Connect with us

Hi, what are you looking for?

News

സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.

വത്തിക്കാന്‍:ഈസ്റ്റര്‍ ദിനത്തില്‍ സമാധാന സന്ദേശം നല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ.യുക്രെയിന്‍ യുദ്ധത്തിന്റെ ക്രൂരതയെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധഭീതി അടയാളപ്പെടുത്തുന്ന ദിനങ്ങളില്‍ സമാധാനത്തിനായി പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.യുദ്ധത്തിന്റെ ഇരകള്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. യുക്രെയിന്‍ ജനതയുടെ ധീരതയെ വാഴ്ത്തിയ മാര്‍പ്പാപ്പ, അവര്‍ക്കൊപ്പമുണ്ടെന്ന് അറിയിച്ചു.

സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് മാര്‍പാപ്പ നേതൃത്വം നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മുന്‍വശത്ത് ഒരു വലിയ വെള്ളക്കസേരയില്‍ ഇരുന്നാണ് മാര്‍പ്പാപ്പ തന്റെ പ്രസംഗം വായിച്ചത്.യുക്രെനിയന്‍ ഭാഷയില്‍ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റെന്ന് പറഞ്ഞുകൊണ്ടാണ് മാര്‍പ്പാപ്പ വാക്കുകള്‍ അവസാനിപ്പിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...