Connect with us

Hi, what are you looking for?

Exclusive

ശബരിമലയിലെ അവിവേകം സി പി എം കെ റെയിലിലും ആവർത്തിച്ചു ; കെ സുരേന്ദ്രൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നതിനിടയിലാണ് ബിജെപി ക്യാമ്പുകളിൽ ആവേശം വിതറി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നത്. തൃക്കാക്കരയോട് തൊട്ടടുത്ത് കിടക്കുന്ന തൃപ്പൂണിത്തുറ നഗരസഭയിൽ ഇടതുമുന്നയിൽ നിന്നും രണ്ട് വാർഡുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞത് എൻഡിഎയ്ക്ക് വലിയ ആത്മവിശ്വസമാണ് നൽകുന്നത്. ഒരേ ചിന്താഗതിയുള്ള നഗര വോട്ടർമാർ എന്ന നിലയിൽ തൃപ്പൂണിത്തുറയിലെ മുന്നേറ്റം തൃക്കാക്കരയിലും ആവർത്തിക്കാൻ ബി ജെ പിക്ക് സാധിക്കുമെന്നാണ് പാർട്ടി സംസ്ഥാന അധ്യക്ഷൻ വൺഇന്ത്യാ മലയാളത്തോട് വ്യക്തമാക്കുന്നത്.

തൃക്കാക്കരയിലെ പ്രതീക്ഷകൾ, ട്വന്റി-ട്വന്റി വോട്ടുകൾ, കെ-റെയിൽ തുടങ്ങിയ വിഷയങ്ങളിൽ കെ സുരേന്ദ്രൻ പറഞ്ഞു . “തൃക്കാക്കരയുടെ അതേ ചിന്താഗതിയുള്ള വോട്ടർമാരാണ് തൃപ്പൂണിത്തുറയിലും കൊച്ചിൻ കോർപ്പറേഷനിലും ഉള്ളത്. കൊച്ചിൻ കോർപ്പറേഷിനിലെ 22 ഡിവിഷനുകളോളം തൃക്കാക്കരയിൽ പെടുന്നതാണ്. അതുപോലെ തന്നെയാണ് തൃപ്പൂണിത്തുറയും. അവിടെയാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ അത്യുജ്വലമായ വിജയം കരസ്ഥമാക്കാൻ എൻഡിഎ സ്ഥാനാർത്ഥികൾക്ക് സാധിച്ചിരിക്കുന്നത്. തീർച്ചയായും ഈ വിജയം തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തും. ബിജെപിക്ക് ഇത്തവണ വലിയ മുന്നേറ്റം സൃഷ്ടിക്കാൻ സാധിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല. തങ്ങളുടെ സ്ഥാനാർത്ഥിക്ക് ജനങ്ങൾക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത അത്രമാത്രമാണ്. കോൺഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ്.

തൃപ്പൂണിത്തുറയിൽ ബിജെപി വിജയിച്ചതെന്ന് എം സ്വരാജിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്നു?

കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡിൽ സ്വന്തം പാർട്ടിയെങ്ങനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് സ്വരാജ് ആദ്യം പരിശോധിക്കേണ്ടത്. സി പി എം അവിടെ മുഴുവൻ വോട്ടും പോപ്പുലർ ഫ്രണ്ടിന് മറിച്ച് നൽകുകയായിരുന്നു. സ്വരാജിന്റെ പാർട്ടിയിൽ നിന്നാണ് ബി ജെ പി രണ്ട് വാർഡുകൾ പിടിച്ചെടുത്തത്. ജനങ്ങൾ സി പി എമ്മിനും അതുപോലെ കെ-റെയിലുമൊക്കെ എതിരായത് കൊണ്ടാണ് ഇത്തരമൊരു വിജയം സ്വന്തമാക്കാൻ ബി ജെ പിക്ക് സാധിച്ചത്. കോൺഗ്രസും സി പി എമ്മും ഒത്തുചേർന്നാണ് എല്ലാ സ്ഥലങ്ങളിലും ബി ജെ പിയെ തോൽപ്പിക്കാൻ ശ്രമിച്ചത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ വിജയം. സ്വരാജിന്റെ ഇപ്പോഴത്തെ പ്രസ്താവന തോൽവിയുടെ നാണക്കേട് മറക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമാണ്.


