Connect with us

Hi, what are you looking for?

Kerala

അമേരിക്കയിലേക്ക് വീണ്ടും ചികല്‍സക്ക് പോകുവാന്‍ ഒരുങ്ങി പിണറായി. യാത്ര ഈ മാസം 23ന് . അസുഖമെന്തെന്ന് പറയാതെ വീണ്ടും മയോ ക്ലീനിക്കിലേക്ക്

തിരുവനന്തപുരം: ചികില്‍സക്കായി വീണ്ടും അമേരിക്കയിലേക്ക് പോകുവാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 23 നാണ് മുഖ്യമന്ത്രി തുടര്‍ ചികില്‍സക്കായി അമേരിക്കയിലെ മയോ ക്ലിനിക്കില്‍ പോവുക. മെയ് മാസം മുഖ്യമന്ത്രി മടങ്ങി വരുമെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം മുഖ്യമന്ത്രി വീണ്ടും അമേരിക്കയില്‍ ചികില്‍സക്ക് പോകുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
ചികില്‍സക്കായി പോകുന്ന മുഖ്യമന്ത്രിയുടെ കൂടെ ഭാര്യ കമല , പേഴ്സണല്‍ അസിസ്റ്റന്റ് സുനിഷ് എന്നിവര്‍ ഉണ്ടാകുംഎന്നാണ് ലഭ്യമാക്കുന്ന വിവരം.

മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധപ്പെട്ട ഫയല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസിലെത്തി. ഇന്നോ, നാളെയോ ഇതുമായി ബന്ധപ്പെട്ട ഉത്തരവിറങ്ങും. ഈ വര്‍ഷം ജനുവരിയില്‍ മുഖ്യമന്ത്രി അമേരിക്കയില്‍ ചികില്‍സക്ക് പോയിരുന്നു.29.82 ലക്ഷം രൂപയായിരുന്നു ചെലവ്. കഴിഞ്ഞ ദിവസം ഈ തുക മുഖ്യമന്ത്രി ആവശ്യപ്പെട്ട പ്രകാരം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ചിരുന്നു. പൊതു ഭരണ വകുപ്പ് ഇറക്കിയ ഉത്തരവില്‍ വസ്തുത പരമായ പിശക് സംഭവിച്ചതിനെ തുടര്‍ന്ന് തുക അനുവദിച്ച ഉത്തരവ് റദ്ദാക്കിയിരുന്നു. ഇന്ന് പൊതുഭരണ അക്കൗണ്ട്സ് വിഭാഗത്തില്‍ നിന്ന് തുക അനുവദിച്ച് പുതിയ ഉത്തരവ് ഇറങ്ങും

.യാത്രയുമായി ബന്ധപ്പെട്ട വിമാന ടിക്കറ്റ്, മറ്റ് ചെലവുകള്‍ തുടങ്ങിയവയുടെ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്കാകും ബാക്കി തുക അനുവദിക്കുക.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചികില്‍സക്കാവശ്യമായ തുക മുഖ്യമന്ത്രിക്ക് ചെലവഴിക്കുമ്പോള്‍ എന്താണ് മുഖ്യമന്ത്രിയുടെ അസുഖം എന്ന് മുഖ്യമന്ത്രി പൊതുജനങ്ങളോട് വ്യക്തമാക്കിയിട്ടില്ല.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...