Connect with us

Hi, what are you looking for?

Kerala

അപകടം വിട്ടുമാറാതെ കെ-സ്വിഫ്റ്റ്: ബസ് ഇടിച്ച് അപകടം; തൃശ്ശൂരില്‍ വഴിയാത്രക്കാരന്‍ മരിച്ചു.

തൃശ്ശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച് ഒരാള്‍ മരിച്ചു. കുന്നംകുളം മലയാ ജംങ്ഷനിലുണ്ടായ അപകടത്തിലാണ് തമിഴ്നാട് സ്വദേശി പരസ്വാമിയുടെ മരണം സംഭവിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടിലോടുന്ന കെ- സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ടത്.കുന്നംകുളം ജംങ്ഷനിലെ ഒരു കടയില്‍ നിന്ന് ചായ വാങ്ങാനായി റോഡ് മുറിച്ച് കടക്കുകയായിരുന്നു പരസ്വാമി. ഈ സമയത്താണ് ബസ് അദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചതെന്നും അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്.

പിന്നീട് കുന്നംകുളം പോലീസ് നടത്തിയ പരിശോധനയില്‍ ആണ് ബസ് കണ്ടെത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനോടകം മരിച്ചു. നിലവില്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് മൃതദേഹമുള്ളത്.അപകടമുണ്ടാക്കിയ ബസ് കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...