Connect with us

Hi, what are you looking for?

Exclusive

പിണറായിയേയും റിയാസിനെയും അടച്ചാക്ഷേപിച്ച് കെ എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനേയും അധിക്ഷേപിച്ച് മുസ്ലിം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി. പി എ മുഹമ്മദ് റിയാസിന് മന്ത്രിസ്ഥാനം ലഭിച്ചത് മുഖ്യമന്ത്രി നൽകിയ സ്ത്രീധനമാണ് എന്നാണ് കെ എം ഷാജി പറഞ്ഞത്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ മൻസൂർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ എം ഷാജി.
പ്രധാനമായും സംസ്ഥാന സർക്കാരിനെയും ഡി.വൈ.എഫ്.ഐയെയും ആക്രമിച്ചായിരുന്നു ഷാജിയുടെ പ്രസംഗം.
‘ഈ അടുത്ത് അവർ വിളിച്ച മുദ്രാവാക്യം, സ്ത്രീധനം വലിയ തെറ്റാണെന്നാണ്. 10 പവനും 20 പവനുമൊക്കെ സ്ത്രീധനം കൊടുക്കുന്നത് തെറ്റാണ് എന്ന്. എന്റെ സഖാവേ. ഇന്ത്യാ ചരിത്രത്തിലാദ്യമായി സ്വന്തം മരുമകന് പൊതുമരാമത്ത് വകുപ്പ് സ്ത്രീധനമായി കൊടുത്ത നേതാവിന്റെ പിറകിലാണ് നങ്ങൾ നിൽക്കുന്നത്.പൊതുമരാമത്ത് മാത്രമല്ല പാർട്ടിയുടെ സെക്രട്ടേറിയേറ്റ് മെമ്പർഷിപ്പും നൽകി. ഇങ്ങനെയിരിക്കെയാണ് 10 പവൻ സ്ത്രീധനം നൽകുമ്പോൾ ഡി.വൈ.എഫ്.ഐ പ്രതിഷേധിക്കുന്നത്,’ ഷാജി പറഞ്ഞു.
പാർട്ടിയെ ആക്രമിക്കുന്നവർക്ക് ഇരുളിന്റെ മറവിൽ കൈകൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന പി.എ. മുഹമ്മദ് റിയാസ് കോഴിക്കോട് ജില്ലയിലെ ബേപ്പൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് വിജയിച്ചാണ് മന്ത്രിയായത്. ഇക്കഴിഞ്ഞ പാർട്ടി സമ്മേളനത്തിലാണ് അദ്ദേഹത്തെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമാക്കിയത്.
അതേസമയം, കെ.ടി. ജലീലിന്റെ മക്കളുടെ നിക്കാഹിന് പി.കെ. കുഞ്ഞാലിക്കുട്ടി എത്തിയത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായായിരുന്നു. അനുകൂലിച്ചും വിമർശിച്ചുമാണ് ചർച്ചകൾ പുരോഗമിക്കുന്നത്. എ.ആർ. നഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മിൽ ഒത്തുതീർപ്പ് നടന്നെന്ന് മുൻ എം.എസ്.എഫ് നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കെ.ടി. ജലീലിന്റെ രണ്ട് മക്കളുടെ നിക്കാഹ് ചടങ്ങ് നടന്നത്. കുറ്റിപ്പുറത്തുവെച്ച് നടന്ന ചടങ്ങിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവും ചടങ്ങിനെത്തിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...