Connect with us

Hi, what are you looking for?

Exclusive

പിസിയെ അവഹേളിച്ച പിണറായിയെ അറസ്റ്റ് ചെയ്യുമോ??????

പി സി ജോർജിനെ പോത്തിനോടുപമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . മത വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ അറസ്റ്റിലായ
പി സി ജോർജ് വിഷയത്തിൽ പ്രതികരണവുമായി എത്തവേ ആയിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം . പി സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്നും നടപടികളിൽ അസ്വാഭാവികതയില്ല എന്നും മുഖ്യമന്തി പറഞ്ഞു . കൂടാതെ ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. അതായത് നാടൻ ഭാഷയിൽ പോത്തിനോട് വേദമോതിയിട്ടു കാര്യമില്ല എന്ന പ്രയോഗം പരോക്ഷമായി ജോർജിന് നേരെ ഉന്നയിക്കുകയായിരുന്നു മുഖ്യൻ.
വിദ്വേഷപ്രസംഗ കേസിൽ തിരുവനന്തപുരം കോടതി ജാമ്യം റദ്ദ് ചെയ്ത സാഹചര്യത്തിൽ പിസി ജോർജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്തോടെ ജോർജിനെതിരായ നടപടിയെ ന്യായീകരിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയത്.

എന്തും വിളിച്ച്‌ പറയാവുന്ന നാടല്ല കേരളം എന്നും പൊലീസ് തങ്ങളുടെ കടമ നിർവഹിക്കുകയായിരുന്നു എന്നും പിണറായി വിജയൻ പറഞ്ഞു .
അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ …
ഇത് ഒരു സമീപനത്തിൻ്റെ പ്രശ്നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തിൽ ഉറച്ചു നിൽക്കുന്നു.
അത് കൊണ്ട് തന്നെ വർഗീയ ശക്തികൾക്ക് എതിരെ ശക്തമായ നടപടി എടുക്കും. മത നിരപേക്ഷതയ്ക്ക് വർഗീയ ശക്തികൾ അഴിഞ്ഞാടാൻ തയ്യാറാകുമ്പോൾ ആ വർഗീയ ശക്തികൾക്ക് എതിരെയുള്ള നടപടി സ്വാഭാവികമായും പോലീസ് സ്വീകരിക്കും.
ഇതിന്റെ ഒരു ചെറുപതിപ്പാണ് ആലപ്പുഴയിൽ ഉണ്ടായത്. ആലപ്പുഴയിലെ എസ് ഡി പി ഐക്കാർ നടത്തിയ പ്രകടനത്തിൽ പത്ത് വയസുള്ള കുട്ടിയെ ഒരാൾ ചുമലിലേറ്റി കുട്ടിയെക്കൊണ്ട് മുദ്രാവാക്യങ്ങൾ വിളിപ്പിച്ചു.
ആ മുദ്രാവാക്യം കടുത്ത മത വിദ്വേഷം ഉളവാക്കുന്ന തരത്തിലായിരുന്നു. വലിയതോതിൽ മത സ്പർധ, വർഗീയ വിദ്വേഷം പരത്തി പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിച്ചു. ആ കുട്ടിക്ക് അതിന്റെ ആപത്ത് തിരിച്ചറിയാൻ കഴിയില്ല. ഈ പരിപാടിക്ക് നേതൃത്വം നൽകിയവരെ കസ്റ്റഡിയിലെടുത്തു എന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തും പറയാവുന്ന നാടല്ല കേരളം. അത് കൊണ്ട് വർഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ല.. കള്ള പ്രചാരവേലകൾ ഒന്നിന് പുറകെ ഒന്നായി വരുന്നു. രാജ്യത്ത് മത ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു. ആക്രമണങ്ങൾ ബോധപൂർവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാൽ ഇവിടെ പി സി ജോർജിനെ പോത്തിനോടുപമിച്ച മുഖ്യമന്ത്രിക്കെതിരെയും കേസ് ഉണ്ടാകുമോ എന്നാണു ഉയരുന്ന ചോദ്യം .കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പിണറായി വിജയനെ ചങ്ങലയ്ക്കിട്ട നായയെപ്പോലെ എന്ന് പറഞ്ഞതിനെതിരെ കേസ് കൊടുത്തവർ ഇപ്പോൾ പി സി ജോർജിനെ പോത്തിനോട് ഉപമിച്ച മുഖ്യനെതിരേറ്ററെയും ഉറഞ്ഞു തുള്ളാത്തത്തെന്താണ് . നായയും പോത്തും രണ്ടും ജീവികൾ തന്നെയല്ലേ.

എന്തായാലും റിമാൻഡിൽ കഴിയുന്ന പി.സി ജോർജിൻറെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈകോടതി നാളത്തേക്ക് മാറ്റി.
ജോർജിനെ കസ്റ്റഡിയിൽ വെക്കേണ്ടതിൻറെ ആവശ്യകത സംബന്ധിച്ച സർക്കാറിൻറെ ഭാഗം കൂടി കേൾക്കുന്നതിനാണ് ജസ്റ്റിസ് ഗോപിനാഥ് ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റിയത്.കാമറക്ക് മുമ്ബിൽ ചെയ്ത കുറ്റമാണിത്. അതുകൊണ്ട് തെളിവ് ശേഖരിക്കേണ്ടതില്ല. അതിനാൽ, ജോർജിനെ എന്തിന് കസ്റ്റഡിയിൽ വെക്കണമെന്ന കാര്യത്തിൽ ഡി.ജി.പി വിശദീകരണം നൽകണമെന്നും ഹൈകോടതി നിർദേശിച്ചു.

തന്നെ ഒരു തീവ്രവാദിയെ പോലെയാണ് പൊലീസ് കൈകാര്യം ചെയ്യുന്നത്. പ്രായാധിക്യമുണ്ട്. ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും ജാമ്യം നിഷേധിച്ചത് നിയമപരമല്ലെന്നും പി.സി ജോർജിൻറെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഹരജി നാളെ ഉച്ചക്ക് 1.45ന് വീണ്ടും പരിഗണിക്കും. ഇന്ന് രാവിലെയാണ് വിദ്വേഷ പ്രസംഗക്കേസിൽ പി.സി. ജോർജിനെ 14 ദിവസത്തേക്ക് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. നിലവിൽ പൂജപ്പുര ജയിലിലാണ് ജോർജ്.

ബുധനാഴ്ച അർധരാത്രിയാണ് പി.സി. ജോർജിനെ കൊച്ചിയിൽ നിന്നും തിരുവനന്തപുരം കളമശ്ശേരി എ.ആർ ക്യാമ്പിൽ എത്തിച്ചത്. ഫോർട്ട് പൊലീസ് പി.സി ജോർജുമായി തിരുവനന്തപുരത്തേക്ക് തിരിക്കുന്നതിനിടെ അദ്ദേഹത്തിന് രക്ത സമ്മർദമുണ്ടായി. 8.30 ഓടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി. ഒരു മണിക്കൂർ നിരീക്ഷണത്തിനു ശേഷം തിരുവനന്തപുരത്തേക്ക് പോയി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...