Connect with us

Hi, what are you looking for?

News

റഷ്യയുടെ തകർച്ച ലക്ഷ്യമിട്ട് യു .എസ് ,നാറ്റോ ; വീണ്ടും ആയുധങ്ങള്‍ യുക്രൈന് നല്‍കി റഷ്യയെ പ്രകോപിപ്പിച്ച് യു എസ്,നാറ്റോ സഖ്യരാജ്യങ്ങൾ.

യുക്രൈനിലെ പ്രധാന നഗരങ്ങൾ ഓരോന്നായി പിടിച്ചടക്കാനുള്ള റഷ്യൻ തന്ത്രം യുക്രൈൻ എന്ന രാജ്യത്തെ തന്നെ തുടച്ചു നീക്കിയേക്കാം. എന്നാല്‍ അതിനു മുമ്ബ് ചര്‍ച്ചകളിലൂടെ പരിഹാരം കാണുന്നതിന് പകരം ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടു പോകുന്നത് യുദ്ധം ജയിച്ചില്ലെങ്കില്‍ യുക്രൈന് വലിയ തിരിച്ചടിയാകും. യുക്രൈനെ സംബന്ധിച്ച നോക്കുകയാണെങ്കിൽ അക്ഷരാര്‍ത്ഥത്തില്‍ നിലനില്‍പ്പിനുള്ള പോരാട്ടമാണ് നടത്തുന്നത് .എങ്കില്‍ കൂടി നാറ്റോയും യുഎസുമൊക്കെ ഇതൊരു അവസരമായി കണ്ട് റഷ്യയ്ക്ക് വലിയ നാശമുണ്ടാക്കിക്കൊടുക്കുകയാണ് ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായി നിരവധി ആയുധങ്ങളാണ് ഇപ്പോള്‍ വീവില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇറക്കുന്നത്.
യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും പീരങ്കികള്‍, ടാങ്ക് വിരുദ്ധ, വ്യോമ പ്രതിരോധ സഹായം എന്നിവ കീവിലേക്ക് വീണ്ടും അയക്കാന്‍ തീരുമാനിച്ചിരിക്കുന്നു .ഇപ്പോള്‍ തന്നെ നിരവധി ആയുധങ്ങള്‍ യുക്രൈനില്‍ എത്തിക്കഴിഞ്ഞു .എന്നാല്‍ അവയില്‍ കൂടുതലും യുക്രൈന്‍ സൈന്യത്തിന് ഉപയോഗിക്കാന്‍ അറിയാത്തവയാണ്. യുക്രൈന്റെ കിഴക്കന്‍ ഭാഗത്ത് റഷ്യ പുതിയ യുദ്ധമുഖം തുറന്നതിനെ തുടര്‍ന്നതോടുകൂടിയാണ് യുക്രൈന് സ്വയം പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആയുധങ്ങള്‍ നല്‍കാന്‍ യുഎസിന്റെ നേതൃത്വത്തില്‍ തീരുമാനിമായത്. ‘ഡോണ്‍ബാസിനായുള്ള യുദ്ധത്തിന്റെ’ തുടക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമര്‍ സെലെന്‍സ്‌കി ഇതിനെ വിശേഷിപ്പിച്ചത്. യുക്രൈന്റെ തലസ്ഥാനമായ കീവ് തങ്ങളുടെ ലക്ഷ്യമല്ലെന്നും മറിച്ച്‌ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക് മേഖലകള്‍ ഉള്‍ക്കൊള്ളുന്ന കിഴക്കന്‍ ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വിമതര്‍ക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും റഷ്യ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ‘
