Connect with us

Hi, what are you looking for?

Exclusive

ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് DYFI നേതാവ്… സിപിഎമ്മിന്റെ കള്ളക്കളി പുറത്ത്

സ്വർണക്കടത്തു കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തില്‍ കാസര്‍കോട്ടുനിന്നുള്ള ഡി.വൈ.
എഫ്. ഐ നേതാവിന്റെ സാന്നിധ്യം വിവാദമാകുന്നു. ബായാർ സ്വദേശിയായ DYFI യുടെ യുവ നേതാവാണ് ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിലെ നിര സാന്നിധ്യമായത്. ബായാര്‍ സി.പി. എം ലോക്കല്‍കമ്മിറ്റിയംഗവും ഡി.വൈ. എഫ്. ഐ ബ്ളോക്ക് കമ്മിറ്റിയംഗവുമായ അബ്ദുല്‍ റസാഖാണ് പാര്‍ട്ടിവിലക്ക് മറികടന്നുകൊണ്ടു ആകാശിന്റെവിവാഹത്തില്‍ പങ്കെടുത്തത്.

കരിപ്പൂർ സ്വർണക്കടത്തു കേസിൽ പ്രതിയാക്കപ്പെട്ടതോടെ പാർട്ടി തള്ളിപ്പറഞ്ഞതാണ് സൈബർ പോരാളികളായ ആക്ഷ തില്ലങ്കേരിയെയും അർജുൻ ആയങ്കിയെയും. ഇവർ ഇരുവർക്കും പാർട്ടിയുമായി യാതൊരു ബന്ധവുമിയല്ലെന്നായിരുന്നു പാർട്ടി പറഞ്ഞത്. അതുകൊണ്ട് തന്നെ ആകാഹ്സ് തില്ലങ്കേരിയുടെ വിവാഹത്തിൽ ആരും പങ്കെടുക്കരുതെന്ന് പാർട്ടിയുടെ കർശന നിർദ്ദേശവും ഉണ്ടായിരുന്നു. എന്നാലിപ്പോൾ പാര്‍ട്ടിവിലക്കിയിട്ടും സി. പി. എം നേതൃനിരയില്‍ കൂടി പ്രവര്‍ത്തിക്കുന്ന ബായാര്‍ സ്വദേശിയായ യുവനേതാവ് സി.പി. എം സൈബര്‍പോരാളിയായ ആകാശ് തില്ലങ്കേരിയുടെ വിവാഹത്തില്‍ പങ്കെടുത്തതോടെ സിപിഎം വീണ്ടും വെട്ടിലായിരിക്കുകയാണ്. ഇതോടെ പാർട്ടിയുമായി ആകാശ് തില്ലങ്കേരിക്ക് ബന്ധമില്ല എന്ന പാർട്ടി നിലപാട് പച്ചക്കള്ളമാണെന്ന് കാര്യം തെളിഞ്ഞിരിക്കുന്നു.
കഴിഞ്ഞ മെയ് 12ന് കണ്ണൂരിലെ ഏച്ചൂര്‍ സി. ആര്‍ ഓഡിറ്റോറിയത്തില്‍വച്ചായിരുന്നു ആകാശ് തില്ലങ്കേരി ഹോമിയോ ഡോക്ടറും വാരം സ്വദേശിനിയുമായ അനുപമ ജയതിലകിനെ ജീവിത പങ്കാളിയാക്കിയത്.

എന്നാല്‍ പാര്‍ട്ടി പടിയടച്ചു പുറത്താക്കിയ ആകാശ് തില്ലങ്കേരിയുടെ വിവാഹം പാര്‍ട്ടി നിര്‍ദ്ദേശ പ്രകാരം കണ്ണൂരിലെ സി.പി. എം നേതാക്കളും പ്രവര്‍ത്തകരും ബഹിഷ്‌കരിച്ചുവെങ്കിലും കാസര്‍കോട്ടെ യുവനേതാവ് പങ്കെടുത്തത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ആകാശിന്റെ രാഷ്ട്രീയ ഹീറോയായ പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍പങ്കെടുത്തിട്ടില്ല എന്നിരിക്കെയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഡിഫി നേതാവിന്റെ കല്യാണം കൂടൽ.

