Connect with us

Hi, what are you looking for?

Exclusive

മുഖ്യന്റെ അമേരിക്കൻ ചികിത്സ … പൊതുഖജനാവിൽ കൈയിട്ടു വാരിയത് 29 .85 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയൻറെ അമേരിക്കൻ യാത്രയുടെ ചിലവ് കണ്ട് ഞെട്ടൽ മാറാതെ കേരളം . മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോക്ലിനിക്കില്‍ ചികില്‍സക്ക് മാത്രം ചെലവായത് 29, 82,032 രൂപയാണ് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ പിണറായി വിജയന്റെ ചികിത്സയ്ക്ക് മാത്രമായി ചിലവായ തുകയാണ് ഇത്. ഇതിനു മുൻപും മുഖ്യൻ മായോ ക്ലിനിക്കിൽ ഇതേ ചികിത്സാർത്ഥം സന്ദർശനം നടത്തിയിട്ടുണ്ട്. 2018 ൧൭ ദിവസം നീണ്ടു നിന്ന ചികിത്സയ്ക്കായി മുഖ്യൻ അമേരിക്കയിൽ എത്തിയിരുന്നു. അതിനും ഏതാണ്ട് ഇത്രയും തന്നെ തുകയുടെ ബില് തുക സർക്കാർ ഖജനാവിൽ നിന്നും സ്വന്തമാക്കുകയും ചെയ്തു. ഇക്കുറിയും ചികിത്സാ ചിലവായ 29, 82,032 രൂപ അടക്കം യാത്രയുടെ മുഴുവൻ ചിലവും വഹിക്കുന്നത് സർക്കാർ തന്നെയാണ് . അതായത് സർക്കാർ ഖജനാവിലെ പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും ആണ് മുഖ്യന്റെ അമേരിക്കൻ സുഖ ചികിത്സ ആര്ഭാടമാക്കുന്നത് എന്ന് ചുരുക്കം. ചിലവായ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ 30-3-22 ല്‍ സമര്‍പ്പിച്ച അപേക്ഷ പൊതുഭരണ വകുപ്പ് അകൗണ്ട്സ് വിഭാഗം പരിശോധിച്ചു. ശേഷം ഈ മാസം 13ന് മുഖ്യമന്ത്രിക്ക് ചെലവായ 29.82 ലക്ഷം അനുവദിച്ച്‌ കൊണ്ട് പൊതുഭരണ അക്കൗണ്ട്സ് വിഭാഗം ഉത്തരവിറക്കുകയും ചെയ്തു. തുടര്‍ പരിശോധനയില്‍ ക്രമപ്രകാരമല്ലാതെയോ അധികമായോ തുക മാറി നല്‍കിയതായി കാണുന്ന പക്ഷം മുഖ്യമന്ത്രി പ്രസ്തുത തുക തിരിച്ച്‌ അടക്കണം എന്നും ഉത്തരവില്‍ പറയുന്നു.

യുഎസിലെ മിനസോട്ടയിലാണു പ്രശസ്തമായ മയോ ക്ലിനിക്. പ്രമേഹം, നാഡികൾ, ഹൃദയം, കാൻസർ സംബന്ധമായ അസുഖങ്ങൾക്കു ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന സ്ഥാപനമാണിത്.