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അതിര്‍ത്തിയില്‍ നിന്നും 480 കിലോമീറ്റര്‍ ദൂരെയുള്ള സ്ഥാനങ്ങളിലേക്ക് പോലും റഷ്യ മിസൈല്‍ ആക്രമണങ്ങള്‍ നടത്തുകയാണെന്നാണ് യുക്രൈന്‍ ആരോപിച്ചത്. അതുതന്നെ കിഴക്കന്‍ ഭാഗം മാത്രമല്ല യുക്രൈന്‍ മുഴുവനാണ് തങ്ങളുടെ ലക്ഷ്യം എന്ന ദ്വനി നല്‍കുന്നു. ആ നീക്കം പ്രതിരോധിക്കുന്നതിനാണ് യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കാന്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ തീരുമാനിക്കുന്നത്. ചര്‍ച്ചകളിലൂടെ യുദ്ധം അവസാനിപ്പിക്കാതെ വീണ്ടും വീണ്ടും ആയുധങ്ങള്‍ യുക്രൈന് നല്‍കി റഷ്യയെ പ്രകോപിപ്പിക്കുന്നത്. കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഈ നടപടിയോടെ റഷ്യയ്ക്ക് യുക്രൈന് കുരുതി കൊടുക്കും പോലെയായി മാറുകയാണ്.
കഴിഞ്ഞ അമ്ബത്തിയഞ്ച് ദിവസമായി നടക്കുന്ന യുദ്ധത്തില്‍ യുക്രൈനുണ്ടായ ആയുധത്തിന്റെ കുറവ് നികത്തുകയാണ് ലക്ഷ്യം.യുഎസ് പ്രതിരോധവകുപ്പാണ് കൂടുതല്‍ സൈനിക വിമാനങ്ങളും വിമാനഭാഗങ്ങളും യുക്രെയ്‌നിലേക്ക് അയച്ചതായാണ് വിവരം. റഷ്യയുടെ വ്യോമാക്രമണത്തെ നിശബ്ദമാക്കാന്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ക്കും വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്കും വേണ്ടി സെലെന്‍സ്‌കി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സെലെന്‍സ്‌കിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യുക്രൈന് മിഗ് 29 വിമാനങ്ങള്‍ നല്‍കാന്‍ പോളണ്ട് തയ്യാറായിരുന്നെങ്കിലും യുഎസ് ഇടപെട്ട് ഈ ഇടപാട് നിര്‍ത്തിവയ്ക്കുകയായിരുന്നു. ചൊവ്വാഴ്ച നടന്ന പാശ്ചാത്യ സഖ്യകക്ഷികള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച പ്രസിഡന്റ് ജോ ബൈഡന്‍, 800 മില്യണ്‍ ഡോളര്‍ സഹായത്തിന് സമാനമായ വലിപ്പത്തിലുള്ള കൂടുതല്‍ സൈനിക സഹായ പാക്കേജ് യുക്രൈന് നല്‍കാന്‍ യുഎസ് പദ്ധതിയിടുന്നതായി കൂട്ടിച്ചേര്‍ത്തു.
യുഎസ്, യുക്രൈന് കൂടുതല്‍ പീരങ്കികള്‍ അയക്കുമെന്നും അദ്ദേഹം അറിയിച്ചു. കരയുദ്ധത്തില്‍ ഇത് യുക്രൈന് ഏറ്റവും ഉപകാരപ്രഥമാകുമെന്ന് കണക്കുകൂട്ടുന്നു. യോഗത്തില്‍, മറ്റ് നറ്റോ രാജ്യങ്ങളും യുക്രൈന് ആയുധങ്ങള്‍ വാഗ്ദാനം ചെയ്തതായി യോഗത്തിന് ശേഷം യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ജര്‍മ്മന്‍ ആയുധ നിര്‍മ്മാതാക്കളില്‍ നിന്ന് ടാങ്ക് വിരുദ്ധ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ യുക്രൈന് ധനസഹായം നല്‍കുമെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു. യുദ്ധത്തിനിടെ യുക്രൈന്‍ ടാങ്കുകള്‍ക്കും കവചിത വാഹനങ്ങള്‍ക്കും ഉണ്ടാകുന്ന കേടുപാടുകള്‍ തീര്‍ക്കാനും ജര്‍മ്മന്‍ സഹായം ലഭിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...