Connect with us

Hi, what are you looking for?

News

പുതു ചരിത്രം രചിച്ച് ഇമ്മാനുവല്‍ മാക്രോണ്‍: 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ; ആശംസകള്‍ അറിയിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി .

പാരീസ്: ഫ്രാന്‍സ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി ഇമ്മാനുവല്‍ മാക്രോണ്‍. കൂടാതെ 20 വര്‍ഷത്തിനിടെ രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഫ്രഞ്ച് പ്രസിഡന്റ് എന്ന നേട്ടമാണ് 44കാരനായ മാക്രോണ്‍ സ്വന്തമാക്കിയത്.് ലാ റിപ്പബ്ലിക് ഓണ്‍ മാര്‍ഷ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഇമ്മാനുവല്‍ മാക്രോണ്‍ 58.2 ശതമാനം വോട്ടോടെയാണ് വിജയിച്ചത്. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്‍ 41.8 ശതമാനം വോട്ട് സ്വന്തമാക്കി.പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ 53കാരിയായ ലീ പെന്‍ നേരിടുന്ന മൂന്നാം തോല്‍വിയാണിത്. 2017 ലും മാക്രോണിനോട് തന്നെയായിരുന്നു ഇവര്‍ തോല്‍വി ഏറ്റുവാങ്ങിയത്.

വീണ്ടും ഫ്രഞ്ച് പ്രസിഡന്റായി മേയ് 13ന് മാക്രോണ്‍ അധികാരമേല്‍ക്കും.ഫ്രാന്‍സിനോടുള്ള തന്റെ പ്രതിബദ്ധത തുടരുമെന്നും, ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനായി തയ്യാറെടുപ്പ് ആരംഭിച്ചതായും മറൈന്‍ ലെ പെന്‍ പറഞ്ഞു.അതേസമയം വിജയിച്ചില്ലെങ്കില്‍ വിരമിക്കാന്‍ പദ്ധതിയിട്ടിരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പെന്‍ തള്ളി. വിലക്കയറ്റം,റഷ്യ-യുക്രെയിന്‍ യുദ്ധം അഭയാര്‍ത്ഥി പ്രതിസന്ധി തുടങ്ങിയവ പെന്നും,പെന്നിന്റെ തീവ്ര വലതു നിലപാടുകള്‍ മാക്രോണും പ്രചരണായുധങ്ങളാക്കിയിരുന്നു. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് മുസ്ലിം സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കുന്നത് നിരോധിക്കുമെന്നും അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രിക്കുമെന്നുമായിരുന്നു പെന്‍ിന്റെ പ്രഖ്യാപനം.ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിരുന്നു. ഇത് വോട്ടെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍്

റഷ്യന്‍ ഭരണകൂടവുമായുള്ള പെന്നിന്റെ അടുത്ത ബന്ധം വോട്ടര്‍മാരെ അവര്‍ക്കെതിരാക്കിയെന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. ഫ്രാന്‍സിനെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പെടുത്തണമെന്നായിരുന്നു പെന്നിന്റെ നിലപാട്. എന്നാല്‍ യൂറോപ്യന്‍ യൂണിയനു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്ന പാര്‍ട്ടിയാണ് ഇമ്മാനുവല്‍ മാക്രോണിന്റെത്.അതിനാല്‍ത്തന്നെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മാക്രോണിന്റെ വിജയത്തില്‍ അഭിനന്ദമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത് യൂറോപ്യന്‍ യൂണിയന്‍ ഐക്യത്തിന്റെ വിജയമാണെന്ന് നേതാക്കള്‍ പറഞ്ഞു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇമ്മാനുവല്‍ മാക്രോണിന് അഭിനന്ദമറിയിച്ചു. ഇന്ത്യയും ഫ്രാന്‍സുമായുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ താന്‍ ആഗ്രഹിക്കുന്നതായുംനരേന്ദ്ര മോദി പറഞ്ഞു.

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്

Congratulations to my friend @EmmanuelMacron on being re-elected as the President of France! I look forward to continue working together to deepen the India-France Strategic Partnership.- Narendra Modi (@narendramodi)April 25, 2022

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...