കോൺഗ്രസ് വോട്ട് മറിച്ചതുകൊണ്ടാണ് തൃപ്പൂണിത്തുറയിൽ ബിജെപി വിജയിച്ചതെന്ന് എം സ്വരാജിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്നു? കണ്ണൂർ മാങ്ങാട്ടിടം പഞ്ചായത്തിലെ നീർവേലി വാർഡിൽ സ്വന്തം പാർട്ടിയെങ്ങനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നാണ് സ്വരാജ് ആദ്യം പരിശോധിക്കേണ്ടത്. സി പി എം അവിടെ മുഴുവൻ വോട്ടും പോപ്പുലർ ഫ്രണ്ടിന് മറിച്ച് നൽകുകയായിരുന്നു. സ്വരാജിന്റെ പാർട്ടിയിൽ നിന്നാണ് ബി ജെ പി രണ്ട് വാർഡുകൾ പിടിച്ചെടുത്തത്. ജനങ്ങൾ സി പി എമ്മിനും അതുപോലെ കെ-റെയിലുമൊക്കെ എതിരായത് കൊണ്ടാണ് ഇത്തരമൊരു വിജയം സ്വന്തമാക്കാൻ ബി ജെ പിക്ക് സാധിച്ചത്. കോൺഗ്രസും സി പി എമ്മും ഒത്തുചേർന്നാണ് എല്ലാ സ്ഥലങ്ങളിലും ബി ജെ പിയെ തോൽപ്പിക്കാൻ ശ്രമിച്ചത്. അതിനെയെല്ലാം അതിജീവിച്ചുകൊണ്ടാണ് ഈ വിജയം. സ്വരാജിന്റെ ഇപ്പോഴത്തെ പ്രസ്താവന തോൽവിയുടെ നാണക്കേട് മറക്കാനുള്ള ഒരു പാഴ്ശ്രമം മാത്രമാണ്. തൃക്കാക്കര മണ്ഡലം എന്ന് പറയുന്നത് അടുത്ത കാലത്ത് കേരളത്തിൽ ബി ജെ പി വളരെ വലിയ മുന്നേറ്റം കാഴ്ചവെച്ച മണ്ഡലങ്ങളിലൊന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുകൾ നോക്കിയാൽ അത് മനസ്സിലാവും. 2011 ലെ തിരഞ്ഞെടുപ്പിൽ കേവലം 5000 വോട്ടുകൾ മാത്രമാണ് ഈ മണ്ഡലത്തിൽ ബി ജെ പി ക്ക് ലഭിച്ചത്. എന്നാൽ തൊട്ടടുത്ത തിരഞ്ഞടുപ്പിൽ, 2016 ൽ വോട്ടുകൾ 22000 ത്തിലേക്ക് വർധിപ്പിച്ചു. അതുകൊണ്ട് മുന്നേറ്റമുണ്ടാക്കുന്നതിൽ വർഷങ്ങളുടെ കണക്ക് പ്രധാനമല്ല. ജനങ്ങൾ മാറുമ്പോൾ അതിന് അനുസരിച്ച് വോട്ട് നിലയിലും മാറ്റമുണ്ടാവും. കേരളത്തിൽ ബി ജെ പി സംഘടനാപരമായി വളരെ ശക്തമായ നിലയിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. അഴിച്ച് പണിയും പുനഃസംഘടനയും ഇതിൽ വലിയ ഗുണം ചെയ്തിട്ടുണ്ട്. ബൂത്ത് തലം മുതൽ പാർട്ടിയിൽ മാറ്റങ്ങൾ പ്രകടമാണ്. അതിന്റെ ഒരു പ്രയോജനമാണ് ഇപ്പോഴത്തെ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായിരിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മാത്രമല്ല, വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിലടക്കം ഗുണം ചെയ്യും. സമീപകാലത്ത് ക്രിസ്ത്യൻ ന്യൂനപക്ഷൾക്കിടയിൽ ബി ജെ പിക്ക് വലിയ തോതിൽ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്. അതിനുള്ള വ്യക്തമായ തെളിവാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിലുണ്ടായ വിധിയെഴുത്ത്.

