Connect with us

Hi, what are you looking for?

Exclusive

ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ രാജ്യത്ത് വലിയ വിവാദങ്ങൾക്കായിരുന്നു കാരണമായത്

പെഗാസസ് അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീം കോടതി. ജൂൺ 20 വരെ നാലാഴ്ചത്തെ സമയമാണ് കോടതി അനുവദിച്ചത്. മുൻ സുപ്രീം കോടതി ജഡ്ജി ആർ വി രവീന്ദ്രൻ അധ്യക്ഷനായ സമിതിയാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ 29 മൊബൈൽ ഉപകരണങ്ങൾ പരിശോധിച്ചതായും നിരവധി മാധ്യമപ്രവർത്തകരുമായും വിദഗ്ധരുമായും ആശയ വിനിമയം നടത്തിയതായും സമിതി സുപ്രീം കോടതിയെ അറിയിച്ചു. സാങ്കേതിക സമിതി അന്വേഷണത്തിനായി ഒരു സോഫ്റ്റ്‍വെയറും വികസിപ്പിച്ചിട്ടുണ്ട്. സർക്കാരിന് സമിതി നോട്ടീസ് നൽകിയട്ടുണ്ട്. റിപ്പോർട്ട് ഉടൻ തന്നെ ജസ്റ്റിസ് ആർ വി രവീന്ദ്രന് സാങ്കേതിക സമിതി സമർപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകി. ഈ റിപ്പോർട്ട് പഠിച്ച ശേഷം ജൂൺ 20 ന് സമിതി അധ്യക്ഷൻ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇനി ജുലൈയിലാണ് ഹർജികൾ കോടതി പരിഗണിക്കുക. നേരത്തേ സംസ്ഥാനങ്ങൾ പെഗാസസ് വാങ്ങിയുട്ടുണ്ടോയെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി സംസ്ഥാനങ്ങൾക്ക് കത്ത് അയച്ചിരുന്നു. സംസ്ഥാന സർക്കാറോ സർക്കാർ ഏജൻസികളോ പെഗാസെസ് സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്നും അതിന്റെ വിശദാംശങ്ങൾ അറിയിക്കണം

. പെഗാസസ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു സുപ്രീം കോടതി വിദഗ്ദ സാങ്കേതിക സമിതിയെ നിയോഗിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകരായ എൻ. റാം, ശശി കുമാർ, എഡിറ്റേഴ്സ് ഗിൽഡ് തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലായിരുന്നു തീരുമാനം. ഡോ നവീൻകുമാർ ചൗധരി, ഡോ പ്രഭാരൻ പി, അശ്വിൻ അനിൽ ഗുമസ്‌തെ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പൗരൻമാരുടെ ഫോണുകൾ ചോർത്തിയോ, ആരുടെയൊക്കെ ഫോണുകളാണ് ചോർത്തിയത് തുടങ്ങി ഏഴ് കാര്യങ്ങളാണ് സമിതി അന്വേഷിക്കുന്നത്. 2009-ൽ സ്ഥാപിച്ച ഇസ്രയേലി കമ്പനിയായ എൻ എസ് ഒ ഗ്രൂപ്പ് നിർമിച്ച ചാരസോഫ്റ്റ്‌വേറാണ് പെഗാസസ്. പെഗാസസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരുടെ ഫോൺ വിവരങ്ങൾ ചോർത്തിയെന്ന വെളിപ്പെടുത്തൽ രാജ്യത്ത് വലിയ വിവാദങ്ങൾക്കായിരുന്നു കാരണമായത്. പെഗാസസ് ഇന്ത്യ വാങ്ങിയെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമായിരുന്നുവെന്നാണ് കേന്ദ്ര സർക്കാർ പർലമെന്റിൽ പറഞ്ഞത്. പ്രതിരോധ മന്ത്രാലയവും പെഗാസസ് വാങ്ങിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...