Connect with us

Hi, what are you looking for?

Exclusive

കെ റെയിൽ : മഞ്ഞ സർവ്വേ കല്ലിനു പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കാൻ റവന്യൂവകുപ്പ് ഉത്തരവ്

കെറെയിൽ സിൽവർ ലൈൻ (KRail Silverline) പദ്ധതിയുടെ സർവേക്കായി കല്ലിടുന്നതിൽ നിന്ന് സർക്കാർ പിന്നോക്കം പോകുന്നതായി കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി പി എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. മഞ്ഞ സർവേ കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണമെന്നാണ് നിർദേശം. അല്ലെങ്കിൽ കെട്ടിടങ്ങളിൽ മാർക്ക് ചെയ്യണം.


955.13 ഹെക്ടർ ഭൂമിയാണ് കെറെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടത്. സാമൂഹിക ആഘാത പഠനം നടത്തുന്നതിനു കല്ലിടുന്നതിനായി ലക്ഷ കണക്കിന് രൂപ ഇതിനോടകം ചെലവാക്കി കഴിഞ്ഞു. സിൽവർലൈനിന്റെ ആകെ ദൂരം 530 കിലോമീറ്ററാണ്. ഇതിൽ 190 കിലോമീറ്ററിലാണ് കല്ലിടൽ പൂർത്തിയായത്. ആകെ 20,000 കല്ലുകൾ സ്ഥാപിക്കാനാണ് കെറെയിൽ കോർപറേഷൻ പദ്ധതിയിട്ടിരുന്നത്. ഇതുവരെ 6020 കല്ലുകൾ സ്ഥാപിച്ചതായി കെ റെയിൽ കോർപറേഷൻ പറയുന്നു. ഇതിൽ പലതും ഭൂമിയുടെ ഉടമകളും പ്രതിഷേധക്കാരും പിഴുതെറിഞ്ഞു കളയുകയും ചെയ്തു.


1000 രൂപയ്ക്കാണ് കെ റെയിൽ കോർപ്പറേഷന് അതിരടയാളക്കല്ല് സ്വകാര്യ കമ്പനികൾ നൽകുന്നത്. ഇത് ഒരു പ്രദേശത്ത് സ്ഥാപിക്കാനുള്ള ചെലവ് 5000 രൂപയാണ്. പോലീസിനു നൽകുന്ന തുകയും ഗതാഗത ചെലവുമെല്ലാം ഇതിൽ ഉൾപ്പെടും. ആകെ 6000 രൂപയാണ് ഒരു കല്ല് സ്ഥാപിക്കുന്നതിനായി സർക്കാർ ചെലവാക്കുന്നത്, ഇതുവരെ സ്ഥാപിച്ച 6020 കല്ലുകൾക്കായി ഏകദേശം മൂന്ന് കോടിയിലെറെ രൂപ ഈ ഇനത്തിൽ മാത്രം ഉപയോഗിച്ച് കഴിഞ്ഞു. കാസർകോട് ജില്ലയിലാണ് നിലവിൽ ഏറ്റവും കൂടുതൽ സർവേ കല്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. 14 വില്ലേജുകളിലായി 42.6 കിലോമീറ്റർ ദൂരം 1651 കല്ലുകളിട്ടു. കണ്ണൂർ ജില്ലയിൽ 12 വില്ലേജുകളിലായി 36.9 കിലോമീറ്റർ നീളത്തിൽ 1,130 കല്ലുകൾ സ്ഥാപിച്ചു. കോഴിക്കോട് ജില്ലയിലെ 3 വില്ലേജുകളിലായി 9.8 കിലോമീറ്ററോളം ദൂരം 302 കല്ലുകളിട്ടു. കോട്ടയം ജില്ലയിലെ 4 വില്ലേജുകളിൽ 8.8 കിലോമീറ്റർ ദൂരം 427 കല്ലുകൾ സ്ഥാപിച്ചു. ആലപ്പുഴയിൽ മുളക്കുഴ വില്ലേജിൽ 6 കിലോമീറ്റർ ദൂരം 35 കല്ലുകളിട്ടു. തിരുവനന്തപുരത്ത് ഏഴു വില്ലേജുകളിലായി 12 കിലോമീറ്ററോളം ദൂരത്തിൽ 623 കല്ലുകൾ സ്ഥാപിച്ചു. കൊല്ലം ജില്ലയിലെ എട്ടു വില്ലേജുകളിലായി 16.7 കിലോമീറ്റർ ദൂരത്തിൽ 873 കല്ലുകളാണ് സ്ഥാപിച്ചത്. എറണാകുളം ജില്ലയിലെ 12 വില്ലേജുകളിലായി 26.80 കിലോമീറ്ററോളം ദൂരത്തിൽ 949 കല്ലുകൾ സ്ഥാപിച്ചു. തൃശൂർ ജില്ലയിലെ 4 വില്ലേജുകളിൽ രണ്ടര കിലോമീറ്റർ ദൂരം 68 കല്ലുകൾ സ്ഥാപിച്ചു. മലപ്പുറം ജില്ലയിലെ 7 വില്ലേജുകളിൽ 24.2 കിലോമീറ്ററോളം ദൂരത്തിൽ 306 കല്ലുകൾ സ്ഥാപിച്ചു.


സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ജിയോ ടാഗ് സംവിധാനത്തിലൂടെ സർവേ പൂർത്തികരിക്കാമെന്ന വിദഗ്ദ നിർദേശം ആദ്യഘട്ടത്തിൽ ഘട്ടത്തിൽ സർക്കാർ നടപ്പാക്കിയിരുന്നെങ്കിൽ കല്ലിടലിനായി ചിലവാക്കിയ തുകയ്ക്ക് പുറമെ ഇതിനെ തുടർന്നുണ്ടായ പ്രതിഷേധ സമരങ്ങളും അക്രമ സംഭവങ്ങളും ഒഴിവാക്കാമായിരുന്നു. കല്ലിടലിനെതിരെ പ്രതിഷേധിച്ച നിരവധി പേർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...