Connect with us

Hi, what are you looking for?

Kerala

വാഗ്ദാനങ്ങളല്ലാതെ മോദിയും കേന്ദ്രവും എന്ത് നൽകി ? : കടകംപള്ളി

പ്രധാനമന്ത്രിയെ അഭിനന്ദിച്ച ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയ്ക്കുനേരെ രൂക്ഷവിമർശനവുമായി മുൻമന്ത്രി കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. ശിവഗിരിയേയും ഗുരുവിനേയും കൂടുതൽ അറിഞ്ഞ് ആദരിക്കുന്നതിലും മഠത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലും എന്നും മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന സ്വാമിയുടെ പരാമർശത്തിന് എതിരെയായിരുന്നു കടകംപള്ളിയുടെ പ്രതികരണം.‘ മോദിയും കേന്ദ്രവും നൽകിയ വാഗ്ദാനങ്ങൾക്ക് അപ്പുറം അവർ കനിഞ്ഞനുവദിച്ച ആ സഹായങ്ങൾ എന്തൊക്കെയാണ് എന്ന് വ്യക്തമാക്കാൻ കൂടി സ്വാമി തയ്യാറാവണം,’കടകംപള്ളി പറഞ്ഞു. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’ എന്നുപറഞ്ഞ ഗുരുവിന്റെ പിന്മുറക്കാർ രാജ്യത്തെ ജാതിയുടേയും മതത്തിന്റേയും പേരിൽ ചേരി തിരിക്കാനും മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനും നടക്കുന്നവരുടെ പാണന്മാരായി ചിലർ അധപതിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. ശിവഗിരി തീർത്ഥാടന ടൂറിസം സർക്ക്യൂട്ടാണ് കേന്ദ്രമനുവദിച്ചത്

. ഇതാദ്യം മുന്നോട്ടുവെച്ചത് കേരള സർക്കാരാണ്. എന്നാൽ ഇത് പകുതിയിൽ ഉപേക്ഷിച്ചുപോകാൻ കേന്ദ്രം തീരുമാനിച്ചതാണ്. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യവർഷം വിഭാവനം ചെയ്തതാണ് ശിവഗിരി കേന്ദ്രീകരിച്ച് തീർഥാടന ഇടനാഴി പദ്ധതി. ടൂറിസം മന്ത്രിയെന്ന നിലയിൽ താൻ അന്ന് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ കേന്ദ്രസർക്കാരിന്റെ സ്വദേശിദർശൻ പദ്ധതി പ്രകാരം ശിവഗിരി തീർഥാടന വികസനം നടത്താമെന്ന് മനസ്സിലാക്കി. തുടർന്ന് 118 കോടിയുടെ പദ്ധതി കേന്ദ്ര വിനോദ സഞ്ചാര വകുപ്പിനുമുന്നിൽ അവതരിപ്പിച്ചു. ശ്രീനാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കോർത്തിണക്കിയാണ് ഈ തീർഥാടന ഇടനാഴി ആവിഷ്‌കരിച്ചത്. ഇതിനിടയിൽ ശിവഗിരി മഠം നേരിട്ട് മറ്റൊരു നോട്ട് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് അയച്ചു. തുടർന്ന് 118 കോടിയുടെ പദ്ധതി വെട്ടിച്ചുരുക്കി 69.47 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചു. മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ഐ.ടി.ഡി.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. 2019 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച പദ്ധതി 2020 മെയിൽ കേന്ദ്രസർക്കാർ ഉപേക്ഷിച്ചു. ശക്തമായ പ്രതിഷേധം ഉയർത്തിയപ്പോഴാണ് റദ്ദാക്കാനുള്ള തീരുമാനത്തിൽനിന്ന് കേന്ദ്രം പിന്മാറിയത്. മൂന്നു വർഷത്തിനിപ്പുറം പദ്ധതിയുടെ അവസ്ഥ വ്യക്തമാക്കാനെങ്കിലും സ്വാമി തയ്യാറാകണമെന്നും കടകംപള്ളി ആവശ്യപ്പെട്ടു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...