Connect with us

Hi, what are you looking for?

Exclusive

ഇയാളാണോ ക്യാപ്റ്റൻ .. എങ്കിൽ കണ്ടം വഴി ഓടിക്കോ സഖാക്കളേ….

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയ ശക്തികളുടെ മുന്നിൽ എത്തുമ്പോൾ മുഖ്യമന്ത്രി ദുർബലനാകുന്നുവെന്നാണ് സതീശന്റെ ആരോപണം .
അവരെ കാണുമ്പോൾ മുട്ടു വിറയ്ക്കുന്ന ഒരാളെയാണോ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത് എന്നും ഈ ക്യാപ്റ്റനെയും കണ്ടാണോ നിങ്ങൾ സിപിഐഎമ്മുകാർ യുദ്ധം ജയിക്കാൻ പോകുന്നതെന്നും വി ഡി സതീശൻ ചോദിച്ചു . ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെയായിരുന്നു വി ഡി സതീശന്റെ പ്രതികരണം.

സതീശന്റെ വാക്കുകൾ ഇങ്ങനെ …
ഈ ക്യാപ്റ്റനെയും കണ്ടിട്ടാണ് നിങ്ങൾ സിപിഐഎമ്മുകാർ യുദ്ധം ജയിക്കാൻ പോകുന്നതെങ്കിൽ തിരിഞ്ഞോടേണ്ട വഴികൂടി നോക്കി വയ്ക്കണം. വർഗീയ ശക്തികൾ അഴിഞ്ഞാടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് മുതൽ ഉണ്ടായ കൂട്ടുകെട്ട് കാരണമാണ് ഇവർക്കെതിരെ ഒരക്ഷരം പോലും ഭരണകക്ഷി നേതാക്കൾ പറയാത്തത്.’ വി ഡി സതീശൻ വിശദീകരിച്ചു. ആലപ്പുഴയിൽ കുട്ടി വിളിച്ച മുദ്രാവാക്യം കേരളത്തിന്റെ മതേര മനസ്സിലേക്ക് കുന്തമുന പോലെ വന്നു. വർഗീയതയോട് യുഡിഎഫ് സന്ധി ചെയ്യില്ല. സർക്കാർ ശക്തമായ നിലപാട് എടുക്കണം. വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് എടുക്കാത്തത് മൂലമാണ് വീണ്ടും ഇത് ആവർത്തിക്കും .
ആലപ്പുഴയിൽ കൊച്ചുകുട്ടിയെകൊണ്ട് വർഗീയ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണ്. വർഗീയ ശക്തികൾ കേരളത്തിൽ അഴിഞ്ഞാടുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ വർഗീയ വിഷം തുപ്പുന്ന മുദ്രാവാക്യങ്ങൾ വിളിച്ചിട്ടും അതിനെതിരെ ശബ്ദം ഉയർത്താൻ പോലും ഭരണകക്ഷിയിലെ ആരും തയാറായിട്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ കൂട്ടുകെട്ടാണ് ഇവരെ നിശബ്ദരാക്കുന്നത്.

പി.സി ജോർജിനെതിരായ ആരോപണത്തിലും ഇതുതന്നെയാണ് കണ്ടത്. വിഷലിപ്തമായ മുദ്രാവാക്യം കുട്ടിയെ കൊണ്ട് വിളിപ്പിച്ചത് ആരാണെന്ന് കണ്ടെത്തണം. കേരളത്തിന്റെ മതേതര മനസിലേക്ക് കുന്തമുന പോലെ വന്ന മുദ്രാവാക്യത്തോട് ഒരിക്കലും സന്ധി ചെയ്യാനാകില്ല. വർഗീയശക്തികളുമായി യു.ഡി.എഫ് സന്ധി ചെയ്യില്ല. കേരത്തിന്റെ മതേതര മനസിൽ വിഷം കലർത്താൻ ശ്രമിക്കുന്ന ഒരു വർഗീയവാദികളുടെയും വോട്ട് യു.ഡി.എഫിന് വേണ്ട. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ സ്വീകരിക്കാത്തതുകൊണ്ടാണ് ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് എന്നും സതീശൻ കൂട്ടിച്ചേർത്തു.

നടി ആക്രമിക്കപ്പെട്ട കേസിൽ ഇരയോടൊപ്പമെന്നു പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നത്. ഗൂഢാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടിൽ, ഇ.പി ജയരാജൻ അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാൻ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജൻ. സമീപകാലത്താണ് അന്വേഷണം ദുർബലപ്പെടുത്തി പൊലീസിന്റെ ഫ്യൂസ് ഊരിയത്. അതിജീവിത കോടതിയിൽ പോയതിനെ പ്രതിപക്ഷവുമായി ബന്ധപ്പെടുത്തുന്നത് അവരെ അപമാനിക്കലാണ് എന്നും സതീഷ് പറഞ്ഞു .

ഈ നട്ടിലെ ജനങ്ങൾക്കൊപ്പം നിന്ന് അതിജീവിത നടത്തുന്ന പോരാട്ടങ്ങൾക്ക് പിന്തുണ കൊടുക്കേണ്ട സിപിഎം നേതാക്കൾ അവരെ അപമാനിക്കുന്നത് ശരിയല്ല. അതീവഗുരുതരമായ ആരോപണങ്ങളാണ് അതിജീവിത ആഭ്യന്തരവകുപ്പിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. കടകംപള്ളി സുരേന്ദ്രന്റെ ആരോപണങ്ങൾ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാൽ ഇ.പി ജയരാജൻ എന്തിനാണ് ഇത്ര പരിഭ്രാന്തനാകുന്നത് എന്നും സതീശൻ ചോദിച്ചു.

ഇരയോട് ഒപ്പമാണെന്ന സിപിഎമ്മിന്റെ മുഖംമൂടി അഴിഞ്ഞു വീഴുകയാണ് ഇവിടെ . കേസ് അട്ടിമറിക്കാൻ ശ്രമിച്ച നേതാക്കളുടെ മുഖംമൂടി അഴിഞ്ഞുവീണു. വൃത്തികെട്ട രാഷ്ട്രീയം യു.ഡി.എഫ് കളിക്കുന്നു എന്നാണ് ഇ.പി ജയരാജൻ പറഞ്ഞത്. ഇതുപോലുള്ള കേസുകളിൽ വൃത്തികെട്ട ഇടപെടലുകൾ നടത്തരുതെന്നാണ് ജയരാജനോട് പറയാനുള്ളത്. കേസ് ഇല്ലാതാക്കാൻ ശ്രമിച്ചത് ഉന്നത സിപിഎം നേതാവാണെന്ന് വ്യക്തമാണ്. തെളിവുകളുടെ പിൻബലത്തിൽ മാത്രമെ യു.ഡി.എഫ് ആരോപണം ഉന്നയിക്കൂ. ഒരു മകൾക്ക് ഉണ്ടായ ദുരനുഭവമാണിത്. ഞാനും ഒരു പിതാവാണ്. ഒരു മകൾക്കും ഇങ്ങനെ ഉണ്ടാകരുതെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിജീവിതയ്ക്ക് കരുത്ത് നൽകേണ്ടത് നമ്മളാണ് എന്നും സതീശൻ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...