Connect with us

Hi, what are you looking for?

Kerala

സില്‍വര്‍ ലൈന്‍: സംവാദ പരിപാടിയുടെ പാനലില്‍ നിന്ന് ജോസഫ് സി മാത്യുവിനെ നീക്കി; പകരം ശ്രീധര്‍ രാധാക്യഷ്ണന്‍. സംവാദം ഏപ്രില്‍ 28 ന് രാവിലെ തിരുവനന്തപുരം താജ് വിവന്തയില്‍.

തിരുവനന്തപുരം: സില്‍വര്‍ ലൈനെ എതിര്‍ക്കുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ട് കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ ലൈന്‍ സംവാദ പരിപാടി 28 ന് തിരുവനന്തപുരത്ത് നടക്കും. പരിപാടിയില്‍ പങ്കെടുക്കുന്ന പാനലില്‍ മാറ്റം. പാനലില്‍ നിന്ന് സാമൂഹ്യ നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ മാറ്റി. പകരം ശ്രീധര്‍ രാധാ ക്യഷ്ണനാകും പങ്കെടുക്കുക .അതേ സമയം അലോക് വര്‍മയെയും ആര്‍വിജി മേനോനെയും നിലനിര്‍ത്തിയേക്കുമെന്നാണ സൂചന. സൂചനയുണ്ട്. സില്‍വര്‍ ലൈന്‍ എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് ജോസഫ് സി മാത്യു. കാര്യങ്ങള്‍ ക്യത്യമായി വെട്ടി തുറന്ന് പറയാന്‍ കെല്‍പ്പുള്ള ജോസഫ് സി മാത്യുവിനെയാണ് ഒഴിവാക്കിയിരിക്കുന്നത്.

പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നവരുടെ സൗകര്യവും സമയവും നേരത്തെ തേടിയിരുന്നു. ഇതിനിടെ ജോസഫ് സി മാത്യുവിനെയും ബന്ധപ്പെട്ടിരുന്നു. ഏപ്രില്‍ 28 ന് രാവിലെ താജ് വിവന്തയിലാണ് പരിപാടി സംഘടിപ്പിക്കുക. കെ റെയിലിനെ അനുകൂലിക്കുന്ന വിദഗ്ധരും ചര്‍ച്ചയില്‍ പങ്കെടുക്കും.വ്യാഴാഴ്ച നടക്കുന്ന സംവാദത്തില്‍ പദ്ധതിയെ അനുകൂലിക്കുന്ന മൂന്ന് പേരുടെ പാനലില്‍ നിന്നും ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി സജി ഗോപിനാഥിനെയും മാറ്റും. സജി ഗോപിനാഥ് സ്ഥലത്തില്ലാത്തതാണ് അദ്ദേഹത്തെ മാറ്റാന്‍ കാരണം. ജോസഫിനെ നേരത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നതും സംവാദത്തില്‍ പങ്കെടുക്കുമെന്ന് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തിരുന്നതാണ്. ഒഴിവാക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പ് കിട്ടിയില്ലെന്ന് ജോസഫ് സി മാത്യു പറഞ്ഞു.

എന്നാല്‍ പാനലിലെ മാറ്റത്തില്‍ രാഷ്ട്രീയ ഇടപെടലുകളില്ലെന്നും രണ്ട് പക്ഷത്തെയും പേരുകള്‍ ഇന്ന് അന്തിമമായി അറിയിക്കുമെന്നും കെ റെയില്‍ വ്യക്തമാക്കി. സില്‍വര്‍ ലൈനില്‍ പ്രതിഷേധം കനത്തതോടെയാണ് വിദഗ്ധരെ സംസ്ഥാന സര്‍ക്കാര്‍ സംവാദത്തിന് ക്ഷണിച്ചത്. സംവാദത്തിനായി ക്ഷണം കിട്ടിയ അലോക് വര്‍മ്മ പദ്ധതിക്കായി പ്രാംരഭ പഠനം നടത്തിയ മുന്‍ ചീഫ് ബ്രിഡ്ജ് എഞ്ചിനീയറാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചക്ക് അനുമതി നിഷേധിക്കപ്പെട്ട വര്‍മ്മ ഡിപിആറിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ദേശീയതലത്തില്‍ തന്നെ പദ്ധതിക്കെതിരായ നിലപാട് സ്വീകരിച്ചിരുന്നു. അലോക് വര്‍മ്മക്കൊപ്പം ക്ഷണം ലഭിച്ച ആര്‍വിജി മേനോന്റെയും ജോസഫ് സി മാത്യൂവിന്റയും വാദങ്ങള്‍ ഏറ്റെടുത്താണ് പരിഷത്ത് അടക്കം ഇടതാഭിമുഖ്യമുള്ളവരും പദ്ധതിയില്‍ സംശയം ഉന്നയിച്ചിരുന്നത്.

അനുകൂലിക്കുന്ന പാനലില്‍ മുന്‍ റെയില്‍വെ എഞ്ചിനീയര്‍ സുബോധ് ജെയിന്‍, ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് രഘുചന്ദ്രന്‍നായര്‍ എന്നിവരാണ് പദ്ധതിക്കായി വാദിക്കാനെത്തുന്നത്. ശാസ്ത്ര സാങ്കേതിക പ്രിന്‍സിപ്പല്‍ സെക്രട്ടറി കെപി സുധീര്‍ മോഡറേറ്ററായുള്ള സംവാദം മാധ്യമങ്ങള്‍ക്ക് തത്സമയം കാണിക്കാം. ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് അലോക് വര്‍മ്മയും ആര്‍വിജി മേനോനും സമ്മതമറിയിച്ചിട്ടുണ്ട്.
28 നു തിരുവനന്തപുരത്ത് ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും’ എന്ന പേരിലാണു സംവാദം. ക്ഷണിക്കപ്പെട്ട 50 പേര്‍ക്കും മാധ്യമങ്ങള്‍ക്കുമാണ് പങ്കെടുക്കാന്‍ അനുമതി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...