Connect with us

Hi, what are you looking for?

World

ജനാധിപത്യത്തെ തകര്‍ക്കും വിധം രൂപകല്‍പന ചെയ്തവയാണ് സോഷ്യല്‍ മീഡിയ:സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ പ്രതികരണവുമായി ബരാക്ക് ഒബാമ.

കാലിഫോര്‍ണിയ : സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കെതിരെ പ്രതികരണവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ. ജനാധിപത്യത്തെ തകര്‍ക്കും വിധം രൂപകല്‍പന ചെയ്തവയാണ് സോഷ്യല്‍ മീഡിയ എന്ന് ഒബാമ പറഞ്ഞു.വ്യാഴാഴ്ച സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന് ഭീഷണിയാണ് തെറ്റായ വിവരങ്ങള്‍ .ഇത് നേരിടാന്‍ നമ്മള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാത്തിടത്തോളം ആ ഭീഷണി തുടരുക തന്നെ ചെയ്യും അദ്ദേഹം പറഞ്ഞു.

2016 ലെ തിരഞ്ഞെടുപ്പിലെ റഷ്യയുടെ ഇടപെടലിനെ കുറിച്ചും യുക്രൈനില്‍ റഷ്യനടത്തുന്ന അധിനിവേശത്തെ കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.പുടിന്‍, ഡോണാള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡൈ്വസര്‍ ആയിരുന്ന സ്റ്റീവ് ബാനണ്‍ എന്നിവരെ പോലുള്ളവരെ സംബന്ധിച്ചിടത്തോളും ജനാധിപത്യസ്ഥാപനങ്ങളെ തകര്‍ക്കുന്നതിന് ജനങ്ങള്‍ ഒന്നിലും വിശ്വസിക്കേണ്ടതില്ല. നിങ്ങള്‍ക്ക് രാജ്യത്തിന്റെ പൊതുവിടത്തില്‍ വന്ന് പൗരന്മാര്‍ക്ക് ഏത് വിശ്വസിക്കണം എന്ന് അറിയാനാകാത്ത വിധം ചോദ്യങ്ങള്‍ ഉന്നയിച്ചാല്‍ മതി, അഴുക്ക് വിതറിയാല്‍ മതി, ആവശ്യത്തിന് ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ആസൂത്രണം ചെയ്താല്‍ മതി. അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയാ കമ്പനികള്‍ വിതച്ചത് കൊയ്തെടുക്കുകയാണ്. ഇനിയും മാറി ചിന്തിക്കാന്‍ വൈകരുത്.സത്യവും കള്ളവും തമ്മിലും, സഹകരണവും സംഘര്‍ഷവും തമ്മിലുമുള്ള മത്സരത്തില്‍, ഈ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പന നമ്മളെ തെറ്റായ ദിശയിലാണ് തിരിച്ചുവിടുന്നതഇന്ന് നമ്മള്‍ കാണുന്ന എല്ലാ പ്രശ്നങ്ങളും പുതിയ സാങ്കേതിക വിദ്യയുടെ ഒഴിച്ചുകൂടാനാകാത്ത പ്രശ്നങ്ങളല്ല. എന്നാല്‍ അത് ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും അടക്കി വാഴുന്ന കമ്പനികളുടെ ചില തീരുമാനങ്ങളുടെ ഫലമാണ് ഒബാമ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...