തിരുവനന്തപുരം: സ്വയം വിരമിക്കുന്നതിനായി എം ശിവശങ്കര്‍ ഐ.എ.എസ് നല്കിയ അപേക്ഷ ചീഫ് സെക്രട്ടറി തള്ളി. 2023 ജനുവരി വരെയാണ് ശിവശങ്കറിന് സര്‍വീസ് കാലാവധി. കഴിഞ്ഞ ദിവസം കൂടുതല്‍ ചുമതലകള്‍ നല്‍കിയതിന് പിന്നാലെയാണ് ശിവശങ്കര്‍ സ്വയം വിരമിക്കുന്നതിനായി അപേക്ഷ നല്‍കിയതെന്നതാണ് ശ്രദ്ധേയം.
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഒന്നര വര്‍ഷത്തെ സസ്പെന്‍ഷനുശേഷം ഇക്കഴിഞ്ഞ ജനുവരിയിലാണ് സ്പോര്‍ട്സ്- യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വീണ്ടും സര്‍വീസിലേയ്ക്ക് തിരിച്ചെത്തിയത്.ഐ.എ.എസ് വകുപ്പില്‍ സര്‍ക്കാര്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശിവശങ്കറിന് പുതിയ വകുപ്പുകള്‍ ലഭിച്ചത്.
മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകള്‍ കൂടിയാണ് പുതിയതായി നല്‍കിയിരുന്നത്. മന്ത്രി ചിഞ്ചുറാണിയുടെ വകുപ്പുകളാണിവ. ക്ഷീരവികസന വകുപ്പിന് കീഴിലെ മില്‍മ യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശിവശങ്കര്‍ ആ വകുപ്പിലേക്ക് വരുന്നത്.ശിവ ശങ്കരന്റെ അപേക്ഷ തളളിയത് ഒരാഴ്ച്ച മുമ്പാണെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.