Connect with us

Hi, what are you looking for?

Exclusive

പി സിയെ അവഹേളിച്ച പിണറായിക്ക് പണി കൊടുത്ത് ബിഷപ്പ്

പി സി ജോർജിനെ ആട്ടിൻ തോലിട്ട ചെന്നായ് എന്ന് വിളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായി കത്തോലിക്കാ സഭ. സഭയുടെ ആശങ്കകളാണ് ജോർജ് പറയുന്നതെന്നാണ് സഭാ നേതൃത്വം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് . ഇതോടെ പിണറായി വിജയൻ വെട്ടിലായിരിക്കുകയാണ്. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കൊച്ചു കുട്ടി നടത്തിയ കൊലവിളി മുദ്രാവാക്യത്തിനെതിരെ സർക്കാർ പാലിക്കുന്ന കുറ്റകരമായ മൗനത്തെയും ക്രൈസ്തവ സഭ ചോദ്യം ചെയ്തു.
തീവ്ര പ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങളക്ക് കുഴപ്പമില്ല , അങ്ങനെ നടക്കുന്നുണ്ട് എന്ന് പൊതു വേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ നടപടിയെടുക്കും എന്ന നയത്തിന്റെ പൊള്ളത്തരം ജനങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർതോമസ് തറയിൽ പറഞ്ഞു. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ച വേട്ടക്കാർ മഹത്വവത്കരിക്കുന്ന നടപടി തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനപ്പുറത്ത് സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടി നിലപാടെടുക്കാൻ ദേശീയ പാർട്ടികൾക്ക് പോലും സാധിക്കുന്നില്ലല്ലോ എന്നോർത്ത് ദുഖിക്കുന്നു. ക്രിസ്ത്യാനികളുടെ ദൈവത്തെ അധിക്ഷേപിച്ചാൽ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതു മധ്യത്തിൽ അപമാനിക്കുന്നു എന്ന് ക്രിസ്ത്യാനികൾ പരാതി കൊടുതിത്തിട്ടു യാതൊരു നടപടിയുമില്ല. 1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട അതിന്റെ ഉറവിടങ്ങളെക്കുറിച്ച് ആത്മാർത്ഥമായി യാതൊരു അന്വേഷണവുമില്ല. കേരളത്തിലെ ക്രൈസ്തവർ എന്നും മത സൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ പരിശ്രമിച്ചിട്ടുള്ളു. ജാതി മത വർഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാൻ സാധിക്കുന്നതിനു ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനമാണ് നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ആരെല്ലാം തിരസ്കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയായിരിക്കും. ഉദാത്തമായ ഒരു സംസ്കാരത്തിന് കോട്ടം വരാൻ നാം ഒരികലും സമ്മതിക്കില്ല. ഒരു കാര്യം ഓർക്കുന്നത് നല്ലതാണ് , എലാവരെയു നീതിപൂർവം പരിഗണിക്കുന്ന വ്യവസ്ഥയിൽ സൗഹൃദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് പോലെ തന്നെ പോപ്പുലർ ഫ്രണ്ട്‌മായി സർക്കാർ ഉണ്ടാക്കിയയ കരാറിന്റെ അടിസ്ഥാനത്തിലാണ് പി സി ജോർജിനെ അറസ്റ്റ് ചെയ്തതെന്നും എല്ലാത്തിനും പിന്നിൽ പിണറായി വിജയമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യാക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചു. ത്രിയ്ക്കക്കര തിരഞ്ഞെടുപ്പിന് മുൻപ് പി സി യെ തുറങ്കലിലടയ്ക്കാമെന്നു അദ്ദേഹം ഉറപ്പു കൊടുത്തിരുന്നുവെന്നും തൃക്കാക്കരയിലെ 20 ശതമാനം വോട്ടിനു വേണ്ടിയാ ഈ നാടകങ്ങളൊക്കെ എന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

അതേസമയം പി.സി ജോർജിനെ പൂർണ്ണമായി തള്ളാതെ സിറോ മലബാർ സഭയും രംഗത്തെത്തി . പിസി ജോർജ് പറഞ്ഞ പ്രസ്താവനയെ പൂർണമായും പിന്തുണയ്ക്കില്ലെന്നും എന്നാൽ ജോർജിനെതിരെ നടന്നത് ഏകപക്ഷീയമായ നടപടിയാണെന്ന പ്രതീതിയുണ്ടെന്നും ഇത് സർക്കാർ മനസ്സിലാക്കണമെന്നും സിറോ മലബാർ സഭ സിനഡ് സെക്രട്ടറി മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
പി.സി ജോർജിനെതിരായ നിയമനടപടിയെ ക്രൈസ്തവർ വേട്ടയായി വ്യാഖ്യാനിക്കില്ല. സമാനകാര്യങ്ങൾ പറഞ്ഞവർക്കെതിരെയും ഇതേ നടപടി സ്വീകരിക്കുമ്പോഴാണ് തുല്യ നീതി സാധ്യമാകുന്നത്. സഭയെ പലരും വളഞ്ഞിട്ട് ആക്രയ്ക്കുമ്പോൾ പി.സി ജോർജ് നൽകിയ പിന്തുണയെ വിസ്മരിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും പിണറായിയുടെ ഈ നാടകം കൊണ്ട് പി സി ജോർജിനെ ഒറ്റപ്പെടുത്താൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ജനപിന്തുണ നൂറു മടങ്ങായി ഉയർന്നിരിക്കുകയുമാണ്.
ഇന്നലെയാണ് ജാമ്യം റദ്ദാക്കിയ ജോർജിനെ കോടതി 14 ദിവസത്തെ റിമാൻഡിൽ വെയ്ക്കാൻ ഉത്തരവായത്.
വഞ്ചിയൂർ കോടതിയിൽ ജാമ്യാപേക്ഷ നൽകാൻ പി.സി. ജോർജ് തയാറായില്ല. വെണ്ണല കേസിലെ ചോദ്യം ചെയ്യലിനു ശേഷമാണ് ജോർജിനെ ഫോർട്ട് പൊലീസിനു കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോർജിൻറെ ഭാഗത്തുനിന്നുണ്ടായത്. തുടർന്ന് 153 എ, 295 എ വകുപ്പുകൾ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്നു പി.സി.ജോർജിനെ ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.


കൊച്ചിയിൽ അറസ്റ്റ് ചെയ്ത പി.സി. ജോർജിനെ ബുധനാഴ്ച അർധരാത്രിയിലാണു പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചത്. ആദ്യം നന്ദാവനം എ.ആർ. ക്യാമ്പിലേക്കാണു കൊണ്ടു പോയത്. തുടർന്ന് ഇന്ന് രാവിലെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. പത്തു മണിയോടെ കൊച്ചിയിൽനിന്നു ജോർജിനെയും കൊണ്ടു പുറപ്പെട്ട പൊലീസ് സംഘം രണ്ടര മണിക്കൂർ കൊണ്ടു തലസ്ഥാനത്ത് എത്തി. പലയിടത്തും അഭിവാദ്യം അർപ്പിക്കാൻ ബിജെപി പ്രവർത്തകർ എത്തിയിരുന്നു.
അതേസമയം, ജാമ്യം റദ്ദാക്കിയ കോടതി ഉത്തരവിനെതിരെ പി.സി ജോർജ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചാവും ഈ ഹർജി പരിഗണിക്കുക

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...