Connect with us

Hi, what are you looking for?

Exclusive

അയ്യേ… ഇതിൽപരം നിന്ദ്യത PC ക്ക് ഇനി വരാനുണ്ടോ

മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയ വേളയിൽ തന്നെ പിസി ജോർജ് അറസ്റ്റ് സാധ്യത മുൻകൂട്ടി കണ്ടുവെന്ന് വിവരം. ജോർജിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും എന്നാൽ തിടുക്കത്തിൽ അറസ്റ്റുണ്ടാകില്ലെന്നും കൊച്ചി കമ്മീഷണർ എസ്എച്ച് നാഗരാജു പറഞ്ഞത് പോലീസിന്റെ പതിവ് അടവാണ് എന്ന് ജോർജ് മനസിലാക്കിയിരുന്നു.  കോടതി വിധി വന്ന പിന്നാലെ അദ്ദേഹം ബന്ധുവിന്റെ കാറിൽ വീട്ടിൽ നിന്ന് പുറത്തുപോയി. കാർ അൽപ്പ നേരം കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും അതിൽ ജോർജുണ്ടായിരുന്നില്ല. പിസി ജോർജ് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. അതേസമയം, ജോർജ് തിരുവനന്തപുരത്തുണ്ടെന്ന് മകൻ ഷോൺ ജോർജ് പറയുന്നു. പിസി ജോർജിനെ നാടെങ്ങും പോലീസ് തിരയുകയാണ്. ഇതൊരു നാടകമാണെന്നാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം… കൊച്ചി വെണ്ണല ക്ഷേത്രത്തിൽ വർഗീയ വിദ്വേഷ പ്രസംഗം നടത്തിയ കേസിലാണ് പിസി ജോർജിനെ പോലീസ് തിരയുന്നത്. അറസ്റ്റ് സാധ്യതയുണ്ടെന്ന് മനസിലാക്കിയാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത്. എറണാകുളം കോടതി ഹർജി തള്ളിയതോടെ പിസി ജോർജ് അറസ്റ്റ് മണത്തു. ഉടൻ പോലീസ് വീട്ടിലെത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു. അറസ്റ്റിന് തിടുക്കമില്ല, ജാമ്യം റദ്ദാക്കണമെന്ന തിരുവനന്തപുരം കോടതിയിലെ ഹർജിയിൽ വിധി വരുന്നത് വരെ കാത്തിരിക്കാമെന്നാണ് പോലീസ് ആദ്യം പ്രതികരിച്ചത്. എന്നാൽ പോലീസിന്റെ ഈ പ്രതികരണം മറ്റൊരു നീക്കത്തിലുള്ള മറയാണെന്ന് പിസി ജോർജ് മനസിലാക്കി. തന്നെ തേടി വൈകാതെ പോലീസ് വീട്ടിലെത്തുമെന്നും അദ്ദേഹം മുൻകൂട്ടി കണ്ടു. ഉച്ചയോടെയാണ് ബന്ധുവിന്റെ കാറിൽ പിസി ജോർജ് വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ബന്ധുവിന്റെ കാർ അൽപ്പ നേരത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ പിസി ജോർജുണ്ടായിരുന്നില്ല. മറ്റൊരു വാഹനത്തിൽ പിസി ജോർജ് യാത്ര തുടർന്നിരിക്കാനാണ് ഒരു സാധ്യത, അല്ലെങ്കിൽ അധികം വിദൂരമല്ലാത്ത സ്ഥലത്ത് അദ്ദേഹമുണ്ടാകണം. ഇക്കാര്യത്തിലെ സംശയം ദൂരീകരിക്കുന്നതിനാണ് സഹോദരൻ ചാർളി ഉൾപ്പെടെയുള്ളവരുടെ വീട്ടിലും മറ്റും പോലീസ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് ശേഷം നാല് മണിയോടെയാണ് ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിൽ കൊച്ചിയിൽ നിന്നുള്ള പോലീസ് എത്തിയത്. അതേസമയം തന്നെ, ബന്ധുവീടുകളിലും പോലീസ് പരിശോധിച്ചു. വാഗമണിലും തിരുവനന്തപുരത്തും പരിശോധന തുടർന്നു. വ്യാപകമായ പരിശോധന നടക്കുകയാണ്. പിസി ജോർജ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച ഹർജി സമർപ്പിക്കുമെന്ന് മകൻ ഷോൺ ജോർജ് പറയുകയും ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് വീട്ടിലെത്തിയത്. പിസി ജോർജ് തിരുവനന്തപുരത്തുണ്ടെന്നും വൃത്തികേടുകൾ വരുന്നത് കൊണ്ടാണ് മൊബൈൽ ഫോൺ ഒഫാക്കിയതെന്നും ഷോൺ ജോർജ് പറയുന്നു.പിസി ജോർജ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പരിശോധന തുടരുകയാണ്. ഇടുക്കി, കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് പരിശോധന. തിരുവനന്തപുരത്തുണ്ടെന്ന ഷോൺ ജോർജിന്റെ പ്രതികരണം പോലീസ് വിശ്വസിച്ചിട്ടില്ല. ശ്രദ്ധ തിരിക്കാനുള്ള നീക്കമാകാം ഇതെന്ന് പോലീസ് കരുതുന്നു. അതേസമയം, പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പരിശോധന തുടരുന്നുമുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ അറസ്റ്റിന് കോപ്പുകൂട്ടുന്നത് എന്ന് പിസി ജോർജുമായി അടുപ്പമുള്ളവർ ആരോപിക്കുന്നു. എന്നാൽ ഇപ്പോൾ നടക്കുന്നത് ഒരു നാടകമാണെന്ന് പ്രതിപക്ഷം പറയുന്നു. അറസ്റ്റ് ചെയ്യില്ലെന്നും അറസ്റ്റിന് ശ്രമിക്കുന്നുവെന്ന് വരുത്തിത്തീർക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നുമാണ് ഇവരുടെ പ്രതികരണം. ഏതായാലും മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വരുന്നവരെ പിസി ജോർജ് ഒളിവിൽ തുടരാനാണ് സാധ്യത.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...