Connect with us

Hi, what are you looking for?

Cinema

ദിലീപും കാവ്യയും ട്രയിന്ഡ് ആണ് -ആക്ടിവിസ്റ്റ് ധന്യ രാമൻ

നടി ആക്രമിക്കപ്പെട്ട കേസിൽ പണവും പദവിയും ഉപയോഗിച്ച് പ്രതികൾ എത്രയൊക്കെ നല്ലവരാകാൻ ശ്രമിച്ചാലും അതൊരുനാൾ പൊളിഞ്ഞ് വീഴുമെന്ന് ആക്ടിവിസ്റ്റ് ധന്യ രാമൻ. തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കുന്നുണ്ടാകമെന്നും ധന്യ പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

ധന്യയുടെ വാക്കുകളിലേക്ക്-ദിലീപും കാവ്യയും ട്രയിന്ഡ് ആണ്. പോലീസ് ചോദിച്ച എല്ലാ ചോദ്യത്തിനും കാവ്യ അറിയില്ല ഇല്ല എന്നൊക്കെയായിരുന്നു മറുപടി നൽകിയത്. ദിലീപിന്റേയും ചോദ്യം ചെയ്യലിലെ സമീപനം അത്തരത്തിലുള്ളതായിരുന്നു. കാവ്യയൊക്കെ അതിബുദ്ധിമതിയാണെന്ന് വേണം മനസിലാക്കാൻ. എത്രയൊക്കെ തെളിവ് നശിപ്പിച്ചാലും ഇവരെ പൂട്ടാനുള്ള ഒരു തെളിവെങ്കിലും അവശേഷിക്കുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്.തെറ്റ് ചെയ്തിട്ടില്ലേങ്കിൽ അതിൽ നിന്നും ഊരി പോരാനുള്ള ശ്രമമാണ് ഏതൊരാളും നടത്തുക. നാണം കെട്ട് നിൽക്കുകയാണ് അവർ. എത്രയും വേഗം നിരപരാധിത്വം തെളിയിക്കുന്നതിന് പകരം ചോദ്യം ചെയ്യാൻ ഹാജരാകാതെ നുണ കണ്ടെത്താനൊക്കെ മാസങ്ങളെടുത്ത് നീട്ടിക്കൊണ്ട് പോകുകയാണ്. പ്രോസിക്യൂഷൻ അല്ല കേസ് നീട്ടി കൊണ്ടുപോകുന്നത്. പ്രതികളാണ്. കോടതിയുടെ പിന്തുണയും അവർക്ക് കിട്ടുന്നുണ്ട്.

പ്രതികൾ സ്വത്തും പദവിയും ഉപയോഗിച്ച് എത്ര നല്ലവനായി നിൽക്കാൻ ശ്രമിച്ചാലും അതൊക്കെ വീഴും.കാവ്യയുടെ മൊഴിയിൽ പൊരുത്തക്കേടുകളുണ്ട്. ഉപയോഗിച്ചോണ്ടിരുന്ന ഫോൺ അടക്കമാണ് ദിലീപ് നശിപ്പിച്ചത്. 1200 ഓളം ചാറ്റുകൾ നശിപ്പിച്ചിരിക്കുകയാണ്. ഫോണിൽ നിന്നും സാധാരണ ഗതിയിൽ അത്രയും ചാറ്റുകൾ നശിപ്പിക്കേണ്ട സാഹചര്യം ഇല്ലല്ലോ. തെളിവുകളെല്ലാം തുടക്കമുതലേ നശിപ്പിച്ചിരിക്കുകയാണ്. അത് തെളിയിക്കാൻ പ്രോസിക്യൂഷൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇനിയും തെളിവുകൾ ബാക്കിയുണ്ടാകും. അതെല്ലാം കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിക്കുമെന്നാണ് കരുതുന്നത്.


എന്തുകൊണ്ടും പ്രോസിക്യൂഷനെ വിലക്കെടുക്കാത്ത കോടതിയാണ് ഇവിടെയുള്ളത്. പോലീസ് പണിയെടുത്തിട്ടും അത് പരിഗണിക്കാൻ കോടതി തയ്യാറാകുന്നില്ല. കോടതിയെ ഭയന്നിട്ടാണ് എല്ലാവരും മിണ്ടാതിരിക്കുന്നത്. കോടതി അലക്ഷ്യം ഉണ്ടാകുമോയെന്നതാണ് എല്ലാവരും ഭയക്കുന്നത്. ഇവിടെ നിയമസംവിധാനത്തിൽ നിന്നുള്ള പിന്തുണ പ്രതിക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷനും പോലീസും ഇത്രയധികം ബുദ്ധിമുട്ടുന്നത്’, ധന്യ രാമൻ പറഞ്ഞു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...