Connect with us

Hi, what are you looking for?

News

സൈനത്തിനെതിരെ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ മുദ്രാ വാക്യവുമായി ഇമ്രാന്‍ അനുകൂലികള്‍.

ഇസ്ലാമാബാദ്: പാക് സൈന്യത്തിനെതിരെ മുദ്രാവാക്യം വിളിച്ച്് ഇമ്രാന്‍ ഖാന്‍ അനുകൂലികള്‍. അവിശ്വാസത്തിലൂടെ ഇമ്രാനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കാന്‍ കൂട്ടു നിന്ന സൈന്യം കള്ളന്മാരാണ് എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. ഈ തരത്തില്‍ ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന മുദ്രാവാക്യം മുഴക്കിയാണ് ഇമ്രാന്‍ അനുകൂലികള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്.അവിശ്വാസം പാസായ ശേഷം ഇമ്രാന്റെ പാര്‍ട്ടിയായ തെഹ്രിക് ഇ ഇന്‍സാഫ് അനുയായികള്‍ ഇന്നലെ രാജ്യവ്യാപകമായി റാലികള്‍ സംഘടിപ്പിച്ചിരുന്നു.

ഇത്തരത്തില്‍ റാവല്‍പിണ്ടിയില്‍ നടന്ന ഒരു റാലിയെ പാകിസ്ഥാന്‍ മുന്‍ ആഭ്യന്തര മന്ത്രി ഷെയ്ക് റാഷിദ് അഹമ്മദ് അഭിസംബോദന ചെയ്യുന്നതിനിടെയാണ് മുദ്രാവാക്യം ഉയര്‍ന്നത്. എന്നാല്‍ ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തരുതെന്നും സമാധാനമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.നിലവിലെ സാഹചര്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ മാറി മറിയുമെന്നും ഇമ്രാന്‍ തന്നെ അധികാരത്തില്‍ തിരിച്ചെത്തുമെന്നും ഷെയ്ക് റാഷിദ് അഹമ്മദ് റാവല്‍പിണ്ടിയില്‍ നടന്ന റാലിയില്‍ പറഞ്ഞു.

ഇമ്രാനെതിരെ അവിശ്വാസം പാസാക്കിയ പ്രതി പക്ഷം കള്ളന്മാരും കൊള്ളക്കാരുമാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ രാജ്യത്തെ സംരക്ഷിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ തീരുമാനങ്ങള്‍ രാത്രിയുടെ ഇരുട്ടിലല്ല പകരം പകല്‍ വെളിച്ചത്തിലാണ് എടുക്കേണ്ടതെന്നും അര്‍ദ്ധ രാത്രി നടന്ന അവിശ്വാസത്തെ പരിഹസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്)എന്ന മുദ്രാവാക്യം ആദ്യം ഉപയോഗിച്ചത് ഇന്ത്യയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്.2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്ക്കും ബിജെപിക്കും എതിരെ ഈ മുദ്രാവാക്യം പ്രയോഗിച്ചായിരുന്നു പ്രതിഷേധം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...