Connect with us

Hi, what are you looking for?

Exclusive

സിൽവർ ലൈൻ പദ്ധതിയാണ് സർക്കാരിന്റെ മുഖ്യപരിഗണന – പിണറായി

സിൽവർലൈൻ പദ്ധതി ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Pinarayi Vijayan). രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി എഴുതിയ ലേഖനത്തിലാണ് സിൽവർ ലൈൻ പദ്ധതിയാണ് സർക്കാരിന്റെ മുഖ്യപരിഗണനയെന്ന് വ്യക്തമാക്കിയത്. സിൽവർ ലൈൻ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഭാവി കേരളത്തിനായുള്ള ഈടുവയ്പ്പാണ് ഈ പദ്ധതി. സിൽവർ ലൈൻ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കുള്ള അനുമതി കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. പദ്ധതിയുടെ സാമൂഹികാഘാത പഠനം പുരോഗമിക്കുകയാണ്. പദ്ധതിയുടെ വിശദമായ രൂപരേഖ റെയിൽവേ മന്ത്രാലയത്തിന് മുന്നിൽ വച്ചിട്ടുണ്ട്. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


ദേശീയപാതവികസനം, മലയോരഹൈവേ, തീരദേശപാത, വയനാട് തുരങ്കപാത, വാട്ടർമെട്രോ, സിറ്റി ഗ്യാസ്, ജലപാതാ വികസനം, ലൈഫ് പദ്ധതി, വൈദ്യുത പദ്ധതികൾ, കൊച്ചി – പാലക്കാട്, കൊച്ചി – മംഗലാപുരം വ്യവസായ ഇടനാഴികൾ, കാരുണ്യ, സഹകരണരംഗത്തെ വിവിധ സ്ഥാപനങ്ങൾ പദ്ധതി, വിദ്യാഭ്യാസരംഗത്തെ പദ്ധതി, പൊതുമേഖല സ്ഥാപനങ്ങളുടെ നവീകരണം, ഐടി പദ്ധതികൾ, കെഫോൺ, സ്റ്റാർട്ട് അപ്പ് മിഷൻ, ആരോഗ്യമേഖലയിലെ വിവിധ പദ്ധതികൾ തുടങ്ങി പിണറായി സർക്കാരിന്റ കാലത്ത് തുടങ്ങിയതും പൂർത്തീകരിച്ചതും നിലവിൽ പുരോഗമിക്കുന്നതുമായ വിവിധ പദ്ധതികളെക്കുറിച്ചും സന്ദേശത്തിൽ മുഖ്യമന്ത്രി പറയുന്നു. ജനകീയവും വികസനോന്മുഖവുമായ കർമ്മ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലെ കാര്യക്ഷമതയ്ക്കുള്ള അംഗീകാരം കൂടിയാണ് ഈ ഭരണത്തുടർച്ചയെന്ന് ലേഖനത്തിൽ മുഖ്യമന്ത്രി പറയുന്നു.

50 ഇനങ്ങളിലായി 900 വാഗ്ദാനങ്ങളാണു തെരഞ്ഞെടുപ്പു പ്രകടന പത്രികയിൽ മുന്നോട്ടുവെച്ചിരുന്നത്. 765 ഓളം ഇനങ്ങളിൽ നടപടികൾ വിവിധ ഘട്ടങ്ങളിൽ എത്തിക്കാൻ ആദ്യവർഷം തന്നെ കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് ജൂൺ 2 ന് ജനസമക്ഷം അവതരിപ്പിക്കുന്നുണ്ട്.
കൃഷിക്കാരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കാനും പൊതുമേഖലയെയും പരമ്പരാഗത വ്യവസായങ്ങളെയും സംരക്ഷിക്കാനും വ്യവസായ മേഖലയിൽ ചുരുങ്ങിയത് 10,000 കോടി രൂപയുടെ എങ്കിലും സ്വകാര്യ നിക്ഷേപം ആകർഷിക്കാനും കേരളത്തെ ഇലക്ട്രോണിക് ഫാർമസ്യൂട്ടിക്കൽ ഹബ്ബാക്കി വളർത്താനും ഭക്ഷ്യസംസ്കരണം ഉൾപ്പെടെയുള്ള മൂല്യവർദ്ധിത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനും ടൂറിസം വിപണി ഇരട്ടിയാക്കാനും സഹായകമായ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ലേഖനത്തിൽ പറയുന്നു.


കൊച്ചി-പാലക്കാട്, കൊച്ചി- മംഗലാപുരം വ്യവസായ ഇടനാഴികൾ, തിരുവനന്തപുരം ക്യാപ്പിറ്റൽ സിറ്റി റീജിയൺ ഡെവലപ്പ് മെന്റ് പദ്ധതി, സിൽവർ ലൈൻ എന്നീ നാലു സുപ്രധാന പശ്ചാത്തല സൗകര്യ പദ്ധതികൾ ഈ അഞ്ചു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാനുള്ള ഇടപെടലുകളാണ് നടത്തുന്നത്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, തെക്കുവടക്ക് ദേശീയ ജലപാത എന്നിവ പൂർത്തീകരിക്കും. വൈദ്യുതി ക്ഷാമം ഇല്ലാത്ത നാടാക്കി കേരളത്തെ മാറ്റാൻ 10,000 കോടി രൂപയുടെ ട്രാൻസ്ഗ്രിഡ് പദ്ധതി പൂർത്തീകരിക്കും.


പൂർണമായ ദാരിദ്ര്യനിർമ്മാർജ്ജനം പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. വയോജനക്ഷേമം ഉറപ്പുവരുത്താനും സാധാരണ കുട്ടികൾക്കു ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭ്യമാക്കാനുമുള്ള പരിശ്രമങ്ങളും മുന്നേറുന്നു. ‘കാരുണ്യ’ പദ്ധതിയിലൂടെ 20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെയുള്ള കിടത്തി ചികിത്സ സൗജന്യമായി നൽകുകയും ബാക്കിയുള്ളവർക്ക് 2 ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുക, ഏകോപിത പ്രവാസി തൊഴിൽ പദ്ധതി പ്രാവർത്തികമാക്കുക, വിശപ്പുരഹിത കേരളം പരിപൂർണ്ണ യാഥാർത്ഥ്യമാക്കുക, സാമൂഹ്യ പെൻഷനുകൾ ഘട്ടംഘട്ടമായി ഉയർത്തുക, എല്ലാവർക്കും


ഭൂമിയും വീടും കുടിവെള്ളവും ലഭ്യമാക്കുക എന്നീ കാര്യങ്ങൾ ചെയ്ത്‌ സാമൂഹ്യ ക്ഷേമ നടപടികളിൽ കേരള മാതൃകയെ ഉത്തരോ ത്തരം ഉയർത്താനാണുദ്ദേശിക്കുന്നതെന്നും ലേഖനത്തിൽ മുഖ്യമന്ത്രി പറ‍യുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...