Connect with us

Hi, what are you looking for?

Exclusive

എങ്കിലുമെന്റെ പിണറായീ , ഞങ്ങളോടീ ചതി വേണ്ടായിരുന്നു … തൃശ്ശൂർ കരയുന്നു

പിണറായി വിജയൻറെ MANDRAKE എഫക്ടിനെ പറ്റി കേൾക്കാത്തവർ കേരളത്തിൽ അധികമുണ്ടാവില്ല . എന്നാൽ ഇത് അതുക്കും മേലെയെന്നു പറയാതെ വയ്യാത്ത അവസ്ഥയായിരിക്കുകയാണ് ഇപ്പോൾ. തൃശ്ശൂർ പൂരത്തിന് ആശംസകൾ നേർന്നു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ പോസ്റ്റർ ഉയർന്നപ്പോഴേ സൈക്കോസില് മീഡിയ ആക്ഷേപമുയർത്തിയിരുന്നു തൃശ്ശൂർ പൂരം ഇക്കുറി കുളമാകുമെന്നു . എന്നാലിപ്പോൾ പ്രാക്ക് ഏതാണ്ട് അച്ചെട്ടായ പോലെ പൂരം വെടിക്കെട്ട് കഷ്ടത്തിലായിരിക്കുകയാണ് വീണ്ടും. മഴ തീരുന്നതുവരെ മാറ്റിവച്ച വെടിക്കെട്ട് വീണ്ടും അനിശ്ചിത കാലത്തേക്ക് നീളുകയാണ്.

ഇന്നലെ പൊട്ടിക്കാനായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ മഴ വീണ്ടും കനത്തതോടെ അതും കഴിയാതെ വന്നു . പ്രത്യേക വെടിക്കെട്ടു പുരയില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ സ്‌ഫോടക വസ്തുക്കള്‍ സുരക്ഷിതമാണ് എന്നാണു അധികൃതർ പറയുന്നത് . 11നു രാവിലെയാണു വെടിക്കെട്ടു നടത്തേണ്ടിയിരുന്നത്. മഴയേത്തുടര്‍ന്നു രണ്ടു തവണ മാറ്റിവച്ചിരുന്നു. ൂന്നു ദിവസത്തേക്കു കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിച്ചതിനാലാണു തീയതി തീരുമാനിക്കാതെ വീണ്ടും മാറ്റിവച്ചത്.

ഇനി മഴ മാറിനിന്നു കുഴികള്‍ ഉണങ്ങിയ ശേഷമേ പൊട്ടിക്കാനാകൂ. ഇനി സാധ്യത ചൊവ്വാഴ്ച പൊട്ടിക്കാനാണ് . 4000 കിലോഗ്രാം വെടിമരുന്നാണു രണ്ടു ദേവസ്വങ്ങളും കൂടി സൂക്ഷിച്ചിരിക്കുന്നത്. വെടിക്കെട്ടു പുരയുടെ താക്കോല്‍ ജില്ലാ ഭരണകൂടം ഏറ്റെടുത്തിട്ടുണ്ട്.

അതിനിടെ മദ്യലഹരിയില്‍ തേക്കിന്‍കാട് മൈതാനത്തെ വെടിക്കെട്ടുപുരയ്ക്ക് സമീപം കാറിലെത്തി ചൈനീസ് പടക്കം പൊട്ടിച്ച മൂന്നുപേരും അറസ്റ്റിലായിട്ടുണ്ട്. കോട്ടയം പാപ്പാടി പുളിത്താഴെ അജി, കാഞ്ഞിരപ്പിള്ളി കരോട്ടുപറമ്ബില്‍ ഷിജാസ്, എല്‍ത്തുരുത്ത് തോട്ടുങ്ങല്‍ നവീന്‍ എന്നിവരെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാത്രി 9.20-ന് മഫ്ടിയില്‍ തേക്കിന്‍കാട് മൈതാനത്ത് നടക്കാനിറങ്ങിയ അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജുവിന്റെ സമയോചിത ഇടപെടലില്‍ വന്‍ദുരന്തം ഒഴിവാക്കാനായി. തൃശ്ശൂര്‍പൂരം വെടിക്കെട്ട് മഴ കാരണം മാറ്റിവെച്ചതിനാല്‍ വെടിക്കെട്ട് സാമഗ്രികളെല്ലാം ഇവിടെയുണ്ടായിരുന്നു.

വെടിക്കെട്ടുപുരയ്ക്ക് സമീപം മദ്യലഹരിയില്‍ ചൈനീസ് പടക്കം പൊട്ടിക്കുകയായിരുന്നു യുവാക്കള്‍. എ.സി.പി. രാജു യുവാക്കളെ തടഞ്ഞ് പൊലീസ് പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തി. മദ്യലഹരിയില്‍ പൊലീസുമായി യുവാക്കള്‍ ഉന്തും തള്ളുമായി. ബലപ്രയോഗത്തോടെ മൂവരെയും പൊലീസ് അറസ്റ്റുചെയ്ത് ഈസ്റ്റ് സ്റ്റേഷനിലെത്തിച്ചു. ഇവരെത്തിയ കാറും കസ്റ്റഡിയിലെടുത്തു.

തൃശ്ശൂര്‍പൂരവും വെടിക്കെട്ടും കാണാനാണ് കോട്ടയം സ്വദേശികള്‍ തൃശ്ശൂരെത്തിയത്. മഴമൂലം വെടിക്കെട്ട് മാറ്റിവെച്ചതിനെത്തുടര്‍ന്ന് ഇവര്‍ മദ്യപിച്ച്‌ കാറിലെത്തി തേക്കിന്‍കാട് മൈതാനത്ത് സ്വയം വെടിക്കെട്ട് നടത്തുകയായിരുന്നു. അറസ്റ്റിലായ എല്‍ത്തുരുത്ത് സ്വദേശി നവീനിന് പടക്കവില്‍പ്പനയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കടയിലെ പടക്കങ്ങള്‍ കൊണ്ടുവന്നാണ് വെടിക്കെട്ടുപുരയ്ക്ക് സമീപം ഇവര്‍ പൊട്ടിച്ചത്. അറസ്റ്റുചെയ്ത പ്രതികളെ വൈദ്യപരിശോധനയ്ക്കായി രാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ചു. വെടിക്കെട്ട് നടക്കാത്തതിനാല്‍ വെടിക്കെട്ടുപുരയ്ക്ക് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും കാവലുണ്ടായിരുന്നു.

എന്തായാലും ആറ്റുനോറ്റിരുന്നോരു പൂരം വന്നപ്പോ ഒറ്റ ആശംസയിൽ എല്ലാം കുളമാക്കി കൈയിൽ കൊടുത്ത മാൻഡ്രേക്ക് ഭഗാവാന് സ്തുതി പറയുകയാണ് മലയാളികൾ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...