Connect with us

Hi, what are you looking for?

Kerala

വീണ്ടെടുത്ത ഫോണ്‍ ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. ഉള്‍പ്പെടുന്നവരില്‍ മലയാളത്തിലെ പ്രമുഖനടിയും ഫോറന്‍സിക് വിദഗ്ദ്ധയും.

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ നടന്‍ ദിലീപിന്റെ ഐ ഫോണില്‍ നിന്ന് സൈബര്‍ വിദഗ്ദ്ധന്‍ സായ് ശങ്കര്‍ വീണ്ടെടുത്ത് നല്‍കിയത് വിദേശ നമ്പറുകളുമായുള്ള എട്ട് വാട്‌സ്ആപ്പ് ചാറ്റുകള്‍.നേരത്തെ ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ 12 ചാറ്റുകളുടെ ബാക്കിയാണ് ഇവയെന്നാണ് സൂചന.

ഈ ചാറ്റ് സ്വകാര്യ ഫോറന്‍സിക് വിദഗ്ദ്ധയുമായി നടത്തിയതാണ്.ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ ഏഴാം പ്രതിയായ സായ് ശങ്കറെ വീണ്ടും ചോദ്യം ചെയ്തേക്കും.ദുബായില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി, ദുബായില്‍ സാമൂഹ്യപ്രവര്‍ത്തകനായ തൃശൂര്‍ സ്വദേശി, കാവ്യാ മാധവന്‍, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരാജ്, മലയാളത്തിലെ ഒരു പ്രമുഖ നടി, ദുബായിലെ മലയാളി വ്യവസായികള്‍ തുടങ്ങിയവരുമായുള്ള ചാറ്റുകളാണ് ഹോട്ടലില്‍ മുറിയെടുത്ത് ദിലീപിന്റെ സാന്നിദ്ധ്യത്തില്‍ സായ് നീക്കിയത്.

ഫോണിലെ വിവരങ്ങള്‍ നീക്കിയ വിധം, ഏത് സോഫ്റ്റ്വെയറാണ് ഉപയോഗിച്ചത്, എന്തിനാണ് നീക്കിയത് തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷമാണ്, ഫോണുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ സായിയോട് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടത്.സായ് ശങ്കര്‍,ദിലീപിന്റെ ഫോണില്‍ നിന്ന് ചാറ്റുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിച്ച ഐമാക്ക് കമ്പ്യൂട്ടറിന്റെ ശാസ്ത്രീയ പരിശോധനാഫലം ഈയാഴ്ച ലഭിക്കുമെന്ന പ്രതീക്ഷയില്‍ ക്രൈംബ്രാഞ്ച്.സായിയുടെ ഭാര്യ എസ്സയുടെ പേരിലുള്ളതാണ് ഐമാക്ക.് മാര്‍ച്ച് 19നാണ് സായിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് ഐമാക്ക് കസ്റ്റഡിയിലെടുത്തത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...