കൊച്ചിൻ കോർപ്പറേഷനിലേയും തൃപ്പൂണിത്തുറയിലേയുമെല്ലാം തിരഞ്ഞെടുപ്പിനെ ഇത് സ്വാധീനിച്ചിട്ടുണ്ട്. മൊത്തത്തിൽ കേരളത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് ബി ജെ പിയോടുള്ള സമീപനത്തിൽ മാറ്റം വന്നിട്ടുണ്ട്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും അതിന്റെ സ്വാധീനം വ്യക്തമാവും. ട്വന്റി-ട്വന്റി സ്ഥാനാർത്ഥികളുടെ വോട്ട് പരസ്യമായി തേടുന്നതിലൂടെ ഇടത് വലത് മുന്നണികളുടെ ആശയപരമായ ഗതികേടാണ് വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിൽ അവർക്ക് കാലിടറുന്നു എന്നതിനുള്ള തെളിവാണ് ഇത്. കോൺഗ്രസും സിപിഎമ്മും ഒരുമിച്ച് നിന്നുകൊണ്ടാണ് ട്വന്റി-ട്വന്റിക്കെതിരായ നിലപാട് സ്വീകരിച്ചത്. സാബുവിനെ പിണറായി വിജയൻ വേട്ടയാടിയപ്പോൾ, അതിന് ഏറ്റവും ശക്തമായ പിന്തുണ നൽകിയത് വിഡി സതീശനും കോൺഗ്രസുമായിരുന്നു. അവരാണിപ്പോൾ സാബു നല്ല വ്യക്തിയാണെന്നും ട്വന്റി-ട്വന്റിയുടെ വോട്ട് വേണമെന്നും ആവശ്യപ്പെടുന്നത്. ഇരു മുന്നണികളും ജനവികാരത്തെ ഭയപ്പെടുന്നു എന്നതിന്റെ തെളിവാണ് അത്. സംസ്ഥാന സർക്കാർ ദ്രോഹിച്ചപ്പോൾ ട്വന്റി-ട്വന്റിക്ക് സംരക്ഷണം നൽകിയ ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സർക്കാറുകളാണ് എന്നതും ഈ സാഹചര്യത്തിൽ ഓർക്കേണ്ടതാണ്.

കെ റെയിൽ ആയിരിക്കും തൃക്കാക്കരിയിലെ പ്രധാന ചർച്ചാ വിഷയം എന്നും പറഞ്ഞുകൊണ്ടാണ് ഇടതുമുന്നണി പ്രചരണം തുടങ്ങിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവുമൊക്കെ ഇക്കാര്യം ആവർത്തിച്ചു. എന്നാൽ തിരിച്ചടി നേരിടേണ്ടി വരും എന്ന് മനസ്സിലാക്കിയപ്പോൾ കുറ്റി സ്ഥാപിക്കലിൽ നിന്ന് പിന്നോട്ട് പോയിരിക്കുകയാണ്. കെ റെയിലിനെതിരായ ജനവികാരം അത്രക്ക് ശക്തമാണ് എന്നത് അവർക്ക് ബോധ്യമായി എന്നാണ് ഇത് വ്യക്തമാക്കുന്നത്. ശബരിമലക്കാലത്ത് സി പി എം സ്വീകരിച്ച അതേ അവിവേകമാണ് കെ റെയിലിന്റേയും കാര്യത്തിൽ സി പി എം സ്വീകരിച്ചത്. അതുകൊണ്ടാണ് ഇപ്പോൾ അവർക്ക് യൂ ടേൺ അടിക്കേണ്ടി വന്നത്.

തൃക്കാക്കര ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയം ജനങ്ങൾക്കിടയിൽ ചർച്ചയാവേണ്ടതുണ്ടെന്ന കൃത്യമായ ബോധ്യത്തോടെയാണ് അത്തരമൊരു പ്രചരണത്തിലേക്ക് ബി ജെ പി കടന്നിരിക്കുന്നത്. തൃക്കാക്കരയെന്ന പേര് ഈ മണ്ഡലത്തിന് വരാനുണ്ടായ കാരണം, ആ ക്ഷേത്രവും തൃക്കാകരയപ്പനും അവിടെ ഉണ്ടായിരുന്നത് കൊണ്ടാണ്. യഥാർത്ഥത്തിൽ തൃക്കാകര മണ്ഡലത്തിനെ ആത്മാവ് എന്ന് പറയുന്നത് തൃക്കാക്കര ക്ഷേത്രമാണ്. ആ ആത്മാവിനെ എടുത്ത് കളയേണ്ട ആവശ്യം എന്തായിരുന്നു. ആ സ്ഥലനാമത്തെക്കുറിച്ചോ, ചരിത്രത്തത്തെ സംബന്ധിച്ചോ, സംസ്കാരിക പൈതൃകത്തെക്കുറിച്ചോയൊന്നും ബോധമില്ലാത്ത ആളുകളാണ്. തൃക്കാക്കര ക്ഷേത്രം ഈ മണ്ഡലത്തിൽ വേണമെന്നുള്ളത് ജനങ്ങളുടെയാകെ ആവശ്യമാണ്. അതാണ് ബി ജെ പി ഉയർത്തിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...