Connect with us

Hi, what are you looking for?

Exclusive

വി ഡി സതീശന്റെയും കെ സുധാകരന്റയും നിരാശയുടെ കാരണം വെളിപ്പെടുത്തി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പരാജയ ഭീതിയാണെന്നും അതിന്റെ നിരാശയിലാണ് അവർ മുഖ്യമന്ത്രിക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നതെന്നും പറഞ്ഞ ചാനൽ അവതാരകന് മറുപടിയുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ . അവതാരകൻ പറഞ്ഞത് പോലെ വി ഡി സതീശനും കെ സുധാകരനും നിരാശയുണ്ട് എന്നും , എന്നാൽ അത് പരാജയപ്പെടും എന്നത് കൊണ്ടല്ല വിജയ ഭൂരിപക്ഷം 35000 ൽ താഴെ ആകുമോ എന്നത് മാത്രമാണ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു . വിജയിക്കുമെന്ന കാര്യത്തിൽ തങ്ങൾക്കു യാതൊരു സംശയവുമില്ല എന്നാൽ കോൺഗ്രസിന്റെ കുത്തക മണ്ഡലമായ തൃക്കാക്കരയിൽ ഭൂരിപക്ഷം 35000 ത്തിൽ കുറയാതിരിക്കാനുള്ള സ്വാഭാവികമായ ടെൻഷൻ മാത്രമാണ് ഇരുവർക്കുമുള്ളതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആഞ്ഞടിച്ചു.
സുധാകരൻ മുഖ്യമന്ത്രിക്കെതിരായി നടത്തിയ പരാമർശം സംബന്ധിച്ച ചർച്ചയിലായിരുന്നു രാഹുൽ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
സുധാകരനെതിരെ കയറു പൊട്ടിക്കുന്ന സിപിഎം ഇതിലും എത്രയോ നികൃഷ്ടമായ വാക്കുകൾ സ്ഥിരമായി ഉപയോഗിക്കുന്നവരാണെന്നും അതൊന്നും അവതാരകൻ കാണുന്നില്ലേയെന്നും രാഹുൽ ചോദിച്ചു. എംഎം മണിയുടെ അസഭ്യ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു രാഹുൽ കത്തിക്കയറിയത്.
നോമിനേഷന്‍ കൊടുത്തിട്ട് പെമ്പിളമാരുടെ കൂടെ കിടന്നാല്‍ ജയിയ്ക്കുമെന്ന ധാരണയാണ് കോൺഗ്രെസ്സുകാർക്കുന്നു പറഞ്ഞ എം എം മാണിക്കെതിരെ എന്താണ് മാധ്യമങ്ങളുടെ നാവനങ്ങാത്തതെന്നും രാഹുൽ ചോദിച്ചു .

ഇടുക്കിയില്‍ കോണ്‍ഗ്രസുകാരുടെ അഹങ്കാരം മാറ്റിയ ചരിത്രമുണ്ട് എന്നും തൃക്കാക്കരയിലും ചരിത്രം ആവര്‍ത്തിക്കും എന്നുമായിരുന്നു കഴിഞ്ഞ ദിവസം എം എം മാണി പറഞ്ഞത് . കെ സുധാകരന്‍ അധ്യക്ഷനായത് സോണിയയെ പേടിപ്പിച്ചാണെന്നും മണി പറയുകയുണ്ടായി . സുധാകരന് തലയ്ക്ക് സുഖമില്ല. സോണിയാ മദാമയെ പേടിപ്പിച്ചാണ് സുധാകരന്‍ പ്രസിഡണ്ടായതെന്നും എം എം മണി പറഞ്ഞു. ഇടമലക്കുടിയിലെ മുതുവാന്‍മാര്‍ ബോധവും വിവരവുമില്ലാത്തവരെന്നും എം എം മണി വിമർശിച്ചു.
എന്നാൽ ഇത്രയുമൊക്കെ പറയുന്ന എം എം മണിയെ വിചാരണ ചെയ്യാൻ മടിക്കുന്ന മാധ്യമങ്ങൾ സുധാകരനെ പറയാൻ എന്ത് യോഗ്യതയാണെന്നും രാഹുൽ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകളിലേക്ക് …

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...