Connect with us

Hi, what are you looking for?

Exclusive

അതിജീവിതയ്‌ക്കെതിരായ നടൻ സിദ്ദിഖിന്റെ പരാമർശത്തിൽ വിമർശനവുമായി നടി റിമ കല്ലിങ്കൽ

വിവിധ വിഷയങ്ങൾ ചർച്ചയാക്കികൊണ്ടാണ് തൃക്കാക്കര ഇലക്ഷൻ പ്രചാരണം നടന്നത്. വികസനവും കെ റെയിലും ഒക്കെ ചർച്ച ചെയ്ത് തുടങ്ങി അവസാനം ഇടതു സ്ഥാനാർഥി ജോ ജോസെഫിന്റ പേരിൽ പ്രചരിച്ച വ്യാജ വീഡിയോയും വർഗീയതയും പിസി ജോർജും അതിജീവിതയുമെല്ലാം ചർച്ച വിഷയങ്ങളായത് നമ്മൾ കണ്ടതാണ്.ഇന്നലെ ഇലക്ഷൻ ദിവസവും നടിയെ ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ചർച്ചയായിരുന്നു.വോട്ട് ചെയ്യാനെത്തിയ സിനിമ താരങ്ങളോടാണ് മാധ്യമങ്ങൾ അതിജീവിതയെ പറ്റി ചോദിച്ചത്. അതിൽ തന്നെ നടൻ സിദ്ദിഖ് നടിയെ പരിഹസിച്ച നടത്തിയ പരാമർശവും അതിനെതിരെ നദി റിമ കല്ലിങ്ങൽ നടത്തിയ പ്രതികരണവുമെല്ലാം വലിയ ചർച്ചയാവുകയാണ്.
അതിജീവിതയ്‌ക്കെതിരായ നടൻ സിദ്ദിഖിന്റെ പരാമർശത്തിൽ കടുത്ത വിമർശനവുമായി നടി റിമ കല്ലിങ്കൽ. സിദ്ദിഖിനെപ്പോലെ തരം താഴാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു നടിയുടെ പ്രതികരണം. ‘ഉപതിരഞ്ഞെടുപ്പിൽ അതിജീവിതയുടെ വിഷയം ചർച്ചയായല്ലോ’ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അത്തരത്തിൽ ചർച്ചയാകാൻ അതിജീവിത ഇവിടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ എന്ന സിദ്ദിഖിന്റെ മറുപടി. ഈ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു റിമ.‘ഞാൻ അത്രയ്‌ക്കൊന്നും തരംതാഴാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അതിജീവിതയുടെ കൂടെയാണ്. അവർക്ക് വ്യാകുലതകൾ ഉണ്ടെങ്കിൽ അവർക്ക് ഉത്‌കണ്‌ഠ ഉണ്ടെങ്കിൽ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവർക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’–റിമ പറഞ്ഞു.
അതിജീവിത മുഖ്യമന്ത്രിയെ കാണാനിടയായ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇങ്ങനെ: ‘‘ഇത്രയും കാലമായി അതിജീവിതയുടെ കൂടെ നിന്ന സർക്കാരാണത്. വേറെ ഏത് സർക്കാരായാലും ഈ രീതിയിലുള്ള ഇടപെടൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുമില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും അവർക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോൾ, അത് മുഖ്യമന്ത്രിയെ കണ്ട് തീർക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവർ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്.
പൊളിറ്റിക്കലായി ഇതിനെ കൊണ്ടുപോകരുത്. അവർ അത് ഉദ്ദേശിച്ചിട്ടില്ല. ഞാൻ അവരുമായി സംസാരിച്ചിരുന്നു. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് അവർ തന്നെ മുൻകൈ എടുത്ത് സർക്കാരിനെ കണ്ടത്. ഈ വിഷയത്തിന് രാഷ്ട്രീയമുഖം നൽകരുത്. സർക്കാർ അവർക്കൊപ്പം നിന്നിട്ടുണ്ട്. അവരും അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നത്.’’ റിമ പറഞ്ഞു.
കേസിന്റെ പോക്കിൽ ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് അഞ്ച് വർഷമായിട്ട് കേസ് അവസാനിച്ചിട്ടില്ലല്ലോ എന്നായിരുന്നു റിമയുടെ മറുപടി. തൃക്കാക്കരയിൽ വോട്ട് ചെയ്ത് മടങ്ങവേ മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു അതിജീവിതയ്‌ക്കെതിരെ സിദ്ദിഖ് രംഗത്തെത്തിയത്. താനാണെങ്കിൽ ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.


‘ഞാൻ അത്രയ്‌ക്കൊന്നും തരംതാഴാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ അതിജീവിതയുടെ കൂടെയാണ്. അവർക്ക് വ്യാകുലതകൾ ഉണ്ടെങ്കിൽ അവർക്ക് ഉത്‌കണ്‌ഠ ഉണ്ടെങ്കിൽ അത് ഉന്നയിക്കാനുള്ള എല്ലാ രീതിയിലുമുള്ള അവകാശവും അവർക്കുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.’–റിമ പറഞ്ഞു.
അതിജീവിത മുഖ്യമന്ത്രിയെ കാണാനിടയായ സാഹചര്യത്തെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിന് റിമയുടെ മറുപടി ഇങ്ങനെ: ‘‘ഇത്രയും കാലമായി അതിജീവിതയുടെ കൂടെ നിന്ന സർക്കാരാണത്. വേറെ ഏത് സർക്കാരായാലും ഈ രീതിയിലുള്ള ഇടപെടൽ ഉണ്ടാകുമെന്ന് എനിക്ക് തോന്നുമില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും അവർക്കൊപ്പം നിൽക്കുന്ന സാഹചര്യത്തിൽ ഒരു ആശയക്കുഴപ്പം ഉണ്ടായപ്പോൾ, അത് മുഖ്യമന്ത്രിയെ കണ്ട് തീർക്കേണ്ട ആവശ്യം കൂടി ഉണ്ടെന്ന് മനസിലാക്കി ആ ഉത്തരവാദിത്തം കൂടി അവർ ഏറ്റെടുത്തു. അതൊരു വലിയ കാര്യമായിട്ടാണ് കാണുന്നത്.
കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്നാരോപിച്ച് നടി കോടതിയിൽ ഹർജി നൽകിയതിനെത്തുടർന്നാണ് ഇലക്ഷൻ പ്രചാരണ വേളയിൽ ഈ വിഷയം ചർച്ചയായത്. ഇത് സർക്കാരിനെതിരെയുള്ള വിമർശനമായി യുഡിഎഫ് വിലയിരുത്തി.അതെ സമയം അതിജീവിതയെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ എൽഡിഎഫ് നേതാക്കളും ഉന്നയിച്ചതും ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...