Connect with us

Hi, what are you looking for?

Exclusive

നോട്ടീസില്‍ പേരില്ല; കരുതികൂട്ടി ചെയ്തത്പിസി ജോര്‍ജ്ജ് കുടുങ്ങിയേക്കും

വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പിസി ജോർജ്ജിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. വിദ്വേഷ പ്രസംഗത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം എന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കേസിൽ പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഈ ആവശ്യം മുന്നോട്ടുവെച്ചത്. പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും മുൻകൂർ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. വെണ്ണലയിൽ മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞ വേദിയിൽ വെച്ചായിരുന്നു പിസി ജോർജ്ജിൻ വിദ്വേഷ പ്രസംഗം.സമാപന പരിപാടിയുടെ നോട്ടീസിൽ ജോർജ്ജിന്റെ പേരുണ്ടായിരുന്നില്ല എന്നിട്ടും എങ്ങനെയാണ് പിസി ജോർജ്ജിന് ഇത്തരം ഒരു വിദ്വേഷം പ്രസംഗം നടത്താൻ അവസരം കിട്ടിയതെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. പങ്കെടുക്കുന്നവരുടെ ലിസ്റ്റിൽ പേരില്ലാതിരുന്നിട്ടും എഴുതിത്തയ്യാറാക്കിയ വിദ്വേഷ പ്രസംഗം നടത്താൻ പ്രതിക്ക് ആരാണ് അവസരം ഒരുക്കിയത് പരിശോധിക്കണം എന്നും ഇതിനുവേണ്ടി പിസി ജോർജ്ജിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്.വെണ്ണലയിലെ പരിപാടിയിലേക്ക് പിസി ജോർജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദ്വേഷ പ്രസംഗം ആവർത്തിക്കാനുള്ള സാധ്യത ഉണ്ടെന്നറിഞ്ഞിട്ടാണോ സംഘാടകർ ഇദ്ദേഹത്തെ ക്ഷണിച്ചതെന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞിരുന്നു.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയിൽ നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് പിസി ജോർജ്ജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. 135 എ, 295 വകുപ്പുകൾ ചുമത്തിയാണ് കേസ്. വെണ്ണലയിൽ പ്രസംഗത്തിന്റെ ശബ്ദരേഖയാണ് ലഭിച്ച ഉടൻ പൊലീസ് കേസെടുക്കുകയായിരുന്നു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനിടെ നടത്തിയ കേസിൽ അറസ്റ്റിലായ പിസി ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് സമാനമായ കേസ് ജോർജ്ജിനെതിരെ ഉണ്ടായത്. വിദ്വേഷ പ്രസംഗം നടത്താൻപാടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നും ഉൾപ്പെടെയുള്ള ജാമ്യ വ്യവസ്ഥകളോടെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി പിസി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം കിട്ടിയതിന് ശേഷവും തന്റെ പ്രസംഗത്തിൽ ഉറച്ചുനിൽക്കുന്നുവെന്നാണ് പിസി ജോർജ്ജ് പറഞ്ഞത്.മുസ്‌ലിം വ്യാപാരികളുടെ സ്ഥാപനങ്ങളിൽനിന്ന് ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങരുതെന്ന് ആവശ്യപ്പെട്ട ജോർജ് മുസ്‌ലിംകളുടെ ഹോട്ടലുകളിൽ വന്ധ്യംകരണം നടക്കുന്നുണ്ടെന്നും ആരോപിച്ചു. മുസ്ലിങ്ങളുടെ ഹോട്ടലിൽ വരുന്ന ഇതര മതത്തിൽപ്പെട്ടവർക്ക് വന്ധ്യത വരുത്താൻ ചായയിൽ തുള്ളിമരുന്ന് ഒഴിക്കുന്നുണ്ടെന്നുൾപ്പെട്ടെയുള്ള വർഗീയ പരാമർശങ്ങളായിരുന്നു പിസി ജോർജ് നടത്തിയത്.ജോർജ്ജിന്റെ മുൻകൂർ ജാമ്യ ഹർജിയിൽ 21നാണ് വിധി പറയുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...