Connect with us

Hi, what are you looking for?

Kerala

വിജയ് ബാബുവിനെ പൂട്ടാൻ മോദിയുടെ കേന്ദ്രസംഘമിറങ്ങും

നടനും നിർമാതാവുമായ വിജയ് ബാബുവിനെ പൂട്ടി എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. കാരണം കേരളാ പോലീസ് മാത്രമല്ല ഇപ്പോൾ ഈ കേസിൽ തുനിഞ്ഞിറങ്ങിയിരിക്കുന്നത്, മറിച്ച് കേന്ദ്ര ഏജൻസികളും രണ്ടും കല്പിച്ചാണ്. കാരണം നേരത്തേ മുതൽ തന്നെ മലയാള സിനിമാ മേഖലയെ തകർക്കുന്ന രണ്ട് കാര്യങ്ങളാണ് കാസ്റ്റിം​ഗ് കൗച്ച് അല്ലെങ്കിൽ ലൈം​ഗിക ചൂഷണം, പിന്നെ ഒന്ന് മയക്കുമരുന്ന് ഉപയോ​ഗം. വിജയ് ബാബുവിനെ കുടുക്കിയാൽ ഇതിന് രണ്ടിനും ഒരു തീരുമാനം ഉണ്ടാക്കാനായി സാധിക്കും. അതുകൊണ്ട് തന്നെയാണ് യുവനടിയെ പീഡിപ്പിച്ച കേസിൽ ദു​ബാ​യി​​​ലു​ള്ള ​വി​ജ​യ് ​ബാ​ബു​വി​നെ​ ​നാ​ട്ടി​​​ലെ​ത്തി​​​ക്കാ​ൻ​ ​പൊ​ലീ​സ് ​കേ​ന്ദ്ര​ ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ളു​ടെ​ ​സ​ഹാ​യം​ ​തേ​ടിയതും.​ പാസ്‌പോർട്ട് കണ്ടുകെട്ടാൻ അപേക്ഷ സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. നാട്ടിലെ​ത്തി​​​യാ​ൽ​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​ ​അ​വ​ഗ​ണി​ച്ച് ​വിമാനത്താവളത്തിൽ വച്ചുതന്നെ അറസ്റ്റ് ചെയ്തേക്കും.​ ​ഇ​യാ​ളു​ടെ​ ​ചി​ല​ ​സു​ഹൃ​ത്തു​ക്ക​ളു​ടേ​യും​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടേ​യും​ ​മൊ​ഴി​ ​രേ​ഖ​പ്പെ​ടു​ത്തി. മേയ് 16നാണ് നടന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി വരുന്നത്.

ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനാണ് ശ്രമം. 22നു പരാതി ലഭിച്ചതിനു പിന്നാലെ വിജയ് ബാബു ഗോവയിലേക്കു കടന്നിരുന്നു. 24ന് അവിടെനിന്നു ബെംഗളൂരുവിൽ എത്തി ദുബായിലേക്കു പോവുകയായിരുന്നു. ഇയാളുടെ എമിഗ്രേഷൻ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. രാജ്യത്തേക്ക് തിരിച്ച് എത്തിക്കണമെങ്കിൽ നയതന്ത്രപരമായ നടപടികൾ ആവശ്യമാണ്. അന്വേഷണവുമായി സഹകരിക്കാൻ വിജയ് ബാബു തയാറായില്ലെങ്കിൽ പാസ്പോർട്ടും വീസയുമടക്കം റദ്ദാക്കാനുള്ള അപേക്ഷ സമർപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി രക്ഷപ്പെട്ടശേഷമാണ് ലുക്ക്ഔട്ട് സർക്കുലർ അടക്കം ഇറക്കിയത്. സർക്കുലർ നിലനിൽക്കുന്നതുകൊണ്ട് മുൻകൂർ ജാമ്യം ലഭിക്കാതെ തിരികെ എത്തിയാൽ വിമാനത്താവളത്തിൽവച്ചുതന്നെ വിജയ് ബാബു അറസ്റ്റിലാകും.