കേരളാ ഖജനാവ് കാലിയാണെന്ന് അടിക്കടി ദീന രോദനം മുഴക്കുന്ന ധനകാര്യമന്ത്രി ഈ തുകയുടെ കാര്യത്തിൽ എന്ത് പറയുന്നു എന്നറിയാൻ പൊതുജനങ്ങൾക്ക് അതിയായ ആഗ്രഹമുണ്ട്. സമൃദ്ധിയുടെ വിഷുക്കണിക്ക് പകരം ദുഃഖ വെള്ളിയുടെ കണ്ണീരിൽ മുങ്ങിയ കെ എസ് ആർ ടി സി ജീവനക്കാരുടെ അവസ്ഥയും കൂടി ഇതോടൊപ്പം കണ്ണ് തുറന്നു കാണണം പ്രിയപ്പെട്ട സർക്കാർ. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വിഷുക്കാലത്ത് ജോലി ചെയ്ത ശമ്പളം പോലും കിട്ടാതെ പോയ ജീവനക്കാർ ഒരു വശത്ത് കടക്കെണിയിൽ താഴുമ്പോഴാണ് മുഖ്യമന്ത്രിയുടെ ജലദോഷപ്പനിക്കായി 29 ലക്ഷത്തിലധികം രൂപ പൊടിച്ച് അമേരിക്കയിലേക്ക് വിമാനം കയറ്റുന്നത്. ആരോഗ്യമേഖലയിൽ നമ്പർ ഒന്നു എന്ന് വെച്ച് കാച്ചിയിട്ടു കേരളത്തിലെ ഡോക്ടർമാരെ വിശ്വാസമില്ലാതെ അമേരിക്കയിലെ മായോ ക്ലിനിക്കിലേക് യാത്ര പോവുന്ന മുഖ്യമന്ത്രി യദാർത്ഥത്തിൽ ചെയ്യുന്നത് നമ്മുടെ ആരോഗ്യംഖലയെയും ആ വകുപ്പിന്റെ അധികാരിയായ ശ്രീമതി വീണ ജോർജിനെയും കൊഞ്ഞനം കുത്തുകയാണ്.
മുഖ്യമന്ത്രിയുടെ ചികില്‍സക്ക് മാത്രം ചെലവായ തുകയാണ് ഈ പറഞ്ഞ 29, 82,032 രൂപ . ഇത് കൂടാതെ വിമാന യാത്ര, മറ്റ് അനുബന്ധ ചെലവുകള്‍ എന്നിവക്ക് ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് പൊതുഭരണ വകുപ്പ് ആ തുകയും അനുവദിക്കും. പ്രളയ ദുരിതാശ്വാസ ഫണ്ട് , കോവിഡ് നഷ്ടപരിഹാരം എന്നിങ്ങനെ പല വക പേരുകളിൽ പാവങ്ങൾക്കായി പിരിച്ച പണം മുഴുവൻ ഇങ്ങനെ മുഖ്യമന്ത്രിക്ക് വിമാന യാത്രയ്ക്കും മായോ ക്ലിനിക്കിലെ സ്പെഷ്യൽ പാരസെറ്റാമോളിനുമായി പൊടിച്ചു തീർക്കുമ്പോൾ കടക്കെണിയിൽ പെട്ടും വിശപ്പറിഞ്ഞ കുഞ്ഞു മക്കളുടെ വയർ നിറക്കാൻ നെട്ടോട്ടമോടിയും കേരളത്തിലെ പാവം ഞങ്ങൾ ദിവസങ്ങൾ എന്നി കഴിയുന്നുണ്ട് .

പിംണറായി സഖാവിന്റെ അമേരിക്കൻ യാത്രയ്ക്ക് ഭാര്യ കമല, പേഴ്സണല്‍ അസിസ്റ്റന്റ് സുനിഷ് എന്നിവരുടെ അകമ്പടി കൂടി ണ്ടായിരുന്നു . അപ്പോൾ പിന്നെ ചിലവ് വീണ്ടും കൂടും. പോരാത്തതിന് അമേരിക്കൻ ചികിത്സ കഴിഞ്ഞ് മുഖ്യനും ഭാര്യ കമല ടീച്ചറും കൂടി നേരെ പോയത് ദുബായിൽ ഉല്ലാസ യാത്രയ്ക്കായിരുന്നു എന്നത് മറ്റൊരു രസകരമായ വശം . ഒരാഴ്ചത്തെ പരിപാടിക്ക് ശേഷമാണ് മുഖ്യമന്ത്രി ദുബായില്‍ നിന്ന് സംസ്ഥാനത്ത് എത്തിയത്. എന്തായാലും മരുന്നും മന്ത്രവും ടൂറും ഒക്കെയായി മുഖ്യമന്ത്രിയും ഭാര്യയും അടിച്ചു പൊളിച്ചതിന്റെ ഭീമൻ തുക മുഴുവൻ വഹിക്കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്.

പക്ഷെ ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി നിർത്തില്ല എന്നാണ് അറിയുന്നത്. പാർടി കോൺഗ്രസ് കഴിഞ്ഞാലുടൻ വീണ്ടും മായോ ക്ലിനിക്കിലേക്ക് പറക്കുമെന്ന് റിപോർട്ടുകൾ നേരത്തെ തന്നെ ക്രൈം പുറത്ത് വിട്ടിരുന്നു . എന്നാൽ കൃത്യമായ തീയതി പുറത്ത് വന്നിരുന്നില്ല. എന്തായാലും ഇപ്പോൾ പാലക്കാട് സാഹചര്യങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ എല്ലാമൊന്ന് കെട്ടടങ്ങിയ ശേഷമാവും അടുത്ത യാത്ര എന്നാണ് വരുത്തുന്നത്. എന്തായാലും അധികം താമസിയാതെ അടുത്ത യാത്രയുടെ തീയതി തീരുമാനിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...