Connect with us

Hi, what are you looking for?

Exclusive

പി.സി.ജോര്‍ജിനോട് സര്‍ക്കാരിന് പ്രതികാരബുദ്ധിയെന്ന് ഷോണ്‍ ജോര്‍ജ്ജ്

പി.സി.ജോർജ്ജിൻറെ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് മകൻ ഷോൺ ജോർജ്ജ് രംഗത്ത് . അച്ഛന്റേത് വിദ്വേഷ പ്രസംഗമാണോയെന്ന് വ്യക്തമാക്കേണ്ടത് വിചാരണ സമയത്ത് കോടതി ആണ്. ആനുകാലിക സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് പി.സി സംസാരിച്ചതെന്നും അദ്ദേഹം പരാമർശിച്ച സംഭവങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന നിരവധി വീഡിയോകൾ തൻറെ പക്കലുണ്ടെന്നും ഷോൺ വ്യക്തമാക്കി. സംശയമുള്ളവർക്ക് അതെല്ലാം താൻ അയച്ചു തരാമെന്നും അദ്ദേഹം പറഞ്ഞു. ചില മുസ്‌ലിം ഹോട്ടലുകളിൽ വന്ധ്യ0കരണത്തിനായുള്ള മരുന്ന് ചേർക്കുന്നുവെന്നായിരുന്നു പി സി ജോർജ് തന്റെ പ്രസംഗത്തിൽ ആരോപിച്ചത് . ഇതിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയർന്നു വന്നത്. എന്നാലിപ്പോൾ അച്ഛന്റ്റെ വാക്കുകൾ സത്യമാണെന്നു വെളിപ്പെടുത്തൽ നടത്തി ആ കാര്യങ്ങൾ വീണ്ടും ആവർത്തിത്തിരിക്കുകയാണ് ഷോൺ ജോർജ്. അത്തരം ഹോട്ടലുകൾ ഉണ്ടെന്ന കാര്യം സത്യമാണ് എന്നും എന്നാൽ എല്ലാ ഹോട്ടലുകാരും അതല്ല ചെയ്യുന്നതെ ഷോൺ ജോർജ് പറഞ്ഞു. പി.സി പറഞ്ഞ കാര്യങ്ങൾ മുസ്ലീം സമുദായത്തിനാകെ എതിരാണെന്ന് വരുത്തി തീർക്കാനാണ് മതതീവ്രവാദ സംഘടനകളും മാധ്യമങ്ങളും ശ്രമിക്കുന്നത്. പി.സി ജോർജ്ജ് സംസാരിക്കുന്നത് മുസ്ലിംകൾക്കെതിരെ അല്ലെന്നും പി സി യുടെ എതിർപ്പ് മതതീവ്രവാദ സംഘടനകൾക്കെതിരെയാണെന്നും ഷോൺ ജോർജ്ജ് കൂട്ടിച്ചേർത്തു. നമ്മളിൽ പലരും ഇതെല്ലാം കാണുന്നുണ്ടെന്നും എന്നാൽ നമ്മളെല്ലാം മിണ്ടാതെ പോരുന്നു . എന്നാൽ അദ്ദേഹമത് വെട്ടിത്തുറന്നു പറയുമ്പോൾ തെറ്റുകാരനാക്കി ജയിലിലടക്കുന്നു എന്നും ഷോൺ ആരോപിച്ചു.

