Connect with us

Hi, what are you looking for?

Exclusive

പി സി ജോർജിനെ കുടുക്കാൻ പിണറായി ഉപയോഗിച്ചത് ക്രൈം നന്ദകുമാറിന്റെ വീഡിയോ

പി സി ജോർജിനെ കുടുക്കാൻ പിണറായി ഉപയോഗിച്ചത് ക്രൈം നന്ദകുമാറിന്റെ വീഡിയോ എന്ന് ഷോൺ ജോർജ് . നന്ദകുമാറിന്റെ ചാനെൽ പ്രോഗ്രാമിന്റെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തുകൊണ്ട് പി സി ജോർജിനെ കുടുക്കാനായിരുന്നു പോലീസിന്റെ ശ്രമമെന്ന് പി സി ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. ക്രൈം നന്ദകുമാർ സദുദ്ദേശത്തോടെ പുറത്ത് വിട്ട ഒരു പ്രോഗ്രാമിന്റെ ഭാഗമായ വീഡിയോ ഭാഗങ്ങൾ ആണ് കോടതിയിൽ പി സി ജോർജ്ജിനെത്തിയരായ തെളിവാക്കി മാറ്റി ഇവർ ഉപയോഗിക്കാൻ ശ്രമിച്ചത് . എന്നാൽ ഇത് മനസിലാക്കിയ കോടതി പോലീസിനെ നിശിതമായി വിമർശിക്കുകയും രൂക്ഷ ഭാഷയിൽ താക്കീത് നൽകുകയും ചെയ്തു എന്ന് ഷോൺ വ്യക്തമാക്കി. 35 മിനുറ്റ് നീണ്ടു നിൽക്കുന്ന ഈ വീഡിയോ പല ഭാഗങ്ങളായി കട്ട് ചെയ്ത് ഇത് മറ്റൊരു തരത്തിൽ ദുർവ്യാഖ്യാനം ചെയ്യാനാണ് പോലീസും സർക്കാരും ശ്രമിച്ചത്. പി സി ജോർജിനെ ചുരുങ്ങിയ മണിക്കൂറുകളെങ്കിലും ജയിലിൽ ഇടുക വഴി ഒരു വിഭാഗത്തിന്റെ പ്രീണനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ലക്‌ഷ്യം വെച്ചതെന്നും ഷോൺ ആരോപിച്ചു. ഉയർന്ന രക്ത സമ്മർദ്ദമുണ്ടായിരുന്നിട്ടും അത് കണക്കാക്കാതെയാണ് പി സി ജോർജിനെ പോലീസ് ധൃതിയിൽ ഡിസ്ചാർജ് വാങ്ങി തിരുവനന്തപുരത്തേക്ക് കൊണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു. 187 / 117 രക്തസമ്മർദ്ദ നില ഉണ്ടായിരുന്ന ആളെയാണ് ചികിത്സ നിഷേധിച്ച് തിരുവന്തപുരത്തേക്ക് കൊണ്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.
ഷോൺ ജോർജിന്റെ വാക്കുകളിലേക്ക്……

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...