Connect with us

Hi, what are you looking for?

Health

കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം തെറ്റെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോവിഡ് കണക്കുകള്‍ എന്നും നല്‍കുന്നുണ്ട്; കോവിഡ് റിപ്പോര്‍ട്ട ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ക്കായും പുറത്തുവിടാറുണ്ടെന്നും ആരോഗ്യമന്ത്രി.

തിരുവനന്തപുരം:കേന്ദ്ര സര്‍ക്കാരിന്റെ ആരോപണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളം കോവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ ആരോപണം. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് എല്ലാ ദിവസവും കോവിഡ് കണക്കുകള്‍ നല്‍കുന്നുണ്ട്. എന്നിട്ടും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യ മന്ത്രി ചോദിച്ചു.

കോവിഡ് കണക്കുകള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് കേന്ദ്രം ആരോഗ്യ സെക്രട്ടറിക്കയച്ചിരുന്നു. ഈ കത്തിന് മറുപടിയായാണ് വീണാ ജോര്‍ജിന്റെ പ്രതികരണം. ആഴ്ച്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ക്കായി കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്. രോഗബാധ കൂടിയാല്‍ ദിവസവും ബുള്ളറ്റിന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അഞ്ച് ദിവസത്തിന് ശേഷം ഒറ്റയടിക്ക് കേരളം കോവിഡ് കണക്കുകള്‍ പുറത്ത് വിട്ടതാണ് രാജ്യത്താകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടിക്കാണിച്ചാണ് കേന്ദ്രം ആരോഗ്യമന്ത്രാലയത്തിന് കത്തയച്ചത്. കോവിഡ് കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിര്‍ണായകമാണെന്ന് കത്തില്‍ പറഞ്ഞിരുന്നു.

ഏപ്രില്‍ 13 മുതല്‍ 17 വരെ കേരളം കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ ദിവസങ്ങളില്‍ 150 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന കണക്ക് ഇന്നലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചത്. ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു ആരോഗ്യമന്ത്രി അന്ന് വിശദീകരണം നല്കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...