Connect with us

Hi, what are you looking for?

News

ചോരക്കളമായി അഫ്ഗാന്‍: വീണ്ടും ഭീകരാക്രമണം; അഞ്ച് മരണവും നിരവധിപേര്‍ക്ക് പരിക്കും.

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. പള്ളിയില്‍ വന്‍ സ്‌ഫോടനം ഉണ്ടായത്. സൈനികള്‍ ഉള്‍പ്പെടെ അഞ്ച്‌പേര്‍ കൊല്ലപ്പെട്ടതായും നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയായിരുന്നു ബാള്‍ഖിലെ മസാര്‍ നഗരത്തിലെ സിഹ് ദോക്കന്‍ മസ്ജിദിലാണ് സ്‌ഫോടനം ഉണ്ടായത്്.

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ എത്തിയ സമയത്തായിരുന്നു സ്‌പോടനം നടന്നത്. ആക്രമണത്തില്‍ പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്‌ഫോടനത്തില്‍ നാല് സൈനികര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.അതേസമയം നന്‍ഗര്‍ഹാര്‍, കുണ്ടൂസ്, എന്നിവിടങ്ങളിലും ഭീകരാക്രമണം ഉണ്ടായി. കാബൂളിലെ ഖ്വാംപര്‍ സ്‌ക്വയറില്‍ ഉണ്ടായ സ്ഫോടനത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അഫ്ഗാനില്‍ സ്ഫോടന പരമ്പര അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം കാബൂളിന് സമീപത്തെ ഷിയാ സ്‌കൂളിലുണ്ടായ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...