക് ലഭിക്കുന്ന ഭക്ഷണത്തിൻ്റെ നിലവാരവും പോഷകാഹാരത്തിൻ്റെ ലഭ്യതയുമാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കുമ്പോൾ പരിഗണിക്കുന്നത്. 2020ൽ 107 രാജ്യങ്ങളിൽ 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ഇക്കൊല്ലം ഏഴു റാങ്കുകളോളം ഇന്ത്യ പിന്നോട്ടു പോകുകയായിരുന്നു. 20 വർഷത്തിനിടെ ഇന്ത്യയുടെ വിശപ്പു സൂചികയിലെ പോയിൻ്റും ബഹുദൂരം പിന്നിലേയ്ക്ക് പോയിട്ടുണ്ട്. 2000ത്തിൽ 38.8 ആയിരുന്നു പോയിൻ്റ് എങ്കിൽ 2012നും 2021നും ഇടയിൽ 28.8നും 27.5നും ഇടയിലാണ് ഇന്ത്യയുടെ പോയിൻ്റുനില.പോഷകാഹാരക്കുറവ്, ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം, പ്രായത്തിനൊത്ത ഉയരമില്ലാത്ത കുട്ടികളുടെ എണ്ണം, കുട്ടികളിലെ മരണനിരക്ക് എന്നിവയാണ് പട്ടിക തയ്യാറാക്കുമ്പോൾ പരിഗണിക്കുന്ന ഘടകങ്ങൾ. 1998-2000 കാലത്ത് ഇന്ത്യയിൽ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം 17.1 ശതമാനം മാത്രമായിരുന്നെങ്കിൽ 216-2020 കാലത്ത് ഇത് 17.3 ആയി ഉയർന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഇത്രയും വ്യക്തമായി ഇന്ത്യ ദിനംപ്രതി താഴേക്ക് പോയ്കൊണ്ടിരിക്കുകയാണ് എന്ന റിപോർട്ടുകൾ നിലവിലുള്ളപ്പോഴും ബിജെപി സർക്കാരിന്റെ ഭരണമികവിനെ തല്ലിമരിക്കാൻ നരേന്ദ്ര മോദിക്ക് എങ്ങനെ സാധിക്കുന്നു എന്ന അത്ഭുതത്തിലാണ് എല്ലാവരും

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...