Connect with us

Hi, what are you looking for?

Exclusive

മന്ത്രി മുഹമ്മദ് റിയാസ് പടു തോൽവി…വകുപ്പ് കുളംതോണ്ടി- ജി സുധാകരൻ

പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമര്ശനവുമായി ജി സുധാകരൻ . വകുപ്പ് തന്നെ റോഡ് നിര്‍മ്മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച ജി സുധാകരന്‍ പൊതുമരാമത്ത് വകുപ്പ് പൂർണ പരാജയമാണെന്നും കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് വകുപ്പിൽ അരങ്ങേറുന്നത് ഗുരുതരമായ അഴിമതികളാണെന്നാണ് ജി സുധാകരൻ ചൂണ്ടിക്കാട്ടുന്നത് .
കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്നും, താന്‍ വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ഇത് അനുവദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതായത് ഇപ്പോൾ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പിടിപ്പ്കേടാണ് ഇതെന്ന് ചുരുക്കം . താൻ മന്ത്രിയായിരുന്നപ്പോൾ ഇതൊന്നും അനുവദിച്ചിരുന്നില്ല എന്ന് പറയുമ്പോൾ ഇപ്പോൾ വകുപ്പ് ഭരിക്കുന്ന മുഹമ്മദ് റിയാസ് ഇത്തരം അഴിമതികൾക്കെല്ലാം മൗനാനുവാദം നൽകുന്നു എന്ന് വേണം മനസിലാക്കാൻ.
ഇത് മുഹമ്മദ് റിയാസിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി തന്നെയാണ് . തന്റെ പരാജയങ്ങൾ തന്റെ പാർട്ടിയിലെ തന്നെ ഉന്നതനായ നേതാവ് തുറന്നടിക്കുമ്പോൾ മുഹമ്മദ് റിയാസ് ഇവിടെ പ്രതിക്കൂട്ടിലായിരിക്കുകയാണ് .

ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവര്‍ വളരെ കുറവാണ് എന്നും അങ്ങനെ വായിച്ചു പഠിക്കുന്നവരെ ഇപ്പോള്‍ ആവശ്യമില്ല എന്നും സുധാകരൻ പറഞ്ഞു . തന്റെ പ്രസ്ഥാനത്തില്‍ പോലും അത് കുറഞ്ഞു വരികയാണെന്നും സുധാകരന്‍ പറഞ്ഞു. ഇത് സിപിഎമ്മിന് തന്നെ കിട്ടിയ തിരിച്ചടിയാണ് . അധികാരത്തിലിരുന്ന് അധികാര ദുര്‍വിനിയോഗത്തെ എതിര്‍ക്കുന്നവര്‍ മഹാന്‍മാരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാധ്യമപ്രവര്‍ത്തകന്‍ ജോയ് വര്‍ഗീസിന്റെ അനുസ്മരണ സമ്മേളനത്തിലെ മുഖ്യപ്രഭാഷണം നടത്തവേ ആണ് അദ്ദേഹം ഈ പരാമർശം ഉന്നയിച്ചത്.


കോഴിക്കോട് കൂളിമാട് പാലം തകർന്നു വീണുണ്ടായ അപകടത്തെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായ മുഹമ്മദ് റിയാസ് ത്രിശംഘുവിലാണ് ഇപ്പോൾ . കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് നിർമാണ പ്രവർത്തനം പുരോഗണിച്ചുകൊണ്ടിരുന്ന കുളിമുട് പാലം തകർന്നു വീഴുന്നത്. 2019-ല്‍ ആരംഭിച്ച പാലത്തിന്റെ നിര്‍മാണപ്രവൃത്തി ഏറെക്കുറേ പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് ബീമുകള്‍ തകര്‍ന്നുവീണത്.
വിശദീകരണം.

നിര്‍മ്മാണത്തില്‍ ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ചയുണ്ടായിട്ടില്ലെന്നും ഗര്‍ഡറുകള്‍ ഉയര്‍ത്താന്‍ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകള്‍ക്കുണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് ഇടയാക്കിയത് എന്നുമായിരുന്നു അധികൃതരുടെ വിശദീകരണം.
എന്നാൽ തൊളിലാളികളുടെ നൈപുണ്യക്കുറവാണ് ഇതിനെല്ലാം കാരണമെന്നു കിഫ്‌ബി സമ്മതിച്ചോടെ സർക്കാർ വീണ്ടും വെട്ടിലായിരിക്കുകയാണ് . ഇത്രയും ഗൗരവതരമായ കാര്യങ്ങൾ വിദഗ്ധരല്ലാത്ത ആളുകളെക്കൊണ്ട് ചെയ്യിപ്പിച്ചത് വകുപ്പ് മന്ത്രിയുടെ കൂടെ വീഴ്ചയായി തന്നെ വിലയിരുത്തപ്പെടും.

ഇതോടെ ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം ശക്‌തമാവുകയാണ്. പാലാരിവട്ടം ഉന്നയിച്ച്‌ തങ്ങളെ പ്രതിരോധത്തിലാക്കിയ ഇടതുപക്ഷത്തെ അതേ നാണയത്തില്‍ നേരിടാന്‍ ഉള്ള ഒരുക്കത്തിലാണ് ലീഗ് . ഇതിനിടെ ജി സുധാകരന്റെ ഈ പരാമർശം മുഹമ്മദ് റിയാസിന് ഇരട്ടി പ്രശ്നമാവുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...