ആകാശ് തില്ലങ്കേരിയും അബ്ദുല്‍റസാഖും തമ്മില്‍ വളരെ അടുത്തസൗഹൃദമുണ്ടെന്നാണ് ലഭിക്കുന്ന സൂചനകള്‍. വിവാഹവേളയില്‍ ഇരുവരും ഒന്നിച്ചു സെല്‍ഫിയെടുക്കുകയും ഗ്രൂപ്പ് ഫോട്ടോയിന് പോസ് ചെയ്യുകയും ചെയ്തത് കാസര്‍കോട് ജില്ലയിലെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. അബ്ദുല്‍ റസാഖിനോട് സി.പി. എം കാസര്‍കോട് ജില്ലാ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ടെന്നാണ് സൂചന.

ആകാശ് തില്ലങ്കേരി – അർജുൻ ആയങ്കി എന്നിവർ പാർട്ടിയുമായി തുറന്ന പോരിലേർപ്പെട്ടിരിക്കുന്ന അസ്മയമായിവരുന്നു ഇത് . പാർട്ടി ഇവരെ തള്ളി പറഞ്ഞതോടെ പലതും വെളിപ്പെടുത്തുമെന്ന് ഭീഷണിയുമായി ഇവർ രംഗത്തു വരികയും ഇത് കൂടുതൽ രൂക്ഷമായ പ്രശ്നനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
അർജ്ജുൻ ആയങ്കിക്കെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പിലൂടെ പാർട്ടിക്കെതിരെ ഇയാൾ രംഗത്തെത്തിയിരുന്നു .
വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാൽ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഡിവൈഎഫ്ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അർജുന്റെ മുന്നറിയിപ്പ്. ‘വിചാരണ ചെയ്യുന്ന സാഹചര്യം വന്നാൽ പ്രതികരിക്കാൻ നിർബന്ധിതനാകും.
അധോലോകത്തിൽ അതിഥികളായ അഭിനവ വിപ്ലവകാരികൾ ആരെന്ന് ചൂണ്ടിക്കാണിക്കാൻ നിൽക്കുന്നില്ല. അനാവശ്യമായി ഉപദ്രവിക്കാൻ നിന്നാൽ അതാർക്കും ഗുണം ചെയ്യില്ല’ എന്നും സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിൽ ഉൾപെട്ട് ജാമ്യത്തിൽ കഴിയുന്ന അർജുൻ ആയങ്കി മുന്നറിയിപ്പ് നൽകുന്നു.
ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സ്വീകാര്യത കിട്ടാൻ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ആകാശ് തില്ലങ്കേരിയും അർജ്ജുൻ ആയങ്കിയും അടക്കമുള്ള സ്വർണ്ണക്കടത്ത് ക്വട്ടേഷൻ സംഘാംഗങ്ങളുടെ പ്രവർത്തനമെന്ന് ഡിവൈഎഫ്ഐ നേതാവ് മനു തോമസ് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി . പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവർക്ക് സാധിക്കുന്നത് പാർട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്ഐയുടെ മുൻ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജൻ തന്നെ തള്ളിപ്പറഞ്ഞതാണെന്നും ആഎസ്എസ് ക്രിമിൽ സംഘങ്ങളുമായി പോലും ബന്ധമുള്ള കൊടും കുറ്റവാളികളാണ് രണ്ടുപേരുമെന്നും മനു തോമസ് പറയുകയുണ്ടായി.
എന്നാൽ ഈ തുറന്ന വാക് പോരുകൾക്കൊടുവിൽ ഇപ്പോഴിതാ ആകാശിന്റെ വിവാഹത്തിന് ഡിഫി നേതാവ് എത്തിയതോടെ പൊതുജനത്തിനു മുന്നിലുള്ള സിപിഎമ്മിന്റെ നാടക കാളി പുറത്തായിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...