Connect with us

Hi, what are you looking for?

Exclusive

പിണറായിക്കൊരു പ്രേമലേഖനം … ഇഷ്ടം തുറന്നു പറഞ്ഞ് ആശാ ലോറൻസ്‌ …

മുഖ്യമന്ത്രി പിണറായി വിജയനോട് തന്റെ ഇഷ്ടം തുറന്നു പറഞ്ഞ് കൊണ്ട് തുറന്ന കത്തുമായി കമ്യൂണിസ്റ് പാർട്ടിയുടെ ആദ്യകാല നേതാക്കളിൽ പ്രമുഖനായിരുന്ന എം എം ലോറൻസിന്റെ മകൾ ആശാ ലോറെൻസ്. ഈ പേര് കേൾക്കുമ്പോൾ സ്വാഭാവികമായും ആശയെ അറിയാവുന്നവർ ആരും വിശ്വസിച്ചെന്നു വരില്ല . കാരണം സ്വന്തം അപ്പച്ചനായ ലോറെൻസിനെ പാർട്ടിയിൽ നിന്നും കറിവേപ്പില പോലെ തുടച്ചു മാറ്റിയതും ഇപ്പോഴും ആ പിതാവിനെ വേട്ടയാടുകയും ചെയ്യുന്നവരിൽ പ്രമുഖനും മറ്റു പ്രമുഖരുടെ കൂട്ടാളിയുമായ പിണറായി വിജയനോട് ആശാ സന്ധി ചെയ്യുക എന്നാൽ കേൾക്കുന്നവർക്ക് വിശ്വസിക്കാൻ അല്പം ബുദ്ധിമുട്ടു തോന്നും . സ്വാഭാവികം . എന്നാൽ ആശയുടെ കത്ത് പൂർണമായും വായിക്കുമ്പോൾ ആ സംശയമൊക്കെ പമ്പ കടക്കും . ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ ആശാ ലോറെൻസ് പിണറായിയുടെ നെഞ്ചിൽ തറച്ച കാരിരുമ്പു കൊണ്ടെഴുതിയ കത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ …

നമ്മുടെ രാജ്യത്തിന്റെ മുഖ്യമന്ത്രി
ദൈവത്തിന്റെ സ്വന്തം നാടിന്റെ രാജാവ്
സഖാത്തികളുടെ കാരണഭൂതം
CPIM DYFI SFI Cyber Gunda കളുടെ ഇരട്ട ചങ്കൻ
ബ്രണ്ണൻ കോളേജിന്റെ ഇടനാഴിയിലൂടെ ഊരി പിടിച്ച വാളുകൾക്കിടയിലൂടെ നെഞ്ച് വിരിച്ച് കൈവീശി നടന്ന ധൈര്യശാലി , പ്രത്യേക Action ന്റെ ഗുരുവായ,CPIMന്റെ The one and only നേതാവായ, ശ്രീ പിണറായി വിജയൻ സാറിന് നമസ്ക്കാരം, സഖാവ് വി.എസ്സിന്റെ style ൽ നല്ല നമസ്ക്കാരം
എത്രയും സ്നേഹം നിറഞ്ഞ ബഹുമാനപ്പെട്ട സാറെ
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും
എന്റെ സാറെ സാറിനെ എനിക്കിഷ്ടമാണ്
വല്യ ഇഷ്ടം
സാറിന്റെ will powerസാറിന്റെ ധൈര്യം, സാറിന്റെ discpline
സാറിന്റെ പ്രസംഗശൈലി
സാറിന്റെ ചിരി
സാറിന്റെ ദേഷ്യം, സാറിന്റെ കരുതൽ
സാറിന്റെ സ്വന്തം കുടുംബത്തിനോടുള്ള സ്നേഹം
ഇതിലെല്ലാം ഞാൻ Flattered ആണ് സാറേ
ആരായാലും സാറിനെ ആരാധിച്ച് പോകും സാറേ
കുറ്റം പറയാൻ പറ്റില്ല എന്റെ സാറേ.
അതല്ലേ സത്യ കൃസ്ത്യാനി ആയ തോമാസ് മാഷ് പോലും സഖാവായത് ?
എത്ര സഖാക്കൾ മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി ആയി
തോമാസ് മാഷിനെ സഖാവാക്കാൻ പറ്റിയോ ഇല്ലല്ലോ ,അതാണ് പിണറായി Majic
പിണറായിസം.
സാറെ സാറിന് അറിയാവോ എന്റെ മകൻ മിലൻ ഇടയ്ക്കിടെ ചോദിയ്ക്കും ” ആരാ പിണറായി ആണോന്ന്?
ഞാൻ പറയും അതേന്ന്
മിലൻ പറയുന്നത് എനിയ്ക്ക് സാറിന്റെ കുറെ രീതികൾ ഉണ്ടെന്ന്
ആണോ സാറെ
ചില നേരത്ത് ഞാൻ കൈചൂണ്ടി ” മാറി നിൽക്ക് ” എന്ന് പറയും അപ്പോഴും മിലൻ ചോദിക്കും” ആരാഡോ താൻ പിണറായി ആണോന്ന് “
ഇങ്ങിനെ ഒക്കെ പറഞ്ഞാലും മിലൻ സാറിന്റെ കട്ട Fan ആണേ .
അവൻ സാറിനെ കാണാൻ വന്നപ്പോൾ സ്നേഹ വാൽസല്യത്തോടെ ചായ വേണോന്ന് ചോദിച്ചത് കൂടെ കൂടെ പറയും
ആര് ചോദിക്കും ഇത്ര സ്നേഹത്തോടെ എന്ന്!!
എന്നിട്ട് അവൻ പറഞ്ഞു ചായ വേണ്ടാന്ന്
ഞാൻ അത് കേട്ടപ്പോൾ മുതൽ അവനോട് വഴക്ക് പറയും “നീയല്ലാതെ വേറെ ആരെങ്കിലും മുഖ്യമന്ത്രി അതും സാക്ഷാൽ സഖാവ് പിണറായി offer ചെയ്ത ചായ വേണ്ടാന്ന് പറയുമോ “എന്ന്!!
ഞാൻ ആയിരുന്നുവെങ്കിൽ ആ നിമിഷം പറയുമായിരുന്നു
” പോരട്ടെ കട്ടൻ ചായയും 2 പരിപ്പ് വടയും” എന്ന്!!
സാറേ സാറിനെ ഞാൻ ഇങ്ങിനെ ആരാധിയ്ക്കാൻ വേറെയും കുറച്ച് കാര്യങ്ങൾ ഉണ്ട് കേട്ടോ!!
കുട്ടി കാലത്ത് ഞങ്ങൾ സഹോദരങ്ങൾ വഴക്കിടുമ്പോൾ എടാ പോടാ എടി പോടി പോടാ പട്ടി നീ പോടി പട്ടി എന്നൊക്കെ വിളിച്ചാൽ നല്ല വഴക്ക് അപ്പച്ഛൻ തരുമായിരുന്നു കേട്ടോ
അച്ഛനും അമ്മയും എത്ര വഴക്കിട്ടാലും മോശം വാക്കുകൾ പറയില്ല ദേഹോദ്രവം ചെയ്യില്ലായിരുന്നു.
ആരാണ് എന്റെ അച്ഛൻ എന്നോ
അയ്യോ സാറിന് അറിയത്തില്ലേ
സാറെ സാറിന്റെ പാർട്ടിയിലുള്ള സഖാവ് എം.എം.ലോറൻസ്
ഓ സമാധാനമായി അറിയാല്ലേ സഖാവ് ലോറൻസിനെ .
അപ്പച്ഛൻ നല്ല വഴക്ക് പറയും ഇനി പട്ടി എന്ന് വിളിയ്ക്കാൻ പാടില്ല എന്ന് ഉത്തരവിടും
ഏറ്റവും ഇളയ ആളായത് കാര്യം എനിയ്ക്കാ വഴക്ക് കൂടുതൽ കിട്ടുന്നത് സാറെ
മുതിർന്നവരെ പട്ടി എടാ പോടാ വിളിക്കാൻ പാടില്ല
ഇളയവരെ എന്തും വിളിക്കാമെന്ന്!!
അത് ശരിയാണോ സാറെ.
എന്താ മറുപടി ഇല്ലാത്തത് സാറെ
ആ എനിയ്ക്ക് മനസിലായി
സാറിന്റെ പാർട്ടി ആ കാനത്തിന്റെ പാർട്ടിയോട് ഇങ്ങിനല്ലേ അല്ലേ
എന്തായാലും കൊള്ളാം.
സാറെ അപ്പന്റെ മൂന്നാമത്തെ മകൻ Abi എന്ത് ചെയ്യുമെന്നോ ” D-0- G ” എന്ന് പറഞ്ഞോണ്ടിരിക്കും കൈയിൽ book ഉം ഉണ്ടാവും.
ഞാൻ ജില്ലാ കമ്മറ്റി ഓഫിസിലിരിക്കുന്ന അപ്പനെ വിളിച്ച് പരാതി പറയും.
അപ്പൻ വിശദീകരണം ചോദിക്കുമ്പോൾ അയാൾ പറയും
” അപ്പച്ഛാ ഞാൻ DOG ന്റെ spelling പഠിക്കുക ആണെന്ന്!!
എന്റെ പരാതി തീവ്രത കുറഞ്ഞതാകും എന്റെ സാറെ

ഇങ്ങനെ [പോകുന്നു ആശാ ലോറൻസിന്റെ മനോഹരമായ കത്ത് …

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...