പി.സി.ജോർജിനോട് സർക്കാരിന് പ്രതികാരബുദ്ധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഷോൺ ജോർജ് ആരോപിച്ചു .
രാവിലെ 10.15ന് ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജോർജിനെ അറസ്റ്റ് ചെയ്തത് ദുരൂഹമാണെന്നും ഇത് ആസൂത്രിതമായ പ്രതികാരം വീട്ടലാണ് എന്നും ഷോൺ ജോർജ് പറഞ്ഞു. എന്തിനാണ് ജോർജിനെ റിമാൻറ് ചെയ്യുന്നത് എന്ന് വ്യക്തമാക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. ഇതിനെല്ലാം പിന്നിൽ പിണറായി വിജയനാണെന്നുമാണ് ഷോണിന്റെ ആരോപണം.
വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുഖ്യമന്ത്രി ചർച്ച ചെയ്തത് പി.സി ജോർജ്ജിൻറെ അറസ്റ്റാണ് എന്നും ഒരു മണിക്കൂറെങ്കിലും പി.സിയെ ജയിലിലിട്ട് ആരെയോ ബോധ്യപ്പെടുത്താനാണ് പിണറാ‍യി ശ്രമിച്ചതെന്നും വ്യക്തമായ പ്രീണനമാണിതെന്നും ഷോൺ പറഞ്ഞു. 35 മിനിറ്റുള്ള നീണ്ട പ്രസംഗമായിരുന്നു പി സി ജോർജിന്റേത് . എന്നാൽ ആ പ്രസംഗത്തിലെ കുറച്ച്‌ ഭാഗങ്ങൾ മാത്രം കട്ട് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മുൻ കേസിലെ ജാമ്യം റദ്ദാക്കാനായി മനപ്പൂർവ്വം സർക്കാർ ചെയ്തതാണിതെന്നും ഷോൺ ജോർജ് ആരോപിച്ചു.
പ്രീണന രാഷ്ട്രീയത്തിൻറെ രക്തസാക്ഷിയാണ് പി സി ജോർജെന്ന് അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു. ഇവിടത്തെ മത, ജാതി സ്പർധ വളർ‍ത്തിക്കൊണ്ട് വോട്ടു നേടാനുള്ള ശ്രമമാണ് സർക്കാരിൻറേത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. തൃക്കാക്കര ഉപതെരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കിൽ അറസ്റ്റും എഫ്ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമം പാലിക്കുന്നതിനാണ് കോടതി നിർദേശം പാലിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരായത്. ജാമ്യം കിട്ടിയതിനാൽ ജാമ്യ ഉപാധി അനുസരിച്ചാണ് ഹാജരായത്. കോടതിയെ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. കീഴ്‍ക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനാൽ മേൽക്കോടതിയെ സമീപിക്കും. ഇവിടെ ഹാജരാകുമ്പോൾ ഇങ്ങനെ ഒരു കുരുക്കുണ്ട് എന്നു കൃത്യമായി അറിഞ്ഞാണ് ഹാജരായത്. എന്നിരുന്നാലും കോടതിയെ അനുസരിച്ചു മാത്രം മുന്നോട്ടു വരികയായിരുന്നു. കേരള പോലീസിന് ഇത്ര അധികം സംവിധാനം ഉണ്ടായിട്ടും ഇത്ര ദിവസം അറസ്റ്റു ചെയ്തോ എന്നും ഷോൺ ചോദിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
ഇന്നലെയാണ് മതവിദ്വേഷ പ്രസംഗക്കേസുകളിൽ പി സി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത് . വെണ്ണലയിലേയും തിരുവനന്തപുരത്തേയും കേസുകളിലാണ് അറസ്റ്റ്. എന്നാൽ വെണ്ണലയിലെ കേസിൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ പി സി ജോർജിന് ആ കേസിൽ ജാമ്യം ലഭിച്ചു. അനന്തപുരിയിലെ മതവിദ്വേഷ പ്രസംഗക്കേസിൽ മുൻകൂർ ജാമ്യം റദ്ദാക്കിയ പശ്ചാത്തലത്തിൽ പി സി ജോർജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുകയായിരുന്നു .
തിരുവനന്തപുരം ഫോർട്ട് പോലീസ് കൊച്ചിയിലെത്തിയാണ് അനന്തപുരി കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദേശപ്രകാരം ഹാജരായ പി സി ജോർജിനെ പാലാരിവട്ടം പോലീസ് ആണ് കസ്റ്റഡിയിൽ എടുത്തത്.


അറസ്റ്റ് രേഖപ്പെടുത്തി ഹാജരാക്കിയ ജോർജിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.ഇതോടെ, ജോർജിനെ തിരുവനന്തപുരം ജില്ലാ ജയിലിലേക്ക് മാറ്റും. ഇതിന് മുന്നോടിയായി പി സി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി വീണ്ടും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു.
സുരക്ഷ മുൻനിർത്തി വാഹനത്തിൽ വച്ച്‌ തന്നെ കൊവിഡ് പരിശോധനയുൾപ്പെടെയുള്ള വൈദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. അതേസമയം, കോടതിയിൽ നടന്നത് നാടകീയ സംഭവങ്ങളായിരുന്നു. പൊലീസ് കാരണം പി സി ജോർജിന് ജീവിക്കാൻ കഴിയുന്നില്ലെന്ന് പി സി ജോർജിനെ കോടതിയിൽ ഹാജരാക്കിയപ്പോൾ അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, പൊലീസിനെതിരെ തനിക്ക് പരാതിയില്ലെന്ന് പി സി ജോർജ് കോടതിയിൽ വ്യക്തമാക്കി.
പി സി ജോർജിനെ ഏത് വിധേനയും ജയിലിലടയ്ക്കാനാണ് പൊലീസ് നീക്കം. ഇതാണ് ഇന്നലെ രാത്രി കണ്ടതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസ് മർദ്ദിക്കുമോയെന്ന് ഭയമുണ്ടോയെന്ന് പി സി ജോർജിനോട് കോടതി ചോദിച്ചപ്പോൾ തനിക്ക് ഒന്നിനേയും ഭയമില്ലെന്ന് മറുപടി നൽകി. സർക്കാർ നീക്കം രാഷ്ട്രീയപ്രേരിതമെന്ന് പി സി ജോർജ് പറഞ്ഞു. താൻ തെറ്റ് ചെയ്തിട്ടില്ല. സമൂഹം വിലയിരുത്തട്ടെയെന്നും പി സി ജോർജ് പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...