അതേസമയം യുവനടി എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയ ഉടൻ വിജയ് ബാബു വിവരമറിഞ്ഞെന്ന് സൂചനയുണ്ട്. വിവരം എങ്ങനെയാണ് ചോർന്നതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. ഈ മാസം 22 നാണ് നടി പരാതി നൽകിയത്. 24നാണ് വിജയ് ബാബു ദുബായിലേക്ക് പോയത്. പരാതി നൽകി രണ്ടുദിവസം കഴിഞ്ഞ് പ്രതി വിദേശത്തേക്ക് കടന്നത് തടയാൻ പൊലീസിന് കഴിഞ്ഞില്ല എന്നത് ഏറെ വിമർശനത്തിനിടയാക്കിയിട്ടുണ്ട്. പാസ്പോർട്ട് കണ്ടുകെട്ടുന്ന സാഹചര്യം ഒഴിവാക്കാനാകും നടൻ ശ്രമിക്കുകയെന്നാണ് വിവരം. മേയ് 16ന് മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം വന്നതിനുശേഷമേ കീഴടങ്ങാൻ സാധ്യതയുള്ളൂ. പരാതിക്കാരിയുടെ മൊഴികളിൽ പറയുന്ന സ്ഥലങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്. സിനിമാ മേഖലയിലുള്ളവരും ഹോട്ടൽ ജീവനക്കാരുമടക്കം 8 പേരുടെ മൊഴിയും രേഖപ്പെടുത്തി.


അതിജീവിതയെ സ്വാധീനിക്കാനും സമ്മർദത്തിലാഴ്ത്താനും വിജയ് ബാബു ശ്രമിച്ചതിന്റെ തെളിവുകളും പൊലീസ് ശേഖരിക്കുന്നുണ്ട്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തലും വൈദ്യപരിശോധനയും പൂർത്തിയാക്കി. സാക്ഷികളുടെ മൊഴിയെടുപ്പും പരിശോധനകളും തുടരുകയാണ്. പ്രതി പരാതിക്കാരിയോടൊപ്പം ഹോട്ടലുകളിലും ഫ്ലാറ്റുകളിലും എത്തിയതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി പുതുമുഖ നടിക്കൊപ്പം എത്തിയതായി കണ്ടെത്തിയ സ്ഥലങ്ങളിലെല്ലാം പൊലീസ് തെളിവെടുപ്പു നടത്തി. കടവന്ത്രയിലെ ആഡംബര ഹോട്ടലും ഫ്ലാറ്റുമുൾപ്പെടെ 5 സ്ഥലങ്ങളിൽ ഇവർ ഒരുമിച്ച് എത്തിയിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്. മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെ 5 സ്ഥലങ്ങളിൽ വച്ചാണു പീഡനം നടന്നതെന്നു യുവതി നൽകിയ പരാതിയിലുമുണ്ട്. അതേസമയം, നടനെതിരെ മീടു ആരോപണവുമായി മറ്റൊരു യുവതി ഇന്നലെ രംഗത്തെത്തിയിരുന്നു. വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ആരോപണം. സിനിമയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടയിലായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നും അനുവാദമോ ചോദ്യമോ ഇല്ലാതെ തന്നെ ചുംബിക്കാനായി ചുണ്ടിലേക്ക് ചാഞ്ഞുവെന്നുമാണ് യുവതിയുടെ കുറിപ്പിൽ പറയുന്നത്.

സഹായം വാഗ്ദാനം നൽകി മുതലെടുക്കൻ ശ്രമിക്കുന്ന ഒരാളാണ് അയാൾ എന്ന് വ്യക്തിപരമായി എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ അതിജീവിതക്ക്‌ വേണ്ടി ഞാൻ ശബ്ദം ഉയർത്തും.എന്നും അവൾക്കൊപ്പം നിൽക്കും.അവൾക്ക് നീതി കിട്ടുന്നത് വരെ.. കൂടാതെ, അദ്ദേഹത്തെപ്പോലുള്ളവരെ നീക്കം ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തുകൊണ്ട്, സിനിമാ വ്യവസായത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ – “സ്ത്രീകൾക്ക് സുരക്ഷിതമല്ല” എന്നത് തെറ്റാണെന്ന് തെളിയിക്കണം, എന്നെപ്പോലുള്ള സ്ത്രീകൾ ഇതിലേക്ക് ചുവടുവെക്കാൻ ഭയപ്പെടരുത്. എന്നാണ് ഇതിൽ കുറിച്ചിരിക്കുന്നത്.ഈ അജ്ഞാത യുവതി ആരാണെന്ന് കണ്ടെത്താനായി സൈബർ ടീമിനെ നിയോഗിച്ചിട്ടുണ്ട്. പേജിന്റെ അഡ്മിനോട് വിവരങ്ങൾ തേടും. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ് ബുക് പേജ് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്. ഈ വ്യക്തിയെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനും തയ്യാറെങ്കിൽ പരാതി എഴുതി വാങ്ങാനുമാണ് തീരുമാനം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...